[smc-discuss] മലയാളം കമ്പ്യൂട്ടിങ്ങുമായി ബന്ധപ്പെടുത്തി ഒരു തൊഴിലധിഷ്ഠിത കോഴ്സ്

MAHESH MANGALAT maheshmangalat at gmail.com
Sun Apr 26 18:53:37 PDT 2015


ഇത് വളരെ പ്രധാനപ്പെട്ടതും വിശദമായ കൂടിയാലോചനകള്‍ വേണ്ടതുമായ വിഷയമാണ്.
യു.ജി.സിയുടെ പഴയൊരു നിര്‍ദ്ദേശം അനുസരിച്ച് എല്ലാ കോഴ്സുകളിലും
കമ്പ്യൂട്ടറുമായി ബന്ധപ്പെട്ട വിഷയങ്ങള്‍ പഠിപ്പിക്കണമായിരുന്നു. വിശേഷിച്ച്
ഒന്നും പഠിക്കാന്‍ സാധിക്കാത്ത ചില അസംബന്ധങ്ങള്‍ കമ്പ്യൂട്ടര്‍ പഠനം എന്ന
പേരില്‍ എല്ലാ കോഴ്സുകളിലും ചേര്‍ത്ത് നടത്തിക്കൊണ്ടിരുന്ന കാലത്താണ്
പോണ്ടിച്ചേരി സര്‍വ്വകലാശാലയുടെ മലയാളം സിലബസില്‍ Introduction to Malayalam
Softwares എന്ന കോഴ്സ്സ് ഞങ്ങള്‍ നിര്‍മ്മിച്ചത്. പത്തുവര്‍ങ്ങത്തിലേറെ
പഴക്കമുള്ള കാര്യമാണിത്. അന്ന് ഇത് ഉണ്ടാക്കാന്‍ എന്നെ സഹായിച്ചത്
കെ.എച്ച്.ഹുസ്സൈനാണ്.

സര്‍വ്വകലാശാലാതലത്തില്‍ ഏതെങ്കിലും കോഴ്സുമായി ബന്ധപ്പെട്ട് കമ്പ്യൂട്ടര്‍
സംബന്ധിയായ വിഷയങ്ങള്‍ പഠിപ്പിക്കുന്നതില്‍ ഞങ്ങള്‍ ഉണ്ടാക്കിയതിനേക്കാള്‍
മെച്ചപ്പെട്ട സിലബസ് എന്റെ അറിവില്‍ ഇല്ല. വെസ്റ്റേ ഏഷ്യന്‍ സ്റ്റഡീസിന്റെ
സിലബസില്‍ സി പ്ലസ് പ്രോഗ്രാമിംഗ് പഠിപ്പിക്കുന്നതുപോലെയുള്ള തമാശകള്‍ പലതും
കണ്ടിട്ടുമുണ്ട്.

ഇന്നത്തെ പ്രശ്നം, ഭാഷാകമ്പ്യൂട്ടിംഗിന്റെ മേഖലയിലെ പുതിയ വികാസങ്ങളും
ആവശ്യങ്ങളും അഭിസംബോധന ചെയ്യുന്ന ഒരു കോഴ്സ് എങ്ങനെ ഉണ്ടാക്കാം എന്നതാണ്.
മലയാളം വിദ്യാര്‍ത്ഥികള്‍ ഭാഷാകമ്പ്യൂട്ടിംഗിന്റെ മേഖലയില്‍ സംഭാവന
നല്കുന്നവരായി മാറാന്‍ അവര്‍ക്ക് ലഭിക്കേണ്ട പരിശീലനം എന്താണ് എന്നത്
നിശ്ചയിക്കുകയാണ്.

നിര്‍ദ്ദേശങ്ങള്‍ പ്രതീക്ഷിക്കുന്നു

മഹേഷ് മംഗലാട്ട്

2015-04-26 22:24 GMT+05:30 sooraj kenoth <soorajkenoth at gmail.com>:

> ഇന്ന് തൃശ്ശൂര് വിമലാ കോളേജിലെ ജിഷ ടീച്ചറെ കണ്ടിരുന്നു. ടീച്ചര്‍ മലയാളം
> കമ്പ്യൂട്ടിങ്ങുമായി ബന്ധപ്പെടുത്തി കുറച്ച് കോഴ്സുകള്‍ തുടങ്ങുന്നതിനെ
> കുറിച്ച് ചോദിച്ചു. ടീച്ചറുടെ മനസ്സില്‍ പ്രധാനമായും ഉണ്ടായിരുന്നത്
> മലയാളം DTPകോഴ്‍സുകളായിരുന്നു. ഫോട്ടോഷോപ്പും കോറല്‍ ഡ്രോയും ഒക്കെ
> അടിസ്ഥാമാക്കിയുള്ള കോഴ്സുകള്‍ എന്ന രീതിയിലാണ് സംസാരിച്ച് തുടങ്ങിയത്.
> അല്പം കൂടി ക്രിയാത്മമായ എന്തെങ്കിലും നിര്‍ദ്ദേശിക്കാന്‍ പറ്റിയാല്‍
> നല്ലതായിരിക്കും എന്ന് തോന്നുന്നു.
>
> എന്റെ മനസ്സില്‍ ടെക്ക് ഉണ്ടായിരുന്നു. ഫോണ്ട് ഡിസൈന്‍പോലെ എന്തെങ്കിലും
> നിര്‍ദ്ദേശിക്കുന്നതിനെ കുറിച്ച് എനിക്ക് നല്ല ധാരണ പോര. നല്ല കോഴ്സ്
> ഉണ്ടാക്കാന്‍ സാധിക്കുകയാണെങ്കില്‍ ഒരു പക്ഷേ എല്ലാ കോളേജിലേക്കും
> അതുപോലൊന്ന് നിര്‍ദ്ദേശിക്കുന്നത് നല്ലതായിരിക്കില്ലേ?
>
> --
> Regards
> Sooraj Kenoth
> "I am Being the Change I Wish to See in the World"
> _______________________________________________
> Swathanthra Malayalam Computing discuss Mailing List
> Project: https://savannah.nongnu.org/projects/smc
> Web: http://smc.org.in | IRC : #smc-project @ freenode
> discuss at lists.smc.org.in
> http://lists.smc.org.in/listinfo.cgi/discuss-smc.org.in
>
>


-- 
Dr.Mahesh Mangalat, Mangalat,S.K.B.S.Road,Mahe.673 310.
Dept. of Malayalam,M.G.Govt.Arts College,Mahe
-------------- next part --------------
An HTML attachment was scrubbed...
URL: <http://lists.smc.org.in/pipermail/discuss-smc.org.in/attachments/20150427/1ca24957/attachment-0002.html>


More information about the discuss mailing list