[smc-discuss] ഇന്റര്‍നെറ്റ് ന്യൂട്രാലിറ്റി സെമിനാര്‍

Sunilkumar KS sunilks77 at gmail.com
Tue Apr 21 01:55:28 PDT 2015


പരിപാടിക്ക് എല്ലാ ആശംസകളും നേരുന്നു.

ഈ വിഷയത്തിൽ തിരുവനന്തപുരത്ത്  ഒരു ചർച്ചയോ സെമിനാറോ ഉള്ളതായി അറിവില്ല.
എന്തെങ്കിലും സാധ്യത ഉണ്ടോ?

--
Thank you,

Sunilkumar KS

2015-04-21 13:10 GMT+05:30 പ്രശോഭ് ജി.ശ്രീധര്‍ <prasobhgsreedhar at gmail.com>:

>     സ്വതന്ത്ര വിജ്ഞാന ജനാധിപത്യ സഖ്യം എറണാകുളം ജില്ലാ ഘടകവും എറണാകുളം
> പബ്ലിക് ലൈബ്രറിയും സംയുക്തമായി   ഇന്റര്‍നെറ്റ് ന്യൂട്രാലിറ്റി സെമിനാര്‍
> സംഘടിപ്പിക്കുന്നു. സാധാരണക്കാര്‍ക്കുപോലും വിവരസാങ്കേതികവിദ്യയുടെ നൂതന
> സങ്കേതങ്ങള്‍ വിരല്‍ത്തുമ്പില്‍വരെ എത്തിനില്‍ക്കുന്ന സാഹചര്യത്തില്‍
> ഇന്റര്‍നെറ്റ് വളരെ ജനകീയമായിരിക്കുകയാണു്. ഈ സന്ദര്‍ബത്തില്‍ ബൊബൈല്‍
> സേവനദാതാക്കള്‍ക്ക് തങ്ങളുടെ വരുമാനം വര്‍ദ്ധിപ്പിക്കുവാനായി ടെലിക്കോം
> അതോറിറ്റി ഓഫ് ഇന്ത്യ(TRAI)യുമായികൂടിചേര്‍ന്നു് സമതുലിതമായ ഇന്റര്‍നെറ്റ്
> ലഭ്യതയെ അട്ടിമറിക്കാനുള്ള ശ്രമം നടത്തിവരികയാണു്. TRAI അതിനായി നടത്തുന്ന
> അഭിപ്രായ സര്‍വ്വേ തന്നെ ജനങ്ങളുടെ ശ്രദ്ധയില്‍ പെടാത്ത രീതിയിലാണു്. നിലവില്‍
> ഏതൊരുപഭോക്താവിനും ഇന്റര്‍നെറ്റ്  സേവനദാതാക്കളില്‍ നിന്നു് ഡാറ്റാ
> ഉപയോഗത്തിനനുസൃദമായി  മാത്രം നിശ്ചിത പ്ലാന്‍ സ്വീകരിച്ച്
> വിക്കീപീഡിയ,ഇമെയില്‍,ഫേസ്ബുക്ക്, വാട്ട്സ് ആപ്പ് തുടങ്ങീ സര്‍വ്വീസ് ഭേദമന്യേ
> ഒരേ നിരക്കാണു്  ബാധമാകമായിട്ടുള്ളത്. കുത്തകകളുടെ വരുമാനം
> വര്‍ദ്ധിപ്പിക്കൂവാന്‍ വേണ്ടി  ട്രായിയുടെ മറവില്‍ പുതിയ നിയമംവഴി
> ലക്ഷ്യംവെക്കുന്നത് മോല്‍പ്പറഞ്ഞ  ഇന്റര്‍നെറ്റ് സേവനങ്ങളെ പ്രേത്യകം
> തട്ടുകളാക്കിമാറ്റി സമതുലിമായ ഇന്റര്‍നെറ്റ് ലഭ്യതയെ പരിമിതപ്പെടുത്തുക
> എന്നതാണു്.
>     ഇന്റര്‍നെറ്റ് ജനകീയമാക്കുക എന്ന ലക്ഷ്യത്തെയും അതുവഴി ഇന്ത്യന്‍
> ജനാധിപത്യത്തിനെയും ഏറെ പുറകോട്ടടിക്കുന്ന ഒരു നീക്കമാണു് ട്രായ്
> നടത്താന്‍പോകുന്നത്. ചില യൂറോപ്യന്‍ രാജ്യങ്ങളില്‍ നെറ്റ്
> ന്യൂട്രാലിറ്റിക്കെതിരെയുള്ള നീക്കങ്ങളുടെ ചുവടുപിടിച്ച്  ഇന്റര്‍നെറ്റ്
> മൌലികാവകാശധ്വംസനം ഇന്ത്യയിലും നടപ്പിലാക്കുവാനാണു് ട്രായ് യെ മുന്‍നിര്‍ത്തി
> കുത്തകകള്‍ ശ്രമിക്കുന്നത്. എന്നാല്‍ ഇന്റര്‍നെറ്റില്‍ത്തന്നെ ഏറ്റവുംകൂടുതല്‍
> സ്വാധീനമുള്ള അമേരിക്കന്‍ ഐക്യനാടുകളില്‍ നെറ്റ്ന്യൂട്രാലിറ്റിയെ
> അട്ടിമറിക്കാനുള്ള ശ്രമങ്ങള്‍ അമ്പേ പരാജയപ്പെടുകയും നെറ്റ്ന്യൂട്രാലിറ്റി
> സര്‍ക്കാറിന്റെ ഇടപെടലിനെതുടര്‍ന്നു് നടപ്പിലാക്കപ്പെടുകയുമാണുണ്ടായത്.
> ഇന്ത്യയിലെ ഇന്റര്‍നെറ്റിന്റെ വാണിജ്യ സാധ്യത മുന്‍കൂട്ടികണ്ട്കൊണ്ട്  ട്രായ്
> യുടേയും അതിന്റെ മറവില്‍ സമ്മര്‍ദ്ദം നടത്തുന്ന കുത്തകകളുടെ നീക്കങ്ങളേയും
> ചെറുത്ത് തോല്‍പ്പിക്കാന്‍ പൊതുസമൂഹത്തിന്റെ ഇടപെടല്‍ അനിവാര്യമാണു്. അതിനായി
> ട്രായി നടത്തുന്ന അഭിപ്രായ സര്‍വ്വേതന്നെ തള്ളിക്കളയേണ്ടതാണു്.
>
>     2015 ഏപ്രില്‍ 23 നു് വൈകീട്ട് 5 മണിയ്ക്ക് എറണാകുളം പബ്ലിക്ക്
> ലൈബ്രറിയില്‍വെച്ച് വിവിധ സാമൂഹിക രാഷ്ട്രീയ സാങ്കേതിക മേഖലകളില്‍ നിന്നുള്ള
> പ്രമുഖരെ പങ്കെടുപ്പിച്ചുകൊണ്ട് സെമിനാര്‍ സംഘടിപ്പിക്കുന്നു.
> ഡോ.സെബാസ്റ്റ്യന്‍ പോള്‍ , അഡ്വ. ടി.കെ. സുജിത്ത്, അഡ്വ. പ്രശാന്ത് സുഗതന്‍ ,
> ജോസഫ് തോമസ്, അനില്‍ കുമാര്‍ കെ.വി എന്നിവര്‍ പരിപാടിയില്‍ ഇടപെട്ട്
> സംസാരിക്കും. ഏവര്‍ക്കും സ്വാഗതം.
>
>
>> *പ്രശോഭ് *
> *+919496436961**
> <http://entekinavukal.wordpress.com/2013/12/30/over_wave_crest/>*
>
> _______________________________________________
> Swathanthra Malayalam Computing discuss Mailing List
> Project: https://savannah.nongnu.org/projects/smc
> Web: http://smc.org.in | IRC : #smc-project @ freenode
> discuss at lists.smc.org.in
> http://lists.smc.org.in/listinfo.cgi/discuss-smc.org.in
>
>
>


-- 
Thank you,

Sunilkumar KS
-------------- next part --------------
An HTML attachment was scrubbed...
URL: <http://lists.smc.org.in/pipermail/discuss-smc.org.in/attachments/20150421/a65a9f95/attachment-0001.html>
-------------- next part --------------
A non-text attachment was scrubbed...
Name: ??????_??????????????.jpg
Type: image/jpeg
Size: 433979 bytes
Desc: not available
URL: <http://lists.smc.org.in/pipermail/discuss-smc.org.in/attachments/20150421/a65a9f95/attachment-0003.jpg>


More information about the discuss mailing list