[smc-discuss] മലയാളം കമ്പ്യൂട്ടിങ്ങുമായി ബന്ധപ്പെടുത്തി ഒരു തൊഴിലധിഷ്ഠിത കോഴ്സ്

Anivar Aravind anivar.aravind at gmail.com
Mon Apr 27 23:45:12 PDT 2015


വിമലാ കോളേജുമായി ഈ വിഷയത്തിനെക്കുറിച്ച് സംസാരിച്ചിരുന്നു . ആ കോഴ്സ് മലയാളം
ഡെസ്ക്റ്റോപ്പ് ആൻഡ് വെബ് പബ്ലിഷിങ് എന്ന രീതിയിൽ മാറ്റിയിട്ടുണ്ട്
.(യൂണിക്കോഡ് അധിഷ്ഠിതമായിത്തന്നെ) വെൻഡർ ന്യൂട്രലായി സിലബസ്
ഉണ്ടാക്കുന്നതിലും ഫാക്വൽട്ടി റ്റ്രെയിനിങിനും ഇന്റസ്റ്റ്രി പരിചയം
നൽകുന്നതിനും സഹകരിയ്ക്കാൻ സമ്മതമാണെന്നു കാണിച്ച് കത്തുനൽകിയിട്ടുണ്ട് .

നമുക്ക് ഇത്തരത്തിൽ മറ്റു കോളേജുകളുകൾക്കും സഹായം നൽകാവുന്നതാണ്. അങ്ങനെയുള്ള
സാദ്ധ്യതകൾ ഉണ്ടെങ്കിൽ contact at smc.org.in ൽ എഴുതൂ
On 27-Apr-2015 7:24 am, "MAHESH MANGALAT" <maheshmangalat at gmail.com> wrote:

> ഇത് വളരെ പ്രധാനപ്പെട്ടതും വിശദമായ കൂടിയാലോചനകള്‍ വേണ്ടതുമായ വിഷയമാണ്.
> യു.ജി.സിയുടെ പഴയൊരു നിര്‍ദ്ദേശം അനുസരിച്ച് എല്ലാ കോഴ്സുകളിലും
> കമ്പ്യൂട്ടറുമായി ബന്ധപ്പെട്ട വിഷയങ്ങള്‍ പഠിപ്പിക്കണമായിരുന്നു. വിശേഷിച്ച്
> ഒന്നും പഠിക്കാന്‍ സാധിക്കാത്ത ചില അസംബന്ധങ്ങള്‍ കമ്പ്യൂട്ടര്‍ പഠനം എന്ന
> പേരില്‍ എല്ലാ കോഴ്സുകളിലും ചേര്‍ത്ത് നടത്തിക്കൊണ്ടിരുന്ന കാലത്താണ്
> പോണ്ടിച്ചേരി സര്‍വ്വകലാശാലയുടെ മലയാളം സിലബസില്‍ Introduction to Malayalam
> Softwares എന്ന കോഴ്സ്സ് ഞങ്ങള്‍ നിര്‍മ്മിച്ചത്. പത്തുവര്‍ങ്ങത്തിലേറെ
> പഴക്കമുള്ള കാര്യമാണിത്. അന്ന് ഇത് ഉണ്ടാക്കാന്‍ എന്നെ സഹായിച്ചത്
> കെ.എച്ച്.ഹുസ്സൈനാണ്.
>
> സര്‍വ്വകലാശാലാതലത്തില്‍ ഏതെങ്കിലും കോഴ്സുമായി ബന്ധപ്പെട്ട് കമ്പ്യൂട്ടര്‍
> സംബന്ധിയായ വിഷയങ്ങള്‍ പഠിപ്പിക്കുന്നതില്‍ ഞങ്ങള്‍ ഉണ്ടാക്കിയതിനേക്കാള്‍
> മെച്ചപ്പെട്ട സിലബസ് എന്റെ അറിവില്‍ ഇല്ല. വെസ്റ്റേ ഏഷ്യന്‍ സ്റ്റഡീസിന്റെ
> സിലബസില്‍ സി പ്ലസ് പ്രോഗ്രാമിംഗ് പഠിപ്പിക്കുന്നതുപോലെയുള്ള തമാശകള്‍ പലതും
> കണ്ടിട്ടുമുണ്ട്.
>
> ഇന്നത്തെ പ്രശ്നം, ഭാഷാകമ്പ്യൂട്ടിംഗിന്റെ മേഖലയിലെ പുതിയ വികാസങ്ങളും
> ആവശ്യങ്ങളും അഭിസംബോധന ചെയ്യുന്ന ഒരു കോഴ്സ് എങ്ങനെ ഉണ്ടാക്കാം എന്നതാണ്.
> മലയാളം വിദ്യാര്‍ത്ഥികള്‍ ഭാഷാകമ്പ്യൂട്ടിംഗിന്റെ മേഖലയില്‍ സംഭാവന
> നല്കുന്നവരായി മാറാന്‍ അവര്‍ക്ക് ലഭിക്കേണ്ട പരിശീലനം എന്താണ് എന്നത്
> നിശ്ചയിക്കുകയാണ്.
>
> നിര്‍ദ്ദേശങ്ങള്‍ പ്രതീക്ഷിക്കുന്നു
>
> മഹേഷ് മംഗലാട്ട്
>
> 2015-04-26 22:24 GMT+05:30 sooraj kenoth <soorajkenoth at gmail.com>:
>
>> ഇന്ന് തൃശ്ശൂര് വിമലാ കോളേജിലെ ജിഷ ടീച്ചറെ കണ്ടിരുന്നു. ടീച്ചര്‍ മലയാളം
>> കമ്പ്യൂട്ടിങ്ങുമായി ബന്ധപ്പെടുത്തി കുറച്ച് കോഴ്സുകള്‍ തുടങ്ങുന്നതിനെ
>> കുറിച്ച് ചോദിച്ചു. ടീച്ചറുടെ മനസ്സില്‍ പ്രധാനമായും ഉണ്ടായിരുന്നത്
>> മലയാളം DTPകോഴ്‍സുകളായിരുന്നു. ഫോട്ടോഷോപ്പും കോറല്‍ ഡ്രോയും ഒക്കെ
>> അടിസ്ഥാമാക്കിയുള്ള കോഴ്സുകള്‍ എന്ന രീതിയിലാണ് സംസാരിച്ച് തുടങ്ങിയത്.
>> അല്പം കൂടി ക്രിയാത്മമായ എന്തെങ്കിലും നിര്‍ദ്ദേശിക്കാന്‍ പറ്റിയാല്‍
>> നല്ലതായിരിക്കും എന്ന് തോന്നുന്നു.
>>
>> എന്റെ മനസ്സില്‍ ടെക്ക് ഉണ്ടായിരുന്നു. ഫോണ്ട് ഡിസൈന്‍പോലെ എന്തെങ്കിലും
>> നിര്‍ദ്ദേശിക്കുന്നതിനെ കുറിച്ച് എനിക്ക് നല്ല ധാരണ പോര. നല്ല കോഴ്സ്
>> ഉണ്ടാക്കാന്‍ സാധിക്കുകയാണെങ്കില്‍ ഒരു പക്ഷേ എല്ലാ കോളേജിലേക്കും
>> അതുപോലൊന്ന് നിര്‍ദ്ദേശിക്കുന്നത് നല്ലതായിരിക്കില്ലേ?
>>
>> --
>> Regards
>> Sooraj Kenoth
>> "I am Being the Change I Wish to See in the World"
>> _______________________________________________
>> Swathanthra Malayalam Computing discuss Mailing List
>> Project: https://savannah.nongnu.org/projects/smc
>> Web: http://smc.org.in | IRC : #smc-project @ freenode
>> discuss at lists.smc.org.in
>> http://lists.smc.org.in/listinfo.cgi/discuss-smc.org.in
>>
>>
>
>
> --
> Dr.Mahesh Mangalat, Mangalat,S.K.B.S.Road,Mahe.673 310.
> Dept. of Malayalam,M.G.Govt.Arts College,Mahe
>
> _______________________________________________
> Swathanthra Malayalam Computing discuss Mailing List
> Project: https://savannah.nongnu.org/projects/smc
> Web: http://smc.org.in | IRC : #smc-project @ freenode
> discuss at lists.smc.org.in
> http://lists.smc.org.in/listinfo.cgi/discuss-smc.org.in
>
>
>
-------------- next part --------------
An HTML attachment was scrubbed...
URL: <http://lists.smc.org.in/pipermail/discuss-smc.org.in/attachments/20150428/bf6ed41c/attachment-0001.html>


More information about the discuss mailing list