[smc-discuss] പ്രാദേശികവല്‍ക്കരണത്തെ ഒന്നൂടി സമീപിച്ചാലോ

Anivar Aravind anivar.aravind at gmail.com
Sat Aug 22 03:51:22 PDT 2015


ആരും ഒന്നും പറഞ്ഞില്ല

2015-08-19 16:56 GMT+05:30 Anivar Aravind <anivar.aravind at gmail.com>:

> ഡെസ്ക്ടോപ്പ് ലോക്കലൈസേഷന്‍ പണികള്‍ നമ്മള്‍ തുടര്‍ച്ചയായി ചെയ്തു
> പോരുന്നുണ്ട്
>
> ഗ്നോം ലോക്കലൈസേഷന്‍ വീണ്ടും തുടരേണ്ടതുണ്ട്
> റെഡ്‌ഹാറ്റ് ഇന്ത്യന്‍ ഭാഷാ ലോക്കലൈസേഷന്‍ ഡിപ്പാര്‍ട്ട്മെന്റ്
> പൂട്ടിയതുകൊണ്ട് (അനി ഇപ്പോള്‍ റെഡ്‌ഹറ്റില്‍ തന്നെ മറ്റൊരു വിഭാഗത്തിലാണ് )
> കമ്മ്യൂണിറ്റിയുടെ ഉത്തരവാദിത്വം കൂടിയിട്ടുണ്ട്
>
> ലിബ്രേ ഓഫീസ് ലോക്കലൈസേഷന്‍ പുരോഗമിയ്ക്കുന്നുണ്ട് . നമുക്ക്  ലിബ്രെഓഫീസ് 5
> പൂര്‍ണ്ണമായും മലയാളം ഇന്റര്‍ഫേസോടെ ലഭ്യമാക്കേണ്ടതുണ്ട്
> ഫയര്‍ഫോക്സ് 40 ന്റെ ലോക്കലൈസേഷന്‍ സമയമാണ് ഇപ്പോള്‍
> കെഡിഇ പോലെയുള്ള പ്രൊജക്റ്റുകളുടെ ലോക്കലിസേഷന്‍ ചെയ്യാന്‍ കിടക്കുന്നുണ്ട്
> അതുകൊണ്ടുതന്നെ ലോക്കലൈസേഷന്‍ ടീമൂകള്‍ സജീവമാവേണ്ടതുണ്ട് .
>
>
> എന്റെ ചോദ്യം ഇതോടൊപ്പം തന്നെ ഫ്യൂവല്‍ ഡെസ്ക്ടോപ്പ് പദാവലി ഒന്നൂടി റിവ്യൂ
> ചെയ്താലോ എന്നാണ് .
>
> ചോദ്യത്തിനുള്ള പ്രചോദനം ഈ മനോജ് കുറൂരിന്റെ ഇന്റര്‍വ്യൂ ആണ്
>
> http://www.manoramaonline.com/literature/interviews/interview-with-manojkuroor.html
>
> <quote>
> സാങ്കേതിക വാക്കുകള്‍ മലയാളത്തില്‍ കൊണ്ടുവരാനൊന്നും ഒരു പ്രയാസവുമില്ല.
> ദ്രാവിഡമൊഴി എനിക്കൊരു ബാധ്യതയായി തോന്നിയിട്ടില്ല. സംഗീതത്തില്‍ സ്വരങ്ങള്‍
> ഒരു പരിമിതിയല്ലല്ലോ. സ്വരങ്ങളുടെ സാധ്യത തേടുകയാണല്ലോ ചെയ്യുന്നത്. അതൊരു
> ബലമായാണ് എനിക്കു തോന്നിയത്. വാക്കു കിട്ടാതെ കുറച്ചുനേരമെങ്കിലും കാത്തു
> നില്‍ക്കേണ്ടി വന്നത് കുറച്ചിടത്തു മാത്രം. മലയാളത്തിന് അത്രയ്ക്കു
> പദസമ്പത്തുണ്ട് എന്നതാണു നേര്. അതു നമ്മള്‍ പല കാലത്തെ കൃതികളില്‍നിന്നു
> കണ്ടെത്തേണ്ടിവരും.
> </quote>
>
> <quote>
> സംഘകാല കൃതികളില്‍ വളരെ ചുരുക്കം മാത്രമാണ് മലയാളത്തില്‍ വന്നിട്ടുള്ളത്.
> ഇപ്പോഴും ഉപയോഗിക്കുന്ന, ഉപയോഗിക്കാവുന്ന എത്രയോ വാക്കുകളുണ്ട്
> സംഘകാലകൃതികളില്‍. കൂലി, ചോറുപൊതി എന്നിങ്ങനെ ഇന്നും മലാളത്തിലുള്ള എത്രയോ
> വാക്കുകള്‍ സംഘകൃതികളിലുണ്ട്.
>
> ഇന്നും ഉപയോഗിക്കാവുന്ന വേറേ എത്രയോ വാക്കുകളാണ് നമ്മള്‍ വിട്ടുകളഞ്ഞത്. വേഗത
> എന്നര്‍ഥത്തില്‍ ഒരു വാക്കു വേണമായിരുന്നു നോവലില്‍. അതു സംസ്‌കൃതമാണല്ലോ.
> പിന്നീടാണ് ഒരു വാക്ക് പഴയ കൃതികളില്‍ കണ്ടത്.
>
> വിരവ് എന്നാണ് ആ വാക്ക്. വേഗം എന്നാണ് അതിനര്‍ഥം. വിരവില്‍ നീ ചെന്നു
> കാണുകില്‍ എന്നൊക്കെയുണ്ടല്ലോ. പ്രയാസം എന്ന അര്‍ഥത്തില്‍ ഉപയോഗിക്കാവുന്ന
> അരിപ്പം എന്ന വാക്കിന്റെ കാര്യവും അങ്ങനെ തന്നെ. എല്ലാ വാക്കുകളും
> വീണ്ടെടുത്ത് ഉപയോഗിക്കണമെന്നല്ല ഞാന്‍ പറയുന്നത്. നമ്മുടെ കാലത്തിനു പറ്റിയ
> വാക്കുകള്‍, രാഷ്ട്രീയമായി ശരികേടില്ലാത്ത വാക്കുകള്‍ ഒക്കെ ഉപയോഗിക്കാമല്ലോ.
> </quote>
>
>
> മനോജിനെക്കൂടി പങ്കെടുപ്പിച്ച്  അദ്ദേഹത്തിന്റെ സൗകര്യം നോക്കി ഒരു റിവ്യൂ
> നടത്താന്‍ നടത്താനാവുമോ . എങ്കില്‍ അതൊരു വലിയ സാദ്ധ്യതയായിരിയ്ക്കും
> തുറക്കുന്നതെന്നു തോന്നുന്നു .
>
> ഒപ്പം കൂടുതല്‍ മലയാളം വിദ്യാര്‍ത്ഥികളെ  പ്രാദേശികവല്‍ക്കരണത്തിനു
> പരിശീലിപ്പിയ്ക്കുന്നതും നന്നായിരിയ്ക്കും . താല്പര്യമുള്ള കോളേജുകളില്‍ വച്ച്
> അത്തരം പരിപാടികള്‍ നമുക്ക്  സംഘടിപ്പിയ്ക്കാവുന്നതാണു്.
>
>
> അനിവര്‍
>
>
>
-------------- next part --------------
An HTML attachment was scrubbed...
URL: <http://lists.smc.org.in/pipermail/discuss-smc.org.in/attachments/20150822/8198b505/attachment.htm>


More information about the discuss mailing list