[smc-discuss] ഒരു ചെറിയ പരീക്ഷണം :-)

Anivar Aravind anivar.aravind at gmail.com
Tue Apr 14 19:41:47 PDT 2015


2015-04-14 21:14 GMT+05:30 sooraj kenoth <soorajkenoth at gmail.com>:

> ഇന്നത്തേക്ക് പുതിയ പതിപ്പ്(Alpha-2) ഇറക്കാം എന്നാണ് കരുതിയത്,
> വിചാരിച്ച പോലെ എല്ലാ പണിയും തീര്‍ക്കാന്‍ പറ്റിയില്ല. കുറച്ച്
> വിവരങ്ങള്‍ കുിട്ടാനുണ്ട്.
>
> 2015, ഏപ്രിൽ 11 11:31 PM നു, Anivar Aravind  എഴുതി:
> > അതു പോലെ സംഘടനയെ വിശേഷിപ്പിയ്ക്കാന്‍ എന്‍ജിയോ എന്ന പദപ്രയോഗം ഒട്ടും
> > യോജിയ്ക്കുന്നതല്ല  .  സ്വമക എന്ന സംഘടന തിരുവിതാംകൂര്‍ കൊച്ചി ശാസ്ത്ര
> സാഹിത്യ
> > ധര്‍മ്മ സംഘങ്ങള്‍ക്കുള്ള രജിസ്ട്രേഷന്‍നിയമത്തിനു കീഴില്‍ രജിസ്റ്റര്‍
> ചെയ്ത
> > ഒരു സൊസൈറ്റി ആണു്.  അതിനെ വിശേഷിപ്പിയ്ക്കാന്‍ എന്‍ജിയോ എന്ന ടേം
> > ഉപയോഗിയ്ക്കുന്നതു തെറ്റായ അര്‍ത്ഥമാണുണ്ടാക്കുന്നതു് . പ്രത്യേകിച്ചും
> കേരളീയം
> > എന്ന പ്രൈവറ്റ് ട്രസ്റ്റിനെപ്പറ്റീ പറയുന്നിടത്ത് ആ പ്രയോഗം
> ഇല്ലാതിരിയ്ക്കെ .
> > ഒന്നാമതായി അങ്ങനെ വേര്‍തിരിയ്ക്കേണ്ട ഒരു ആവശ്യവും അവിടെ കാണുന്നുമില്ല.
>
> കേരളീയം പ്രൈവറ്റ് ട്രസ്റ്റീ അല്ല. നേരിട്ട് സംസാരിച്ച് ഉറപ്പുവരുത്തി.
> എന്നാലും ആധികകാരികമായ വിവരണം കിട്ടിയിട്ടില്ല. കാത്തിരിക്കുന്നു. ഇന്ന്
> കിട്ടും എന്നാണ് വിചാരിച്ചത്. ഇനി രണ്ട് ദിവസം കഴിഞ്ഞേ കിട്ടാനിയുള്ളൂ.
>

കേരളീയത്തിനു ട്രസ്റ്റ് രജിസ്ട്രേഷനുണ്ടെന്നതില്‍ സംശയം വേണ്ട .ഞാന്‍
തൃശ്ശൂരുണ്ടായിരുന്ന  2003-2005 കാലത്താണതു രൂപീകരിയ്ക്കുന്നത്.
പ്രമോദിന്റെയായിരുന്നു മുന്‍കൈ.  റൊബിനോടോ പ്രമോദിനോടോ തന്നെ അന്വേഷിയ്ക്കണം.
കേരളീയം ട്രസ്റ്റിന്റെ യോഗം നിരവധി അറിയിപ്പുകളിലും കണ്ടിട്ടുണ്ട് .
ഒറ്റവൈക്കോല്‍ വിപ്ലവം തര്‍ജ്ജമ ചെയ്ത ഗംഗാധരന്‍ മാഷൊക്കെ
ട്രസ്റ്റിയായിരുന്നെന്നാണു ഓര്‍മ്മ .  അതെന്തായാലും നമുക്കീ ലിസ്റ്റില്‍ അത്
ഓഫ് ടോപ്പിയ്ക്കാണ് . അതുകൊണ്ട് ഈ വിഷയം ഇനി ഓഫ് ലിസ്റ്റാക്കാം . സ്വമകയെ
എന്‍ജിയോ എന്നു വിശേശിപ്പിച്ചതു തിരുത്തിയിരിയ്ക്കുമെന്നു കരുതുന്നു .
-------------- next part --------------
An HTML attachment was scrubbed...
URL: <http://lists.smc.org.in/pipermail/discuss-smc.org.in/attachments/20150415/0ba3773f/attachment-0002.html>


More information about the discuss mailing list