[smc-discuss] ഒരു ചെറിയ പരീക്ഷണം - അഭിപ്രായം ൧

sooraj kenoth soorajkenoth at gmail.com
Mon Apr 13 07:23:36 PDT 2015


2015, ഏപ്രിൽ 13 2:25 PM ന്, Ajeya Anand <ajeyaajeya at gmail.com> എഴുതി:
>
> നല്ല  സംരംഭം . ഭാഷപ്രയോഗത്തെക്കാളും ഭാഷയുടെ ഒഴിക്കിൽ
>  കൂടുതൽ ശ്രദ്ധകൊടുത്താൽ സംഗതി നന്നാകും . എന്റെ അഭിപ്രായത്തിൽ
> ഒരു കഥാപുസ്തകം വായിയ്കുന്ന അനുഭവം നല്കാൻ കഴിഞ്ഞാൽ നല്ലത്‌.
> ഉദാ: ഞാൻ എഴുതുകയാണെങ്കിൽ
>
> അദ്ധ്യായം  1, മുഖകുറിപ്പ്‌
> കമ്പ്യൂട്ടറിന്റെ കണ്ടുപിടിത്തവും അതിലെ സോഫ്റ്റ്‌വെയർ സാങ്കേതിക വിദ്യയും
> ലാറ്റിൻ ഭാഷാഅടിസ്ഥിതമാകയാൽ തുടക്കത്തിൽ ഇതര ഭാഷകളുടെ
> പ്രാധിനിത്യം കമ്പ്യൂട്ടർ ഉപയോഗത്തിൽ വിരളമായി . കമ്പ്യൂട്ടറിൽ അന്യഭാഷാ
> ഉപയോഗം യുണികോഡ് കൂട്ടായ്മയിലൂടെ എളുപ്പമായി. സ്വതന്ത്ര സോഫ്റ്റ്‌വെയർ
> പുരോഗമനവും കേരളത്തിലെ അതിന്റെ സ്വീകാര്യതയും സ്വതന്ത്ര മലയാളം
> കമ്പ്യുടിങ്ങിന്റെ വഴിത്താരകൾ തുറന്നുകാട്ടി .

നിര്‍‍ദ്ദേശങ്ങള്‍ കിട്ടിയതില്‍ വളരെ സന്തോഷം. ഞാന്‍ സംസാരിക്കുന്ന
ഏതാണ്ട് അതേ ശൈലിയാണ് പിന്തുടര്‍ന്നത്. ഈ ഒരു വിഷയം കൈകാര്യം ചെയ്യാന്‍
ഒപ്പം നിന്ന് സംസാരിക്കുന്ന ഒരു അനൌപചാരിക രീതിയായിരിക്കില്ലേ നല്ലത്
എന്ന് തോന്നി. മാത്രമല്ല മേല്‍നിദ്ദേശിച്ച ശൈലി എനിക്ക് വഴങ്ങാന്‍
ഇത്തിരി ബുദ്ധിമുട്ടായിരിക്കും.

> --ഇനി  താങ്കൾ പുസ്തകത്തിൽ പറഞ്ഞ കാര്യങ്ങൾ തുടർന്നാൽ നല്ല ഒരു
> തുടക്കമാകും എന്ന് എന്നിക്ക് തോന്നുന്നു -- തുടർന്ന് ISO, അതുപോലെയുള്ള
> മറ്റ് സ്റ്റാൻഡേർഡ് പുസ്തകത്തിൽ ചര്ച്ച ചെയ്താൽ ഇതിനൊരു പൂർണ രൂപം കിട്ടും --

ഒരുപാട് വിശദീകരണത്തിലേക്ക് പോയാല്‍ വിഷയത്തില്‍ നിന്ന് അകന്നു പോവില്ലേ
എന്ന് തോന്നി. കമ്പ്യൂട്ടറിന്റെ സാങ്കേതികത പരിചയപ്പെടുത്തുകയാണ്
മുഖ്യലക്ഷ്യം. സാധാരണക്കാര്‍ക്ക് ASCII-യും യൂണീകോഡും മാത്രമേ
കേട്ടിട്ടുള്ള എന്ന മുന്‍വിധിയിലാണ് എഴുതിയത്. ചരിത്രം ഉള്‍പ്പടെയുള്ള
കാര്യങ്ങള്‍ ആ മേഖലയില്‍ വിവരമുള്ളവര്‍ എഴതുകയായിരിക്കില്ലേ നല്ലത്?

-- 
Regards
Sooraj Kenoth
"I am Being the Change I Wish to See in the World"


More information about the discuss mailing list