[smc-discuss] മലയാളം കമ്പ്യൂട്ടിങ്ങുമായി ബന്ധപ്പെടുത്തി ഒരു തൊഴിലധിഷ്ഠിത കോഴ്സ്

Anivar Aravind anivar.aravind at gmail.com
Wed Apr 29 00:07:20 PDT 2015


2015-04-29 0:30 GMT+05:30 sooraj kenoth <soorajkenoth at gmail.com>:

> 2015, ഏപ്രിൽ 28 12:15 PM നു, Anivar Aravind <anivar.aravind at gmail.com>
> എഴുതി:
> > വിമലാ കോളേജുമായി ഈ വിഷയത്തിനെക്കുറിച്ച് സംസാരിച്ചിരുന്നു .
> > ആ കോഴ്സ് മലയാളം
> > ഡെസ്ക്റ്റോപ്പ് ആൻഡ് വെബ് പബ്ലിഷിങ് എന്ന രീതിയിൽ മാറ്റിയിട്ടുണ്ട്
> > .(യൂണിക്കോഡ് അധിഷ്ഠിതമായിത്തന്നെ) വെൻഡർ ന്യൂട്രലായി
> > സിലബസ് ഉണ്ടാക്കുന്നതിലും
> > ഫാക്വൽട്ടി റ്റ്രെയിനിങിനും ഇന്റസ്റ്റ്രി പരിചയം നൽകുന്നതിനും സഹകരിയ്ക്കാൻ
> > സമ്മതമാണെന്നു കാണിച്ച് കത്തുനൽകിയിട്ടുണ്ട് .
>
> സ്വകാര്യമയി ഒരു സിലബസ് ഉണ്ടാക്കി കത്ത് നല്കിയാല്‍ മാത്രം മതി
> എന്നതിനോട് എനിക്ക് യോജിപ്പ് തോന്നുന്നില്ല. അത്തരം വിഷയത്തില്‍ പരസ്യമായ
> ചര്‍ച്ചകള്‍ നടക്കേണ്ടതുണ്ട്. ഇത് ടീച്ചറുമായി സംസാരിച്ച് ധാരണയിലെത്തിയ
> ശേഷമാണ് ഞാനീ ചര്‍ച്ചയ്ക്ക് വേണ്ടി ഇത് ലിസ്റ്റിലിട്ടത്. ഇപ്പൊള്‍ ഒരു
> രൂപരേഖ മാത്രമാണ് ആയിട്ടുള്ളത്. ഇനിയും പത്ത് പന്ത്രണ്ട് ദിവസത്തെ
> സമയമുണ്ട്. ചര്‍ച്ചകള്‍ നിരുത്സാഹപ്പെടുത്തേണ്ടതുണ്ടെന്ന് തോന്നുന്നില്ല.
>

സ്വകാര്യമായി സിലബസ്സുണ്ടാക്കുക എന്നു പറഞ്ഞില്ലല്ലോ സൂരജേ .അങ്ങനെയെങ്കില്‍
ഇവിടെ അതു പറയേണ്ടതില്ലല്ലോ . അവര്‍ക്ക് ഒരു പ്രപ്പോസലിനാണിതു്. അതിനിപ്പോള്‍
നമുക്കു സമ്മതമാണെന്നു പറഞ്ഞ് കത്തുനല്‍കേണ്ട കാര്യം മാത്രമേ ഉള്ളൂ. അതു്
അപ്രൂവ് ആയാല്‍ സിലബസ്സുണ്ടാക്കാന്‍ ഇനി ഇഷ്ടം പോലെ സമയമുണ്ട് . പത്ത്
പന്ത്രണ്ട് ദിവസമൊന്നും അല്ല .  അതുണ്ടാക്കിക്കഴിഞ്ഞ് പിയര്‍ റിവ്യൂ നടത്തല്‍
ഇവിടെത്തന്നെ ചെയ്യുന്നതാണു്. തുടര്‍ന്ന് സൈറ്റിലും ലഭ്യമാക്കാം .


>
> > നമുക്ക് ഇത്തരത്തിൽ മറ്റു കോളേജുകളുകൾക്കും സഹായം
> > നൽകാവുന്നതാണ്. അങ്ങനെയുള്ള
> > സാദ്ധ്യതകൾ ഉണ്ടെങ്കിൽ contact at smc.org.in ൽ എഴുതൂ
>
> അത്തരം കോളേജുകളുടെ പട്ടിക ലഭിക്കുന്നത് പുരോഗമനപരമായി ചിന്തിക്കുന്ന
> കോളേജുകളെ കുറിച്ച് അറിയാനും SMC-യുടെ സുതാര്യത ഉറപ്പുവരുത്താനും
> സാഹായിക്കും എന്ന് കരുതുന്നു. നിലവില്‍ ഇത് ആദ്യത്തെ സംരംഭമായി കരുതാം,
> നമുക്ക് വിമലാ കോളേജിനെ ഇത്തരത്തില്‍ ഒരു നല്ല മാതൃകയായി
> മറ്റുള്ളവര്‍ക്ക് മുന്നില്‍ അവതരിപ്പിക്കുന്നത് കോളേജിനും നല്ലതല്ലേ?
>


ഇത്തരത്തിലുള്ള ഓരോ എഫര്‍ട്ടും ഒരുപാടു ഇന്‍സ്റ്റിറ്റ്യൂഷണല്‍ ഫോളോ അപ്പുകളും
അഗ്രിമെന്റുകളും ഒക്കെ വേണ്ടതാണു്. അതിനാണു നമുക്കു സംഘടന ഉള്ളത് .
എക്സിക്യുട്ടീവ് കമ്മിറ്റിയെ അത്തരം കാര്യങ്ങള്‍ക്കു സഹായിയ്ക്കൂ . വിമലയ്ക്കു
മുമ്പേ  ഇത്തരത്തില്‍ ഉള്ള ചര്‍ച്ചകള്‍  മറ്റു പല കോളേജുകളുമായും
നടക്കുന്നുണ്ട്. അവ സുതാര്യതയോടെത്തന്നെ സമയാസമയങ്ങളില്‍ ഉടമ്പടി ആവുന്ന
മുറയ്ക്ക് ലിസ്റ്റില്‍ അറിയിയ്ക്കുന്നതാണ്.
-------------- next part --------------
An HTML attachment was scrubbed...
URL: <http://lists.smc.org.in/pipermail/discuss-smc.org.in/attachments/20150429/70588024/attachment-0001.html>


More information about the discuss mailing list