[smc-discuss] പ്രാദേശികവല്‍ക്കരണത്തെ ഒന്നൂടി സമീപിച്ചാലോ

Anish A aneesh.nl at gmail.com
Mon Aug 24 02:06:48 PDT 2015


2015, ആഗസ്റ്റ് 19 4:56 PM നു, Anivar Aravind <anivar.aravind at gmail.com> എഴുതി:
> ഡെസ്ക്ടോപ്പ് ലോക്കലൈസേഷന്‍ പണികള്‍ നമ്മള്‍ തുടര്‍ച്ചയായി ചെയ്തു പോരുന്നുണ്ട്
>
> ഗ്നോം ലോക്കലൈസേഷന്‍ വീണ്ടും തുടരേണ്ടതുണ്ട്
> റെഡ്‌ഹാറ്റ് ഇന്ത്യന്‍ ഭാഷാ ലോക്കലൈസേഷന്‍ ഡിപ്പാര്‍ട്ട്മെന്റ് പൂട്ടിയതുകൊണ്ട്
> (അനി ഇപ്പോള്‍ റെഡ്‌ഹറ്റില്‍ തന്നെ മറ്റൊരു വിഭാഗത്തിലാണ് ) കമ്മ്യൂണിറ്റിയുടെ
> ഉത്തരവാദിത്വം കൂടിയിട്ടുണ്ട്
>
> ലിബ്രേ ഓഫീസ് ലോക്കലൈസേഷന്‍ പുരോഗമിയ്ക്കുന്നുണ്ട് . നമുക്ക്  ലിബ്രെഓഫീസ് 5
> പൂര്‍ണ്ണമായും മലയാളം ഇന്റര്‍ഫേസോടെ ലഭ്യമാക്കേണ്ടതുണ്ട്
> ഫയര്‍ഫോക്സ് 40 ന്റെ ലോക്കലൈസേഷന്‍ സമയമാണ് ഇപ്പോള്‍
> കെഡിഇ പോലെയുള്ള പ്രൊജക്റ്റുകളുടെ ലോക്കലിസേഷന്‍ ചെയ്യാന്‍ കിടക്കുന്നുണ്ട്
> അതുകൊണ്ടുതന്നെ ലോക്കലൈസേഷന്‍ ടീമൂകള്‍ സജീവമാവേണ്ടതുണ്ട് .
>

ഞാന്‍ കുറച്ച് തിരക്കിലായിപ്പോയി. ലോക്കലൈസേഷന്‍ ഇപ്പോ നടക്കുന്നത്
കുറവാണ്. ചെയ്യുന്നവര്‍ തന്നെ തിരക്കിലായത് കാരണം പതുക്കെയാണ്
കാര്യങ്ങള്‍ നീങ്ങുന്നത്.

ആദ്യം ലിബ്രെ ഓഫീസ് തിര്‍ക്കണം. മാത്രമല്ല, ഇപ്പോഴത്തേത് റിവ്യു ചെയ്യേണ്ടതുണ്ട്.
ബാക്കിയുള്ള പ്രോജക്ടുകളും അങ്ങനെ തന്നെ തീര്‍ക്കാനുണ്ട്. നമുക്ക്
കാര്യങ്ങളെല്ലാം തീരുമാനിക്കാന്‍ നാളെ (25 ആഗസ്റ്റ് 2015) രാത്രി 9
മണിക്ക് ഒരു IRC മീറ്റിങ്ങ് വെച്ചാലോ?

> എന്റെ ചോദ്യം ഇതോടൊപ്പം തന്നെ ഫ്യൂവല്‍ ഡെസ്ക്ടോപ്പ് പദാവലി ഒന്നൂടി റിവ്യൂ
> ചെയ്താലോ എന്നാണ് .
>
>
> മനോജിനെക്കൂടി പങ്കെടുപ്പിച്ച്  അദ്ദേഹത്തിന്റെ സൗകര്യം നോക്കി ഒരു റിവ്യൂ
> നടത്താന്‍ നടത്താനാവുമോ . എങ്കില്‍ അതൊരു വലിയ സാദ്ധ്യതയായിരിയ്ക്കും
> തുറക്കുന്നതെന്നു തോന്നുന്നു .
>
> ഒപ്പം കൂടുതല്‍ മലയാളം വിദ്യാര്‍ത്ഥികളെ  പ്രാദേശികവല്‍ക്കരണത്തിനു
> പരിശീലിപ്പിയ്ക്കുന്നതും നന്നായിരിയ്ക്കും . താല്പര്യമുള്ള കോളേജുകളില്‍ വച്ച്
> അത്തരം പരിപാടികള്‍ നമുക്ക്  സംഘടിപ്പിയ്ക്കാവുന്നതാണു്.


അത് വളരെ നന്നായിരിക്കും. കൂടാതെ പുതിയതായി ലോക്കലൈസേഷന്‍ ചെയ്യാന്‍
വരുന്നവര്‍ക്ക് ഒരു ഗൈഡ് എന്ന രീതിയില്‍ ഒരു ബ്ലോഗ് പോസ്റ്റ് എഴുതാന്‍
എനിക്ക് പ്ലാന്‍ ഉണ്ട്.

-- 
Regards,
Anish Sheela

സ്വാതന്ത്ര്യം തന്നെയമൃതം സ്വാതന്ത്ര്യം തന്നെ ജീവിതം
പാരതന്ത്ര്യം മാനികള്‍ക്ക് മൃതിയെക്കാള്‍ ഭയാനകം
- മഹാകവി കുമാരനാശാന്‍


More information about the discuss mailing list