[smc-discuss] വോട്ടര്‍പട്ടികയില്‍ ഗുരുതരമായ ടൈപ്പിങ്ങ് പിഴവുകള്‍

Santhosh Thottingal santhosh.thottingal at gmail.com
Mon Aug 3 04:17:01 PDT 2015


ഗുരുതരമായ രീതിയിലുള്ള ഡാറ്റ കറപ്ഷനാണു് സംസ്ഥാന തിരഞ്ഞെടുപ്പു കമ്മീഷന്റെ
വോട്ടര്‍പട്ടികയില്‍ പേരുചേര്‍ക്കുന്നതിനുള്ള ഓണ്‍ലൈന്‍ സംവിധാനത്തിലുള്ളതു്.
പുതിയ അപേക്ഷകളില്‍ മലയാളത്തിലുള്ള വിവരങ്ങള്‍ ടൈപ്പു ചെയ്യുന്നതിനു് വെബ്
പേജില്‍ ഒരു ടൂള്‍ ചേര്‍ത്തിട്ടുണ്ടു്. ഉപയോഗിക്കുന്ന കമ്പ്യൂട്ടറില്‍ മലയാളം
ടൈപ്പു ചെയ്യാന്‍ സൌകര്യമില്ലെങ്കിലോ അപേക്ഷകനോ അക്ഷയസെന്ററിലെ ഡാറ്റ എന്‍ട്രി
ചെയ്യുന്ന ആള്‍ക്കോ ടൈപ്പിങ്ങ് വശമില്ലെങ്കിലോ ഉപയോഗപ്പെടുത്താനാണിതു്.
സ്കീനില്‍ കാണുന്ന അക്ഷരങ്ങളുടെ പട്ടികയില്‍ ക്ലിക്കുചെയ്തു് ടൈപ്പു ചെയ്യാന്‍
കഴിയും.

പക്ഷേ ഈ പട്ടികയില്‍ വലിയ പിശകുണ്ടു്. ല്‍ എന്ന ചില്ലക്ഷരമൊഴികെ വേറേ
ചില്ലുകളൊന്നും അതിലില്ല. പക്ഷേ മലയാളം അക്കങ്ങളെല്ലാം ഉണ്ടുതാനും. ആരുടെയും
പേരിലോ മേല്‍വിലാസത്തിലോ മലയാളം അക്കങ്ങള്‍ വരാന്‍ സാധ്യതയില്ലെന്നിരിക്കേ
ചില്ലുകള്‍ ഒഴിവാക്കി ഈ അക്കങ്ങള്‍ കൊടുത്തിരിക്കുന്നതിന്റെ ഉദ്ദേശ്യം
മനസ്സിലാക്കാന്‍ കഴിയുന്നില്ല.ര്‍, ന്‍ എന്നീ ചില്ലുകള്‍ ഈ പട്ടികയില്‍
തപ്പുന്നവര്‍ ൪(4), ൯(9) എന്നീ മലയാളം അക്കങ്ങള്‍ ഉപയോഗിക്കും. അങ്ങനെ പേരിലെ
ചില്ലെല്ലാം കാഴ്ചയില്‍ സാമ്യമുള്ള മലയാളം അക്കങ്ങളാവും. സത്യന്‍ എന്നാണു
ടൈപ്പു ചെയ്യാനുദ്ദേശിച്ചെങ്കില്‍ സത്യ൯ (സത്യ9) എന്ന പേരാണു് പട്ടികയില്‍
കയറുന്നതു്.

Blog post:

വോട്ടര്‍പട്ടികയില്‍ ഗുരുതരമായ ടൈപ്പിങ്ങ് പിഴവുകള്‍
http://blog.smc.org.in/electoral-malayalam-mistakes/

-- 
Santhosh Thottingal
http://thottingal.in
-------------- next part --------------
An HTML attachment was scrubbed...
URL: <http://lists.smc.org.in/pipermail/discuss-smc.org.in/attachments/20150803/13532411/attachment.htm>


More information about the discuss mailing list