[smc-discuss] Pirate Camps - follow up to Jessie Release Parties and Diaspora Yatra

Pirate Praveen praveen at onenetbeyond.org
Wed Apr 29 00:21:01 PDT 2015


On Wednesday 29 April 2015 07:33 AM, sooraj kenoth wrote:
> അന്ന്
> അവിടെ ഉണ്ടായിരുന്നവരില്‍ മനുവും പ്രവീണും ഞാനും അല്ലാതെ മറ്റാരും തന്നെ
> പൈറേറ്റ് പാര്‍ട്ടിയുടെ ഭാഗമായിരുന്നില്ല. വനവരെല്ലാം
> സ്വതന്ത്രസോഫ്റ്റ്‍വെയറിന്റേയോ സ്വതന്ത്രസോഫ്റ്റ്‍വെയര്‍
> കൂട്ടായ്മകളുടെയോ വിക്കീ പീഡിയയുടേയോ ഭാഗമായിട്ടുള്ളവര്‍ ആയിരുന്നു. അതു
> കൂടാതെ ഡെബിന്‍ റിലീസ് പാര്‍ട്ടിയുടമായി സഹകരിച്ചവര്‍ ഓരോരുത്തരും വിവിധ
> സംഘടനകളില്‍ പ്രവര്‍ത്തിക്കുന്നവരോ വ്യത്യസ്തമായ രാഷ്ട്രീയത്തില്‍
> വിശ്വസിക്കുന്നവരോ ആയിരുന്നു. അതില്‍ മുന്‍നിരയില്‍ നിന്നവരില്‍ കടുത്ത
> സിപിഎം അനുഭാവം പുലര്‍ത്തുന്ന DAKF മുതല്‍ ഒരു തരത്തിലുള്ള
> രാഷ്ട്രീയത്തിലും പെടുത്താന്‍ പറ്റാത്ത KSEB വരെയുണ്ട്. അതുകൊണ്ട് തന്നെ
> ഇതിന്റെ തുടര്‍ പരിപാടികളില്‍ "സ്വതന്ത്ര സോഫ്റ്റ്‍വെയര്‍" എന്ന
> രാഷ്ട്രീയത്തിനോടല്ലാതെ ഏതെങ്കിലും സംഘടനയോടോ മറ്റേതെങ്കിലും
> രാഷ്ട്രീയത്തിനോടോ ചായ്‍വ് ഉണ്ടാക്കിയെടുക്കാന്‍ ശ്രമിക്കുന്നത് ഞാന്‍
> അങ്ങേയറ്റം പ്രതിരോധിക്കും.
> 
> അതുകൂടാതെ ഈ പരിപാടിയുടെ സംഘടാനത്തില്‍ നേരിട്ടും അല്ലാതെയും നമ്മോടൊപ്പം
> ഉണ്ടായിരുന്ന 65-പേരില്‍ ഒരാളോട് പോലും പറയാതെ, എന്തിനും ഏതിനും
> ലൂമിയോയില്‍ വോട്ടിനിടണം എന്ന് പറയുന്ന പ്രവീണിന്റെ, ഒറ്റയ്ക്കൊരു
> തീരുമാനമെടുത്ത് മുന്നോട്ട് പോകുന്ന നടപടി തീര്‍ത്തും മര്യാദ
> കേടായിപ്പോയി. അതുകൊണ്ട് പൈറേറ്റ് എന്ന പേര് കൂട്ടി ചേര്‍ക്കുന്നതിന്റെ
> ഉദ്ദേശുദ്ധിയേയും എനിക്ക് ചോദ്യം ചെയ്യുന്നു.

ഈയൊരു സംശയം ഒഴിവാക്കാന്‍ ഇനി ഞാന്‍ പൈറേറ്റ് എന്ന ബാനറിലുള്ള പരിപാടികള്‍ മാത്രമേ
നടത്തുന്നുള്ളൂ. മറ്റുള്ള പരിപാടികള്‍ക്കു് വിളിച്ചാല്‍ മാത്രം പങ്കെടുക്കും. വെറുതെയെന്തിനാ
ഉദ്ദേശശുദ്ധികൂടി കളയുന്നേ.


-------------- next part --------------
A non-text attachment was scrubbed...
Name: signature.asc
Type: application/pgp-signature
Size: 819 bytes
Desc: OpenPGP digital signature
URL: <http://lists.smc.org.in/pipermail/discuss-smc.org.in/attachments/20150429/2d03a671/attachment-0001.sig>


More information about the discuss mailing list