[smc-discuss] വോട്ടര്‍പട്ടികയില്‍ ഗുരുതരമായ ടൈപ്പിങ്ങ് പിഴവുകള്‍

Jijimon Abraham ggacvx at gmail.com
Mon Aug 3 07:59:05 PDT 2015


ആധാർ കാർഡിന്റെ ഡേറ്റാ എൻട്രിയിലും ഇതു പോലുള്ള പ്രശ്നങ്ങളുണ്ട്!
കാർത്തിക ഫോണ്ടിന്റെ ലീലാവിലാസങ്ങൾ

On 8/3/15, Santhosh Thottingal <santhosh.thottingal at gmail.com> wrote:
> ഗുരുതരമായ രീതിയിലുള്ള ഡാറ്റ കറപ്ഷനാണു് സംസ്ഥാന തിരഞ്ഞെടുപ്പു കമ്മീഷന്റെ
> വോട്ടര്‍പട്ടികയില്‍ പേരുചേര്‍ക്കുന്നതിനുള്ള ഓണ്‍ലൈന്‍ സംവിധാനത്തിലുള്ളതു്.
> പുതിയ അപേക്ഷകളില്‍ മലയാളത്തിലുള്ള വിവരങ്ങള്‍ ടൈപ്പു ചെയ്യുന്നതിനു് വെബ്
> പേജില്‍ ഒരു ടൂള്‍ ചേര്‍ത്തിട്ടുണ്ടു്. ഉപയോഗിക്കുന്ന കമ്പ്യൂട്ടറില്‍ മലയാളം
> ടൈപ്പു ചെയ്യാന്‍ സൌകര്യമില്ലെങ്കിലോ അപേക്ഷകനോ അക്ഷയസെന്ററിലെ ഡാറ്റ എന്‍ട്രി
> ചെയ്യുന്ന ആള്‍ക്കോ ടൈപ്പിങ്ങ് വശമില്ലെങ്കിലോ ഉപയോഗപ്പെടുത്താനാണിതു്.
> സ്കീനില്‍ കാണുന്ന അക്ഷരങ്ങളുടെ പട്ടികയില്‍ ക്ലിക്കുചെയ്തു് ടൈപ്പു ചെയ്യാന്‍
> കഴിയും.
>
> പക്ഷേ ഈ പട്ടികയില്‍ വലിയ പിശകുണ്ടു്. ല്‍ എന്ന ചില്ലക്ഷരമൊഴികെ വേറേ
> ചില്ലുകളൊന്നും അതിലില്ല. പക്ഷേ മലയാളം അക്കങ്ങളെല്ലാം ഉണ്ടുതാനും. ആരുടെയും
> പേരിലോ മേല്‍വിലാസത്തിലോ മലയാളം അക്കങ്ങള്‍ വരാന്‍ സാധ്യതയില്ലെന്നിരിക്കേ
> ചില്ലുകള്‍ ഒഴിവാക്കി ഈ അക്കങ്ങള്‍ കൊടുത്തിരിക്കുന്നതിന്റെ ഉദ്ദേശ്യം
> മനസ്സിലാക്കാന്‍ കഴിയുന്നില്ല.ര്‍, ന്‍ എന്നീ ചില്ലുകള്‍ ഈ പട്ടികയില്‍
> തപ്പുന്നവര്‍ ൪(4), ൯(9) എന്നീ മലയാളം അക്കങ്ങള്‍ ഉപയോഗിക്കും. അങ്ങനെ പേരിലെ
> ചില്ലെല്ലാം കാഴ്ചയില്‍ സാമ്യമുള്ള മലയാളം അക്കങ്ങളാവും. സത്യന്‍ എന്നാണു
> ടൈപ്പു ചെയ്യാനുദ്ദേശിച്ചെങ്കില്‍ സത്യ൯ (സത്യ9) എന്ന പേരാണു് പട്ടികയില്‍
> കയറുന്നതു്.
>
> Blog post:
>
> വോട്ടര്‍പട്ടികയില്‍ ഗുരുതരമായ ടൈപ്പിങ്ങ് പിഴവുകള്‍
> http://blog.smc.org.in/electoral-malayalam-mistakes/
>
> --
> Santhosh Thottingal
> http://thottingal.in
>


More information about the discuss mailing list