[smc-discuss] Pirate Camps - follow up to Jessie Release Parties and Diaspora Yatra

Anivar Aravind anivar.aravind at gmail.com
Tue Apr 28 21:53:31 PDT 2015


2015-04-29 7:33 GMT+05:30 sooraj kenoth <soorajkenoth at gmail.com>:

> 2015-04-28 11:56 GMT+05:30 Pirate Praveen :
> > Hi,
> >
> > I propose we do one camp per month and cover all districts in Kerala. If
> > you are interested to join this campaign, help organize or willing to
> > train/mentor, then join this group
> >
> > https://www.loomio.org/g/gqnzjoaF/indian-pirates-pirate-camps
> >
> > Please suggest a location for our first camp.
>
>
> ഡെബിയന്‍ റിലീസ് പാര്‍ട്ടി ഒരു തുടക്കം മാത്രമാണെന്നും ഇത് ഒരു തുടക്കം
> എന്ന നിലയ്ക്ക് ഒരു കമ്യൂണിറ്റി മൊബിലൈസേഷന്‍ പരിപാടി ആണെന്നും, ഇതിന്
> തുടര്‍പരിപാടികളായി പരിശീലക്യാമ്പുകളും പഴയ SMC-ക്യാമ്പുകള്‍ പോലുള്ള
> പരിപാടികളും സംഘടിപ്പിക്കും എന്ന് നമ്മള്‍ പിജി സെന്ററില്‍ വെച്ച്
> നടത്തിയ ചര്‍ച്ചയില്‍ പറഞ്ഞിട്ടുള്ളതാണ്. അന്ന് ആകെ എടുത്തിട്ടുള്ള ഒരേ
> ഒരു തീരുമാനം പരിശീലന പരിപാടി ആര് എടുത്താലും, എങ്ങനെ എടുത്താലും,
> പരീശിലകന്‍ ഫീസ് വാങ്ങിയില്ലെങ്കില്‍ പോലും വിദ്യാര്‍ത്ഥികളില്‍ നിന്ന്
> ഫീസ് ശേഖരിക്കുമെന്നും. സംഘാടനത്തിലെ ചിലവ് കിഴിച്ചാല്‍ ബാക്കി തുകയില്‍
> ഒന്നും പണിയെടുത്ത ആര്‍ക്കും വേണ്ടെങ്കില്‍ അത് സ്വതന്ത്ര
> സോഫ്റ്റ്‍വെയര്‍ പ്രൊജക്റ്റിലേക്ക് കോണ്ട്രിബ്യൂട്ട് ചെയ്യുന്ന
> വിദ്യാര്‍ത്ഥികള്‍ക്ക് സ്കോളര്‍ഷിപ്പായി നല്‍കും എന്ന് മാത്രമാണ്. അന്ന്
> അവിടെ ഉണ്ടായിരുന്നവരില്‍ മനുവും പ്രവീണും ഞാനും അല്ലാതെ മറ്റാരും തന്നെ
> പൈറേറ്റ് പാര്‍ട്ടിയുടെ ഭാഗമായിരുന്നില്ല. വനവരെല്ലാം
> സ്വതന്ത്രസോഫ്റ്റ്‍വെയറിന്റേയോ സ്വതന്ത്രസോഫ്റ്റ്‍വെയര്‍
> കൂട്ടായ്മകളുടെയോ വിക്കീ പീഡിയയുടേയോ ഭാഗമായിട്ടുള്ളവര്‍ ആയിരുന്നു. അതു
> കൂടാതെ ഡെബിന്‍ റിലീസ് പാര്‍ട്ടിയുടമായി സഹകരിച്ചവര്‍ ഓരോരുത്തരും വിവിധ
> സംഘടനകളില്‍ പ്രവര്‍ത്തിക്കുന്നവരോ വ്യത്യസ്തമായ രാഷ്ട്രീയത്തില്‍
> വിശ്വസിക്കുന്നവരോ ആയിരുന്നു. അതില്‍ മുന്‍നിരയില്‍ നിന്നവരില്‍ കടുത്ത
> സിപിഎം അനുഭാവം പുലര്‍ത്തുന്ന DAKF മുതല്‍ ഒരു തരത്തിലുള്ള
> രാഷ്ട്രീയത്തിലും പെടുത്താന്‍ പറ്റാത്ത KSEB വരെയുണ്ട്. അതുകൊണ്ട് തന്നെ
> ഇതിന്റെ തുടര്‍ പരിപാടികളില്‍ "സ്വതന്ത്ര സോഫ്റ്റ്‍വെയര്‍" എന്ന
> രാഷ്ട്രീയത്തിനോടല്ലാതെ ഏതെങ്കിലും സംഘടനയോടോ മറ്റേതെങ്കിലും
> രാഷ്ട്രീയത്തിനോടോ ചായ്‍വ് ഉണ്ടാക്കിയെടുക്കാന്‍ ശ്രമിക്കുന്നത് ഞാന്‍
> അങ്ങേയറ്റം പ്രതിരോധിക്കും.
>
> അതുകൂടാതെ ഈ പരിപാടിയുടെ സംഘടാനത്തില്‍ നേരിട്ടും അല്ലാതെയും നമ്മോടൊപ്പം
> ഉണ്ടായിരുന്ന 65-പേരില്‍ ഒരാളോട് പോലും പറയാതെ, എന്തിനും ഏതിനും
> ലൂമിയോയില്‍ വോട്ടിനിടണം എന്ന് പറയുന്ന പ്രവീണിന്റെ, ഒറ്റയ്ക്കൊരു
> തീരുമാനമെടുത്ത് മുന്നോട്ട് പോകുന്ന നടപടി തീര്‍ത്തും മര്യാദ
> കേടായിപ്പോയി. അതുകൊണ്ട് പൈറേറ്റ് എന്ന പേര് കൂട്ടി ചേര്‍ക്കുന്നതിന്റെ
> ഉദ്ദേശുദ്ധിയേയും എനിക്ക് ചോദ്യം ചെയ്യുന്നു.
>
>
ഇത്രയും മാത്രമാണു് ഓണ്‍ടോപ്പിക്ക് . ബാക്കി വ്യക്തിപരമായ ആക്രമണമാണ്. അതിനു്
ഈ ലിസ്റ്റ് ഉപയോഗിയ്ക്കരുത് .
-------------- next part --------------
An HTML attachment was scrubbed...
URL: <http://lists.smc.org.in/pipermail/discuss-smc.org.in/attachments/20150429/6fbda8d1/attachment-0001.html>


More information about the discuss mailing list