[smc-discuss] Pirate Camps - follow up to Jessie Release Parties and Diaspora Yatra

sooraj kenoth soorajkenoth at gmail.com
Tue Apr 28 19:03:02 PDT 2015


2015-04-28 11:56 GMT+05:30 Pirate Praveen :
> Hi,
>
> I propose we do one camp per month and cover all districts in Kerala. If
> you are interested to join this campaign, help organize or willing to
> train/mentor, then join this group
>
> https://www.loomio.org/g/gqnzjoaF/indian-pirates-pirate-camps
>
> Please suggest a location for our first camp.


ഡെബിയന്‍ റിലീസ് പാര്‍ട്ടി ഒരു തുടക്കം മാത്രമാണെന്നും ഇത് ഒരു തുടക്കം
എന്ന നിലയ്ക്ക് ഒരു കമ്യൂണിറ്റി മൊബിലൈസേഷന്‍ പരിപാടി ആണെന്നും, ഇതിന്
തുടര്‍പരിപാടികളായി പരിശീലക്യാമ്പുകളും പഴയ SMC-ക്യാമ്പുകള്‍ പോലുള്ള
പരിപാടികളും സംഘടിപ്പിക്കും എന്ന് നമ്മള്‍ പിജി സെന്ററില്‍ വെച്ച്
നടത്തിയ ചര്‍ച്ചയില്‍ പറഞ്ഞിട്ടുള്ളതാണ്. അന്ന് ആകെ എടുത്തിട്ടുള്ള ഒരേ
ഒരു തീരുമാനം പരിശീലന പരിപാടി ആര് എടുത്താലും, എങ്ങനെ എടുത്താലും,
പരീശിലകന്‍ ഫീസ് വാങ്ങിയില്ലെങ്കില്‍ പോലും വിദ്യാര്‍ത്ഥികളില്‍ നിന്ന്
ഫീസ് ശേഖരിക്കുമെന്നും. സംഘാടനത്തിലെ ചിലവ് കിഴിച്ചാല്‍ ബാക്കി തുകയില്‍
ഒന്നും പണിയെടുത്ത ആര്‍ക്കും വേണ്ടെങ്കില്‍ അത് സ്വതന്ത്ര
സോഫ്റ്റ്‍വെയര്‍ പ്രൊജക്റ്റിലേക്ക് കോണ്ട്രിബ്യൂട്ട് ചെയ്യുന്ന
വിദ്യാര്‍ത്ഥികള്‍ക്ക് സ്കോളര്‍ഷിപ്പായി നല്‍കും എന്ന് മാത്രമാണ്. അന്ന്
അവിടെ ഉണ്ടായിരുന്നവരില്‍ മനുവും പ്രവീണും ഞാനും അല്ലാതെ മറ്റാരും തന്നെ
പൈറേറ്റ് പാര്‍ട്ടിയുടെ ഭാഗമായിരുന്നില്ല. വനവരെല്ലാം
സ്വതന്ത്രസോഫ്റ്റ്‍വെയറിന്റേയോ സ്വതന്ത്രസോഫ്റ്റ്‍വെയര്‍
കൂട്ടായ്മകളുടെയോ വിക്കീ പീഡിയയുടേയോ ഭാഗമായിട്ടുള്ളവര്‍ ആയിരുന്നു. അതു
കൂടാതെ ഡെബിന്‍ റിലീസ് പാര്‍ട്ടിയുടമായി സഹകരിച്ചവര്‍ ഓരോരുത്തരും വിവിധ
സംഘടനകളില്‍ പ്രവര്‍ത്തിക്കുന്നവരോ വ്യത്യസ്തമായ രാഷ്ട്രീയത്തില്‍
വിശ്വസിക്കുന്നവരോ ആയിരുന്നു. അതില്‍ മുന്‍നിരയില്‍ നിന്നവരില്‍ കടുത്ത
സിപിഎം അനുഭാവം പുലര്‍ത്തുന്ന DAKF മുതല്‍ ഒരു തരത്തിലുള്ള
രാഷ്ട്രീയത്തിലും പെടുത്താന്‍ പറ്റാത്ത KSEB വരെയുണ്ട്. അതുകൊണ്ട് തന്നെ
ഇതിന്റെ തുടര്‍ പരിപാടികളില്‍ "സ്വതന്ത്ര സോഫ്റ്റ്‍വെയര്‍" എന്ന
രാഷ്ട്രീയത്തിനോടല്ലാതെ ഏതെങ്കിലും സംഘടനയോടോ മറ്റേതെങ്കിലും
രാഷ്ട്രീയത്തിനോടോ ചായ്‍വ് ഉണ്ടാക്കിയെടുക്കാന്‍ ശ്രമിക്കുന്നത് ഞാന്‍
അങ്ങേയറ്റം പ്രതിരോധിക്കും.

അതുകൂടാതെ ഈ പരിപാടിയുടെ സംഘടാനത്തില്‍ നേരിട്ടും അല്ലാതെയും നമ്മോടൊപ്പം
ഉണ്ടായിരുന്ന 65-പേരില്‍ ഒരാളോട് പോലും പറയാതെ, എന്തിനും ഏതിനും
ലൂമിയോയില്‍ വോട്ടിനിടണം എന്ന് പറയുന്ന പ്രവീണിന്റെ, ഒറ്റയ്ക്കൊരു
തീരുമാനമെടുത്ത് മുന്നോട്ട് പോകുന്ന നടപടി തീര്‍ത്തും മര്യാദ
കേടായിപ്പോയി. അതുകൊണ്ട് പൈറേറ്റ് എന്ന പേര് കൂട്ടി ചേര്‍ക്കുന്നതിന്റെ
ഉദ്ദേശുദ്ധിയേയും എനിക്ക് ചോദ്യം ചെയ്യുന്നു.

ഡെബിയന്‍ റിലീസ് പാര്‍ട്ടിയില്‍ പ്രവീണ്‍ ചെയ്ത ഒരു സഹായം കൂടി ഈ
ഒരവസരത്തില്‍ ഞാന്‍ സ്മരിച്ചോട്ടേ...

കഴിഞ്ഞ മൂന്ന് ദിവസമായി ഞാന്‍ തെക്ക് വടക്ക് ഓടി നടക്കുകയാണ്.ഡെബിയന്‍
സിഡി ഡൌണ്‍ലോഡ് ചെയ്യാന്‍ ഒരിടത്ത് കുത്തിയിരിക്കാന്‍ എനിക്ക്
സാധിച്ചിട്ടില്ല. ഇന്ന് കോഴിക്കോട് യൂണിവേര്‍സിറ്റിയിലെ പ്രധാന പരിപാടി
ഇന്‍സ്റ്റാള്‍ ഫെസ്റ്റ് ആണ്. ഇപ്പോ ആകെ കയ്യിലുള്ളത് ഇന്നലെ ആര്‍ക്ക്
അര്‍ജ്ജുന്‍ ഡൌണ്‍ലോഡ് ചെയ്ത് തന്ന debian-standard CD ആണ്. എന്റെ
ഓര്‍മ്മ ശരിയാണെങ്കില്‍ അതിന്‍ ഡെസ്ക്‍ടോപ്പോ എക്സ് ഓര്‍ഗോ ഇല്ല.

യൂണിവേര്‍സ്റ്റിയില്‍ ഒരു പയ്യന്‍ അത് ഡൌണ്‍ലോഡ് ചെയ്യാന്‍ ഏര്‍പ്പാടു
ചെയ്യാം എന്ന് പറഞ്ഞിട്ടുണ്ടെന്നു, (ക്ലാസിലിരിക്കുന്ന)അവന് ലിങ്ക്
അയച്ചു കൊടുത്താന്‍ അവന് ഫോര്‍വേര്‍ഡ് ചെയ്യാന്‍ എളുപ്പമായിരിക്കും.
അതുകൊണ്ട് ആ ഡൌണ്‍ലോഡ് ലിങ്ക് ഒന്ന് അയച്ചുകൊടുക്കണേ എന്ന് പറഞ്ഞ
പ്രവീണിന്റെ മറുപടി വളരെ ലളിതമായിരുന്നു. കാര്യങ്ങള്‍ വിശദീകരിച്ച ശേഷവും
"ഡെബിയന്റെ സൈറ്റില്‍ പോയാല്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ പറ്റും". ഇക്കാര്യം
കാര്യം എനിക്കും അറിയാം. അവന് വേണ്ടിയിരുന്നത് Direct URL-ആയിരുന്നു.
ക്ലാസിലിരുന്ന് SMS-ലൂടെ കാര്യങ്ങള്‍ കൈകാര്യം ചെയ്യുന്ന ഒരുത്തനോട്
പറയുന്നതിന് പരിധിയില്ല? ഒരു URL-അയച്ച് കൊടുക്കുന്നതിന് പ്രവീണ്‍
ഉന്നിയിച്ച വാദത്തിന്റെ ("അവര് സ്വയം കണ്ട് പിടിച്ച് ചെയ്യട്ടേ എന്നാലേ
പിന്നീട് ഇതൊക്കെ ചെയ്യാന്‍ പഠിക്കൂ") അര്‍ത്ഥമെന്താ?. ഒരു
യൂണിവേര്‍സിറ്റിയില്‍ സംഘടന തലത്തില്‍ ഒരു പദവിയിരിക്കുന്ന
വ്യക്തിയാണിവന്‍ എന്ന് പ്രവീണ്‍ സൌകര്യ പൂര്‍വ്വം മറന്നു പോയതാണോ?

പരിപാടിയുമായി ബന്ധപ്പെട്ട വിവരങ്ങള്‍ എന്നെയും എന്തെങ്കിലും പെട്ടന്ന
പ്രതികരിച്ച് ചെയ്യാന്‍ സാധ്യത ഉള്ളവരെ (പ്രത്യേകിച്ച് റെജ, സുഗീഷണ്ണന്‍,
അഖിലന്‍ തുടങ്ങിയവരെ) CC-വെച്ച് അയക്കണം എന്ന് പറഞ്ഞപ്പോ കത്തയച്ചു,
CC-യും ഉണ്ടായിരുന്നു. ഒന്ന് കഴിഞ്ഞ 36 മണിക്കുറിലധികമായി ഓഫ്
ലൈനായിരിക്കുകയും, അടുത്ത 12മണിക്കൂര്‍ കൂടി ഓഫ്‍ലൈനായി തുടരാന്‍ സാധ്യത
ഉള്ള എന്നെയും, എനിക്ക് അംഗത്വമില്ലാത്ത, ഇപ്പോള്‍ പരീക്ഷ
നടന്നുകൊണ്ടിരിക്കുന്ന MES Engineering college വിദ്യാര്‍ത്ഥികളല്ലാതെ
മാറ്റാരും സജീവല്ലാത്ത MES-mailing list-ഉം. ഇത് സംഭവിച്ചത് അങ്ങേ അറ്റം
പ്രധാപെട്ട സമയമായ ഇന്നലെ ഉച്ചയ്ക്കും. ചുരുങ്ങിയത് ഒന്നര GB ഡൌണ്‍ലോഡ്
ചെയ്യേണ്ട ഒരു സാധനത്തിന്റെ കാര്യത്തിലാണ് ഈ നിസംഗത. പ്രവീണേ ആര്‍ക്ക്
വേണ്ടിയാ ഈ കാട്ടിക്കൂട്ടലുകളൊക്കെ?

സ്വതന്ത്രസോഫ്റ്റ്‍വെയര്‍ എന്താണെന്ന് അറിയത്തവരൊക്കെ സ്വയം അറിഞ്ഞ് ഈ
വഴി വന്നോട്ടേ എന്നാണെങ്കില്‍ പിന്നെ എന്തിനാ ഒരോ ക്യാമ്പെയിനുമായി
ഇറങ്ങുന്നത്? ഞങ്ങള്‍ കുറച്ച് പേര്‍ എന്തായാലും അടുത്ത മൂന്ന്
മാസത്തേക്ക് കുറച്ച് സ്വതന്ത്രസോഫ്റ്റ്‍വെയര്‍ പ്രവര്‍ത്തനങ്ങളുമായി
ഇറങ്ങുകായാണ്. കൂടെ നിന്ന് സഹായിക്കാന്‍ ഉദ്ദേശമുള്ളവര്‍ക്ക് സഹായിക്കാം.
ഞങ്ങളുടെ ലക്ഷ്യം പല തുരുത്തുകാളായി നില്‍ക്കുന്ന എല്ലാ
സ്വതന്ത്രസോഫ്റ്റ്‍വെയര്‍ കൂട്ടായ്മകള്‍ക്കും ആളുകള്‍ക്കും ഒരു പൊതു ഇടം
ഉണ്ടാക്കലും, സ്വതന്ത്രസോഫ്റ്റ്‍വെയറില്‍ സ്വതന്ത്ര അധ്യാപകരായി
പ്രവര്‍ത്തിക്കാന്‍ ആഗ്രഹമുള്ളവര്‍ക്ക് അതിനവസരം ഉണ്ടാക്കലും ആണ്. ഇത്
നമ്മള്‍ ഡെബിയന്‍ റിസോര്‍പേര്‍സണ്‍ പരിശീലന പരിപാടിയില്‍ ചര്‍ച്ച
ചെയ്തിട്ടുള്ളതാണ്. ഈ ആശയത്തിന്റെ മേല്‍ ഒരു തുറന്ന ചര്‍ച്ച വേണ്ടതാണ്.
അതിന് മുന്നേ പദ്ധതിയെ കുറിച്ച് ഒന്നൂടെ ആലോചിച്ച് ഇത്തിരിക്കൂടി
വൃത്തിയാക്കേണ്ടതുണ്ട് എന്ന് തോന്നി ഇതുവരെ ആരും പറയാതിരുന്നതാണ്.

എനിക്ക് ഒരു അപക്ഷയുണ്ട്. ഉപകാപ്പെട്ടില്ലേലും ഉപദ്രവിക്കരുത്.

-- 
Regards
Sooraj Kenoth
"I am Being the Change I Wish to See in the World"


More information about the discuss mailing list