[smc-discuss] പ്രാദേശികവല്‍ക്കരണത്തെ ഒന്നൂടി സമീപിച്ചാലോ

Balasankar C balasankarc at autistici.org
Mon Aug 24 02:36:21 PDT 2015


On തിങ്കള്‍ 24 ആഗസ്റ്റ് 2015 02:36 വൈകു, Anish A wrote:
> ഞാന്‍ കുറച്ച് തിരക്കിലായിപ്പോയി. ലോക്കലൈസേഷന്‍ ഇപ്പോ നടക്കുന്നത് 
> കുറവാണ്. ചെയ്യുന്നവര്‍ തന്നെ തിരക്കിലായത് കാരണം പതുക്കെയാണ് 
> കാര്യങ്ങള്‍ നീങ്ങുന്നത്.

സെപ്റ്റംബര്‍ പകുതി വരെ തിരക്കിലാണു്. യൂണിവേഴ്സിറ്റി പരീക്ഷ. അതു് കഴിഞ്ഞിട്ട് ഗ്നോം
പ്രാദേശികവത്കരണം ഒന്നുകൂടി കൈവെക്കണം എന്നൊരു പ്ലാനുണ്ട്.
> 
> ആദ്യം ലിബ്രെ ഓഫീസ് തിര്‍ക്കണം. മാത്രമല്ല, ഇപ്പോഴത്തേത് റിവ്യു
> ചെയ്യേണ്ടതുണ്ട്. ബാക്കിയുള്ള പ്രോജക്ടുകളും അങ്ങനെ തന്നെ
> തീര്‍ക്കാനുണ്ട്. നമുക്ക് കാര്യങ്ങളെല്ലാം തീരുമാനിക്കാന്‍ നാളെ (25
> ആഗസ്റ്റ് 2015) രാത്രി 9 മണിക്ക് ഒരു IRC മീറ്റിങ്ങ് വെച്ചാലോ?
> 
പിന്നെന്താ.. വെക്കാം. ദിവസവും സമയവും എല്ലാവര്‍ക്കും സമ്മതമാണെങ്കില്‍.

> അത് വളരെ നന്നായിരിക്കും. കൂടാതെ പുതിയതായി ലോക്കലൈസേഷന്‍ ചെയ്യാന്‍ 
> വരുന്നവര്‍ക്ക് ഒരു ഗൈഡ് എന്ന രീതിയില്‍ ഒരു ബ്ലോഗ് പോസ്റ്റ്
> എഴുതാന്‍ എനിക്ക് പ്ലാന്‍ ഉണ്ട്.
> 
അടിപൊളി..

പിഎസ്: ലിബ്രെഓഫീസ് പ്രാദേശികവത്കരണം എന്തെങ്കിലും നടക്കുന്നുണ്ടോ? മെയിലിങ്ങ് ലിസ്റ്റില്‍
വിവരം ഒന്നും കണ്ടില്ലായിരുന്നു. പണ്ടൊരിക്കല്‍ ചോദിച്ചപ്പോള്‍ ഒരു സ്പ്രിന്റ് പ്ലാന്‍
ചെയ്യുന്നുണ്ടെന്ന് കേട്ടായിരുന്നു. പിന്നൊന്നും അറിയില്ല.

-- 
Regards
Balasankar C
http://balasankarc.in



More information about the discuss mailing list