[smc-discuss] പ്രാദേശികവല്‍ക്കരണത്തെ ഒന്നൂടി സമീപിച്ചാലോ

Anivar Aravind anivar.aravind at gmail.com
Wed Aug 19 04:26:51 PDT 2015


ഡെസ്ക്ടോപ്പ് ലോക്കലൈസേഷന്‍ പണികള്‍ നമ്മള്‍ തുടര്‍ച്ചയായി ചെയ്തു
പോരുന്നുണ്ട്

ഗ്നോം ലോക്കലൈസേഷന്‍ വീണ്ടും തുടരേണ്ടതുണ്ട്
റെഡ്‌ഹാറ്റ് ഇന്ത്യന്‍ ഭാഷാ ലോക്കലൈസേഷന്‍ ഡിപ്പാര്‍ട്ട്മെന്റ്
പൂട്ടിയതുകൊണ്ട് (അനി ഇപ്പോള്‍ റെഡ്‌ഹറ്റില്‍ തന്നെ മറ്റൊരു വിഭാഗത്തിലാണ് )
കമ്മ്യൂണിറ്റിയുടെ ഉത്തരവാദിത്വം കൂടിയിട്ടുണ്ട്

ലിബ്രേ ഓഫീസ് ലോക്കലൈസേഷന്‍ പുരോഗമിയ്ക്കുന്നുണ്ട് . നമുക്ക്  ലിബ്രെഓഫീസ് 5
പൂര്‍ണ്ണമായും മലയാളം ഇന്റര്‍ഫേസോടെ ലഭ്യമാക്കേണ്ടതുണ്ട്
ഫയര്‍ഫോക്സ് 40 ന്റെ ലോക്കലൈസേഷന്‍ സമയമാണ് ഇപ്പോള്‍
കെഡിഇ പോലെയുള്ള പ്രൊജക്റ്റുകളുടെ ലോക്കലിസേഷന്‍ ചെയ്യാന്‍ കിടക്കുന്നുണ്ട്
അതുകൊണ്ടുതന്നെ ലോക്കലൈസേഷന്‍ ടീമൂകള്‍ സജീവമാവേണ്ടതുണ്ട് .


എന്റെ ചോദ്യം ഇതോടൊപ്പം തന്നെ ഫ്യൂവല്‍ ഡെസ്ക്ടോപ്പ് പദാവലി ഒന്നൂടി റിവ്യൂ
ചെയ്താലോ എന്നാണ് .

ചോദ്യത്തിനുള്ള പ്രചോദനം ഈ മനോജ് കുറൂരിന്റെ ഇന്റര്‍വ്യൂ ആണ്
http://www.manoramaonline.com/literature/interviews/interview-with-manojkuroor.html

<quote>
സാങ്കേതിക വാക്കുകള്‍ മലയാളത്തില്‍ കൊണ്ടുവരാനൊന്നും ഒരു പ്രയാസവുമില്ല.
ദ്രാവിഡമൊഴി എനിക്കൊരു ബാധ്യതയായി തോന്നിയിട്ടില്ല. സംഗീതത്തില്‍ സ്വരങ്ങള്‍
ഒരു പരിമിതിയല്ലല്ലോ. സ്വരങ്ങളുടെ സാധ്യത തേടുകയാണല്ലോ ചെയ്യുന്നത്. അതൊരു
ബലമായാണ് എനിക്കു തോന്നിയത്. വാക്കു കിട്ടാതെ കുറച്ചുനേരമെങ്കിലും കാത്തു
നില്‍ക്കേണ്ടി വന്നത് കുറച്ചിടത്തു മാത്രം. മലയാളത്തിന് അത്രയ്ക്കു
പദസമ്പത്തുണ്ട് എന്നതാണു നേര്. അതു നമ്മള്‍ പല കാലത്തെ കൃതികളില്‍നിന്നു
കണ്ടെത്തേണ്ടിവരും.
</quote>

<quote>
സംഘകാല കൃതികളില്‍ വളരെ ചുരുക്കം മാത്രമാണ് മലയാളത്തില്‍ വന്നിട്ടുള്ളത്.
ഇപ്പോഴും ഉപയോഗിക്കുന്ന, ഉപയോഗിക്കാവുന്ന എത്രയോ വാക്കുകളുണ്ട്
സംഘകാലകൃതികളില്‍. കൂലി, ചോറുപൊതി എന്നിങ്ങനെ ഇന്നും മലാളത്തിലുള്ള എത്രയോ
വാക്കുകള്‍ സംഘകൃതികളിലുണ്ട്.

ഇന്നും ഉപയോഗിക്കാവുന്ന വേറേ എത്രയോ വാക്കുകളാണ് നമ്മള്‍ വിട്ടുകളഞ്ഞത്. വേഗത
എന്നര്‍ഥത്തില്‍ ഒരു വാക്കു വേണമായിരുന്നു നോവലില്‍. അതു സംസ്‌കൃതമാണല്ലോ.
പിന്നീടാണ് ഒരു വാക്ക് പഴയ കൃതികളില്‍ കണ്ടത്.

വിരവ് എന്നാണ് ആ വാക്ക്. വേഗം എന്നാണ് അതിനര്‍ഥം. വിരവില്‍ നീ ചെന്നു
കാണുകില്‍ എന്നൊക്കെയുണ്ടല്ലോ. പ്രയാസം എന്ന അര്‍ഥത്തില്‍ ഉപയോഗിക്കാവുന്ന
അരിപ്പം എന്ന വാക്കിന്റെ കാര്യവും അങ്ങനെ തന്നെ. എല്ലാ വാക്കുകളും
വീണ്ടെടുത്ത് ഉപയോഗിക്കണമെന്നല്ല ഞാന്‍ പറയുന്നത്. നമ്മുടെ കാലത്തിനു പറ്റിയ
വാക്കുകള്‍, രാഷ്ട്രീയമായി ശരികേടില്ലാത്ത വാക്കുകള്‍ ഒക്കെ ഉപയോഗിക്കാമല്ലോ.
</quote>


മനോജിനെക്കൂടി പങ്കെടുപ്പിച്ച്  അദ്ദേഹത്തിന്റെ സൗകര്യം നോക്കി ഒരു റിവ്യൂ
നടത്താന്‍ നടത്താനാവുമോ . എങ്കില്‍ അതൊരു വലിയ സാദ്ധ്യതയായിരിയ്ക്കും
തുറക്കുന്നതെന്നു തോന്നുന്നു .

ഒപ്പം കൂടുതല്‍ മലയാളം വിദ്യാര്‍ത്ഥികളെ  പ്രാദേശികവല്‍ക്കരണത്തിനു
പരിശീലിപ്പിയ്ക്കുന്നതും നന്നായിരിയ്ക്കും . താല്പര്യമുള്ള കോളേജുകളില്‍ വച്ച്
അത്തരം പരിപാടികള്‍ നമുക്ക്  സംഘടിപ്പിയ്ക്കാവുന്നതാണു്.


അനിവര്‍
-------------- next part --------------
An HTML attachment was scrubbed...
URL: <http://lists.smc.org.in/pipermail/discuss-smc.org.in/attachments/20150819/996488c2/attachment.html>


More information about the discuss mailing list