[smc-discuss] മഞ്ഞപ്പതിറ്റടി - എൻ എസ് മാധവന്റെ കഥ, ഫോണ്ടുനിർമ്മാണത്തെപ്പറ്റി

Hrishi hrishi.kb at gmail.com
Tue Aug 18 23:58:02 PDT 2015


നമ്മുടെ എഴുത്ത് വൈവിദ്ധ്യങ്ങളുടെ ഡോക്യുമെന്റേഷനും അവയെ ഉപയോഗയോഗ്യമാക്കുകയും
ചെയ്യുന്ന ഒരു സാംസ്കാരികപ്രവര്‍ത്തനമാണു് ഫോണ്ട് നിര്‍മ്മാണമെന്നാണു്
സ്വതന്ത്രമലയാളംകമ്പ്യൂട്ടിങ്ങ് വിശ്വസിയ്ക്കുന്നതു് . ഒരു സംഘടന വളരുന്നത്
അതുന്നയിയ്ക്കുന്ന മൂല്യങ്ങള്‍ സാംസ്കാരികമായി അടയാളപ്പെടുത്തുമ്പോള്‍
കൂടിയാണ് . മാതൃഭൂമി ഓണപ്പതിപ്പിലെ എന്‍.എസ് മാധവന്റെ "മഞ്ഞപ്പതിറ്റടി" എന്ന
കഥ അതു ചെയ്യുന്നതു കാണുമ്പോള്‍ സന്തോഷം
സ്വതന്ത്ര മലയാളം കമ്പ്യൂട്ടിങ്ങിന്റെ ഉപദേശകസമിതി അംഗമായ എന്‍.എസ് മാധവന്‍
കഴിഞ്ഞവര്‍ഷം നവംബറില്‍ നടന്ന സ്വതന്ത്രമലയാളംകമ്പ്യൂട്ടിങ്ങിന്റെ മലയാളം
ഫോണ്ട് ശില്പശാലയില്‍ പങ്കെടുത്തിരുന്നു . കഴിഞ്ഞ ഡിസംബറില്‍ മാതൃഭൂമിയില്‍
സി.എന്‍ കരുണാകരനെ അനുസ്മരിയ്ക്കുന്ന കുറിപ്പിലും ഈ കഥാബീജം കാണാനുണ്ട് .
നന്ദി ഈ പിന്തുണയ്ക്ക് .
സിഎന്നിനെ അനുസ്മരിയ്ക്കുന്ന കുറിപ്പിവിടെ
http://www.mathrubhumi.com/online/malayalam/news/story/3308258/2014-12-14/kerala

-- 
---
Regards,
Hrishi | Stultus
http://stultus.in
-------------- next part --------------
An HTML attachment was scrubbed...
URL: <http://lists.smc.org.in/pipermail/discuss-smc.org.in/attachments/20150819/01486282/attachment.htm>


More information about the discuss mailing list