[smc-discuss] വോട്ടര്‍പട്ടികയില്‍ ഗുരുതരമായ ടൈപ്പിങ്ങ് പിഴവുകള്‍

prasobh krishnan prasobh.adoor at gmail.com
Mon Aug 3 21:18:20 PDT 2015


use google malayalam  input tools

2015-08-03 20:29 GMT+05:30 Jijimon Abraham <ggacvx at gmail.com>:

> ആധാർ കാർഡിന്റെ ഡേറ്റാ എൻട്രിയിലും ഇതു പോലുള്ള പ്രശ്നങ്ങളുണ്ട്!
> കാർത്തിക ഫോണ്ടിന്റെ ലീലാവിലാസങ്ങൾ
>
> On 8/3/15, Santhosh Thottingal <santhosh.thottingal at gmail.com> wrote:
> > ഗുരുതരമായ രീതിയിലുള്ള ഡാറ്റ കറപ്ഷനാണു് സംസ്ഥാന തിരഞ്ഞെടുപ്പു കമ്മീഷന്റെ
> > വോട്ടര്‍പട്ടികയില്‍ പേരുചേര്‍ക്കുന്നതിനുള്ള ഓണ്‍ലൈന്‍
> സംവിധാനത്തിലുള്ളതു്.
> > പുതിയ അപേക്ഷകളില്‍ മലയാളത്തിലുള്ള വിവരങ്ങള്‍ ടൈപ്പു ചെയ്യുന്നതിനു് വെബ്
> > പേജില്‍ ഒരു ടൂള്‍ ചേര്‍ത്തിട്ടുണ്ടു്. ഉപയോഗിക്കുന്ന കമ്പ്യൂട്ടറില്‍
> മലയാളം
> > ടൈപ്പു ചെയ്യാന്‍ സൌകര്യമില്ലെങ്കിലോ അപേക്ഷകനോ അക്ഷയസെന്ററിലെ ഡാറ്റ
> എന്‍ട്രി
> > ചെയ്യുന്ന ആള്‍ക്കോ ടൈപ്പിങ്ങ് വശമില്ലെങ്കിലോ ഉപയോഗപ്പെടുത്താനാണിതു്.
> > സ്കീനില്‍ കാണുന്ന അക്ഷരങ്ങളുടെ പട്ടികയില്‍ ക്ലിക്കുചെയ്തു് ടൈപ്പു
> ചെയ്യാന്‍
> > കഴിയും.
> >
> > പക്ഷേ ഈ പട്ടികയില്‍ വലിയ പിശകുണ്ടു്. ല്‍ എന്ന ചില്ലക്ഷരമൊഴികെ വേറേ
> > ചില്ലുകളൊന്നും അതിലില്ല. പക്ഷേ മലയാളം അക്കങ്ങളെല്ലാം ഉണ്ടുതാനും. ആരുടെയും
> > പേരിലോ മേല്‍വിലാസത്തിലോ മലയാളം അക്കങ്ങള്‍ വരാന്‍ സാധ്യതയില്ലെന്നിരിക്കേ
> > ചില്ലുകള്‍ ഒഴിവാക്കി ഈ അക്കങ്ങള്‍ കൊടുത്തിരിക്കുന്നതിന്റെ ഉദ്ദേശ്യം
> > മനസ്സിലാക്കാന്‍ കഴിയുന്നില്ല.ര്‍, ന്‍ എന്നീ ചില്ലുകള്‍ ഈ പട്ടികയില്‍
> > തപ്പുന്നവര്‍ ൪(4), ൯(9) എന്നീ മലയാളം അക്കങ്ങള്‍ ഉപയോഗിക്കും. അങ്ങനെ
> പേരിലെ
> > ചില്ലെല്ലാം കാഴ്ചയില്‍ സാമ്യമുള്ള മലയാളം അക്കങ്ങളാവും. സത്യന്‍ എന്നാണു
> > ടൈപ്പു ചെയ്യാനുദ്ദേശിച്ചെങ്കില്‍ സത്യ൯ (സത്യ9) എന്ന പേരാണു് പട്ടികയില്‍
> > കയറുന്നതു്.
> >
> > Blog post:
> >
> > വോട്ടര്‍പട്ടികയില്‍ ഗുരുതരമായ ടൈപ്പിങ്ങ് പിഴവുകള്‍
> > http://blog.smc.org.in/electoral-malayalam-mistakes/
> >
> > --
> > Santhosh Thottingal
> > http://thottingal.in
> >
> _______________________________________________
> Swathanthra Malayalam Computing discuss Mailing List
> Project: https://savannah.nongnu.org/projects/smc
> Web: http://smc.org.in | IRC : #smc-project @ freenode
> discuss at lists.smc.org.in
> http://lists.smc.org.in/listinfo.cgi/discuss-smc.org.in
>
>
-------------- next part --------------
An HTML attachment was scrubbed...
URL: <http://lists.smc.org.in/pipermail/discuss-smc.org.in/attachments/20150804/e2bd5eea/attachment.htm>


More information about the discuss mailing list