[smc-discuss] ഇന്റര്‍നെറ്റ് ന്യൂട്രാലിറ്റി സെമിനാര്‍

DON DOMINIC MATHEW christylopez111 at gmail.com
Tue Apr 21 09:57:59 PDT 2015


good good really good

On 4/21/15, Sunilkumar KS <sunilks77 at gmail.com> wrote:
> പരിപാടിക്ക് എല്ലാ ആശംസകളും നേരുന്നു.
>
> ഈ വിഷയത്തിൽ തിരുവനന്തപുരത്ത്  ഒരു ചർച്ചയോ സെമിനാറോ ഉള്ളതായി അറിവില്ല.
> എന്തെങ്കിലും സാധ്യത ഉണ്ടോ?
>
> --
> Thank you,
>
> Sunilkumar KS
>
> 2015-04-21 13:10 GMT+05:30 പ്രശോഭ് ജി.ശ്രീധര്‍
> <prasobhgsreedhar at gmail.com>:
>
>>     സ്വതന്ത്ര വിജ്ഞാന ജനാധിപത്യ സഖ്യം എറണാകുളം ജില്ലാ ഘടകവും എറണാകുളം
>> പബ്ലിക് ലൈബ്രറിയും സംയുക്തമായി   ഇന്റര്‍നെറ്റ് ന്യൂട്രാലിറ്റി സെമിനാര്‍
>> സംഘടിപ്പിക്കുന്നു. സാധാരണക്കാര്‍ക്കുപോലും വിവരസാങ്കേതികവിദ്യയുടെ നൂതന
>> സങ്കേതങ്ങള്‍ വിരല്‍ത്തുമ്പില്‍വരെ എത്തിനില്‍ക്കുന്ന സാഹചര്യത്തില്‍
>> ഇന്റര്‍നെറ്റ് വളരെ ജനകീയമായിരിക്കുകയാണു്. ഈ സന്ദര്‍ബത്തില്‍ ബൊബൈല്‍
>> സേവനദാതാക്കള്‍ക്ക് തങ്ങളുടെ വരുമാനം വര്‍ദ്ധിപ്പിക്കുവാനായി ടെലിക്കോം
>> അതോറിറ്റി ഓഫ് ഇന്ത്യ(TRAI)യുമായികൂടിചേര്‍ന്നു് സമതുലിതമായ ഇന്റര്‍നെറ്റ്
>> ലഭ്യതയെ അട്ടിമറിക്കാനുള്ള ശ്രമം നടത്തിവരികയാണു്. TRAI അതിനായി നടത്തുന്ന
>> അഭിപ്രായ സര്‍വ്വേ തന്നെ ജനങ്ങളുടെ ശ്രദ്ധയില്‍ പെടാത്ത രീതിയിലാണു്.
>> നിലവില്‍
>> ഏതൊരുപഭോക്താവിനും ഇന്റര്‍നെറ്റ്  സേവനദാതാക്കളില്‍ നിന്നു് ഡാറ്റാ
>> ഉപയോഗത്തിനനുസൃദമായി  മാത്രം നിശ്ചിത പ്ലാന്‍ സ്വീകരിച്ച്
>> വിക്കീപീഡിയ,ഇമെയില്‍,ഫേസ്ബുക്ക്, വാട്ട്സ് ആപ്പ് തുടങ്ങീ സര്‍വ്വീസ്
>> ഭേദമന്യേ
>> ഒരേ നിരക്കാണു്  ബാധമാകമായിട്ടുള്ളത്. കുത്തകകളുടെ വരുമാനം
>> വര്‍ദ്ധിപ്പിക്കൂവാന്‍ വേണ്ടി  ട്രായിയുടെ മറവില്‍ പുതിയ നിയമംവഴി
>> ലക്ഷ്യംവെക്കുന്നത് മോല്‍പ്പറഞ്ഞ  ഇന്റര്‍നെറ്റ് സേവനങ്ങളെ പ്രേത്യകം
>> തട്ടുകളാക്കിമാറ്റി സമതുലിമായ ഇന്റര്‍നെറ്റ് ലഭ്യതയെ പരിമിതപ്പെടുത്തുക
>> എന്നതാണു്.
>>     ഇന്റര്‍നെറ്റ് ജനകീയമാക്കുക എന്ന ലക്ഷ്യത്തെയും അതുവഴി ഇന്ത്യന്‍
>> ജനാധിപത്യത്തിനെയും ഏറെ പുറകോട്ടടിക്കുന്ന ഒരു നീക്കമാണു് ട്രായ്
>> നടത്താന്‍പോകുന്നത്. ചില യൂറോപ്യന്‍ രാജ്യങ്ങളില്‍ നെറ്റ്
>> ന്യൂട്രാലിറ്റിക്കെതിരെയുള്ള നീക്കങ്ങളുടെ ചുവടുപിടിച്ച്  ഇന്റര്‍നെറ്റ്
>> മൌലികാവകാശധ്വംസനം ഇന്ത്യയിലും നടപ്പിലാക്കുവാനാണു് ട്രായ് യെ
>> മുന്‍നിര്‍ത്തി
>> കുത്തകകള്‍ ശ്രമിക്കുന്നത്. എന്നാല്‍ ഇന്റര്‍നെറ്റില്‍ത്തന്നെ
>> ഏറ്റവുംകൂടുതല്‍
>> സ്വാധീനമുള്ള അമേരിക്കന്‍ ഐക്യനാടുകളില്‍ നെറ്റ്ന്യൂട്രാലിറ്റിയെ
>> അട്ടിമറിക്കാനുള്ള ശ്രമങ്ങള്‍ അമ്പേ പരാജയപ്പെടുകയും നെറ്റ്ന്യൂട്രാലിറ്റി
>> സര്‍ക്കാറിന്റെ ഇടപെടലിനെതുടര്‍ന്നു് നടപ്പിലാക്കപ്പെടുകയുമാണുണ്ടായത്.
>> ഇന്ത്യയിലെ ഇന്റര്‍നെറ്റിന്റെ വാണിജ്യ സാധ്യത മുന്‍കൂട്ടികണ്ട്കൊണ്ട്
>> ട്രായ്
>> യുടേയും അതിന്റെ മറവില്‍ സമ്മര്‍ദ്ദം നടത്തുന്ന കുത്തകകളുടെ നീക്കങ്ങളേയും
>> ചെറുത്ത് തോല്‍പ്പിക്കാന്‍ പൊതുസമൂഹത്തിന്റെ ഇടപെടല്‍ അനിവാര്യമാണു്.
>> അതിനായി
>> ട്രായി നടത്തുന്ന അഭിപ്രായ സര്‍വ്വേതന്നെ തള്ളിക്കളയേണ്ടതാണു്.
>>
>>     2015 ഏപ്രില്‍ 23 നു് വൈകീട്ട് 5 മണിയ്ക്ക് എറണാകുളം പബ്ലിക്ക്
>> ലൈബ്രറിയില്‍വെച്ച് വിവിധ സാമൂഹിക രാഷ്ട്രീയ സാങ്കേതിക മേഖലകളില്‍ നിന്നുള്ള
>> പ്രമുഖരെ പങ്കെടുപ്പിച്ചുകൊണ്ട് സെമിനാര്‍ സംഘടിപ്പിക്കുന്നു.
>> ഡോ.സെബാസ്റ്റ്യന്‍ പോള്‍ , അഡ്വ. ടി.കെ. സുജിത്ത്, അഡ്വ. പ്രശാന്ത് സുഗതന്‍
>> ,
>> ജോസഫ് തോമസ്, അനില്‍ കുമാര്‍ കെ.വി എന്നിവര്‍ പരിപാടിയില്‍ ഇടപെട്ട്
>> സംസാരിക്കും. ഏവര്‍ക്കും സ്വാഗതം.
>>
>>
>>>> *പ്രശോഭ് *
>> *+919496436961**
>> <http://entekinavukal.wordpress.com/2013/12/30/over_wave_crest/>*
>>
>> _______________________________________________
>> Swathanthra Malayalam Computing discuss Mailing List
>> Project: https://savannah.nongnu.org/projects/smc
>> Web: http://smc.org.in | IRC : #smc-project @ freenode
>> discuss at lists.smc.org.in
>> http://lists.smc.org.in/listinfo.cgi/discuss-smc.org.in
>>
>>
>>
>
>
> --
> Thank you,
>
> Sunilkumar KS
>


More information about the discuss mailing list