[smc-discuss] ഒരു ചെറിയ പരീക്ഷണം :-)

sooraj kenoth soorajkenoth at gmail.com
Sat Apr 11 16:32:33 PDT 2015


2015, ഏപ്രിൽ 11 11:31 PM നു, Anivar Aravind എഴുതി:
> പുസ്തകം വായിയ്ക്കുന്നേ ഉള്ളൂ .

അനിവറേ തെറ്റുചൂണ്ടിക്കാണിച്ചതിലുള്ള സന്തോഷവും നന്ദിയും ആദ്യമേ പറഞ്ഞോട്ടേ.

> സ്വതന്ത്രമലയാളം കമ്പ്യൂട്ടിങ്ങ്
> കമ്യൂണിറ്റിയേയും സംഘടനയേയും വേര്‍തിരിച്ചുവെയ്ക്കുന്ന ഒരു സമീപനം കടപ്പാട്
> എന്ന ഭാഗത്തുണ്ട് . അതു ശരിയല്ല . അതു തിരുത്തുന്നതാവും നല്ലതു് .
> കമ്മ്യൂണീറ്റി അതിനുവേണ്ടി നിര്‍മ്മിച്ച പിന്തുണാസംവിധാനം
> എന്നതില്‍കവിഞ്ഞൊന്നും അല്ല സംഘടന. നമ്മുടെ 2008 ലെ എന്‍ഐടി
> ഫോസ് മീറ്റിലെ
> ആനുവല്‍ മീറ്റപ്പിലെയും 2009 ലെ കുറ്റീപ്പുറത്തെ ആനുവല്‍ മീറ്റപ്പിന്റെയും
> തീരുമാനപ്രകാരമാണു സംഘടന ഉണ്ടാവുന്നതു് . കമ്മ്യൂണീറ്റീയുടെ ഉടമസ്ഥതയിലാണൂ
> സംഘടന. തിരിച്ചല്ല.
> കമ്മ്യൂണിറ്റിയില്‍ ഓരോ സമയത്തും ആക്റ്റീവായവരും അല്ലാത്തവരും
> ഉണ്ടാവുന്നപോലെത്തന്നെയാണു സംഘടനയുടെ കാര്യവും .സ്വതന്ത്രസോഫ്റ്റ്‌വെയറിന്റെ
> മെറിറ്റോക്രസിയും ജനാധിപത്യവും ഒരേപോലെ ഉള്‍ക്കൊള്ളുന്ന
> സംഘടനാ സംവിധാനമായി
> നമ്മള്‍ മാറിയത് കഴിഞ്ഞ വാര്‍ഷികത്തിനാണ്.   . സൂരജ് അന്നു വന്നിരുന്നില്ല.

കമ്യൂണിറ്റിയും സംഘടനയും രണ്ടും രണ്ട് വഴിക്ക് പോകുന്നത് എന്നൊരര്‍ത്ഥം
കൊടുക്കാന്‍ ഞാന്‍ ആഗ്രഹിച്ചിട്ടില്ല, ആഗ്രഹിക്കുന്നുമില്ല. അങ്ങനെ ഒരു
ധ്വനി അതില്‍ വന്നിട്ടുണ്ട് എന്നറിഞ്ഞതില്‍ ഖേദിക്കുന്നു. തീര്‍ച്ചയായും
അത് തിരുത്തുന്നതാണ്.

കേന്ദ്രീകൃതമായ ഒരു ചട്ടക്കൂടിനകത്താക്കുക (institutionalised) എന്ന
ആശയത്തില്‍ വിശ്വസിക്കാത്ത ഒരാളാണ് ഞാന്‍. ഇത്തരം ഒരു ചട്ടക്കൂട് എല്ലാ
തരത്തിലും എനിക്ക് ചുറ്റും നിലനില്‍ക്കുന്ന ഒരു യാഥാര്‍ത്ഥ്യമാണ് എന്നും
അറിയാം. പക്ഷെ എന്നെപ്പോലെ ചിന്തിക്കുന്നവര്‍ വേറേയും ഉണ്ട്. അവരില്‍
ചിലര്‍ നമ്മുടെ കമ്മ്യൂണിറ്റിയിലും ഉണ്ട് എന്ന് തന്നെയാണ് എന്റെ
വിശ്വാസം. ഈ രണ്ട് ആശയത്തില്‍ പെട്ടവരും ഒരുപോലെ നിലനില്‍ക്കുന്ന ഒരു
ecosystem ആണ് SMC എന്നൊരു അര്‍ത്ഥമായിരുന്നു ഞാന്‍ ആഗ്രഹിച്ചത്.

ഇടയ്ക്ക് ഒന്ന് രണ്ട് തവണ വഴി മാറിചിന്തിക്കാന്‍ ശ്രമിച്ചിരുന്നു. പക്ഷേ
ഈ വഴി മാറാതെ നിലനില്‍ക്കാന്‍ പറ്റുമോ എന്നുള്ള ശ്രമത്തിലാണ്. ഞാനാ
സമ്മളേനത്തില്‍ നിന്നും വിട്ടു നിന്നതിന്റെ കാരണവും മറ്റൊന്നും
അല്ല.(നമ്മള്‍ തമ്മിലുള്ള വ്യക്തിപരമായ സംഭാഷണത്തില്‍ ഞാനിതൊരിക്കല്‍
സൂചിപ്പിച്ചിരുന്നു.)

> അതു പോലെ സംഘടനയെ വിശേഷിപ്പിയ്ക്കാന്‍ എന്‍ജിയോ എന്ന പദപ്രയോഗം ഒട്ടും
> യോജിയ്ക്കുന്നതല്ല  .  സ്വമക എന്ന സംഘടന തിരുവിതാംകൂര്‍ കൊച്ചി ശാസ്ത്ര സാഹിത്യ
> ധര്‍മ്മ സംഘങ്ങള്‍ക്കുള്ള രജിസ്ട്രേഷന്‍നിയമത്തിനു കീഴില്‍ രജിസ്റ്റര്‍ ചെയ്ത
> ഒരു സൊസൈറ്റി ആണു്.  അതിനെ വിശേഷിപ്പിയ്ക്കാന്‍ എന്‍ജിയോ എന്ന ടേം
> ഉപയോഗിയ്ക്കുന്നതു തെറ്റായ അര്‍ത്ഥമാണുണ്ടാക്കുന്നതു് . പ്രത്യേകിച്ചും കേരളീയം
> എന്ന പ്രൈവറ്റ് ട്രസ്റ്റിനെപ്പറ്റീ പറയുന്നിടത്ത് ആ പ്രയോഗം ഇല്ലാതിരിയ്ക്കെ .
> ഒന്നാമതായി അങ്ങനെ വേര്‍തിരിയ്ക്കേണ്ട ഒരു ആവശ്യവും അവിടെ കാണുന്നുമില്ല.

തെറ്റ് പറ്റിയതില്‍ ക്ഷമചോദിക്കുന്നു. ഓര്‍ത്തെടുത്തതിലുണ്ടായ അബദ്ധമാണ്.
അത് ഇന്നലെ ഋഷി ചൂണ്ടിക്കാണിച്ചപ്പോഴേ തിരുത്തി. കേരളീയത്തിനെ കുറിച്ചും
അതൊരു പുതിയ അറിവാണ്. അതിന്റെ വിശദാംശങ്ങള്‍ എടുത്ത ശേഷം അതും
തിരുത്തുന്നതാണ്.

> പിഡിഎഫ് വ്യാപകമായി ഇപ്പോഴേ ഷെയര്‍ ചെയ്യപ്പെടുന്നതുകൊണ്ട് .ഈ തെറ്റ് എത്രയും
> പെട്ടെന്നു തിരുത്തുന്നതു നന്നായിരിയ്ക്കും

കുറച്ചധികം തിരുത്തലുകള്‍ ഉണ്ട്. എത്രയും പെട്ടന്ന് തന്നെ തിരുത്തിയ
പതിപ്പ് പുറത്തിറക്കും. ഇപ്പോഴത്തെ നിലയില്‍ ചൊവ്വാഴ്ചയോടു കൂടി
തിരുത്തിയ പതിപ്പ് ഇറക്കാനുള്ള ശ്രമത്തിലാണ്. നിലവില്‍ ഇത് ഒരു ആല്‍ഫാ
റിലീസ് ആണ്.

> മറ്റൊന്നു് . എന്റെ പേര് അനിവര്‍ അരവിന്ദ് എന്നാണു്. അതുവെയ്ക്കണമെന്നു
> നിര്‍ബന്ധമില്ല.  എന്നാല്‍ ഫേസ്ബുക്കിലെ പ്രൊഫൈല്‍ നാമത്തെ എന്റെ ഐഡന്റിറ്റീ
> ആക്കി എടുക്കുന്നതില്‍ വിയോജിപ്പുണ്ട് .

അതും തിരുത്തി.

> വായിയ്ക്കുന്ന മുറയ്ക്ക് അഭിപ്രായങ്ങള്‍ പറയാം

തെറ്റുകള്‍ ചൂണ്ടിക്കാണിച്ചതില്‍ വളരെ സന്തോഷം. ചോവ്വാഴ്ചക്ക് മുന്നേ
കൂടുതല്‍ തിരുത്തലുകള്‍ കിട്ടിയാല്‍ വളരെ നന്നായിരിക്കും.

-- 
Regards
Sooraj Kenoth
"I am Being the Change I Wish to See in the World"


More information about the discuss mailing list