[smc-discuss] ഒരു വെബ്‍സൈറ്റ് ഡിസൈന്‍ ചെയ്യുംബോള്‍ എല്ലാ ഓപ്പറേറ്റൈങ്ങ് സിസ്റ്റത്തിലും ഒരുപോലെ മലയാളം ഫോണ്ട് സൈസ്സ് ഡിസ്പ്ളേ ആകുവാന്‍ അത് സെറ്റ് ചെയ്യുന്നത് എങ്ങനെയാണ്?

Balasankar C balasankarc at autistici.org
Mon Aug 31 09:56:48 PDT 2015


On തിങ്കള്‍ 31 ആഗസ്റ്റ് 2015 10:20 വൈകു, ഫെന്നെക് എന്ന കുറുക്കൻ. wrote:
> ഒരു വെബ്‍സൈറ്റ് ഡിസൈന്‍ ചെയ്യുംബോള്‍ എല്ലാ ഓപ്പറേറ്റൈങ്ങ് സിസ്റ്റത്തിലും ഒരുപോലെ മലയാളം
> ഫോണ്ട് സൈസ്സ് ഡിസ്പ്ളേ ആകുവാന്‍ അത് സെറ്റ് ചെയ്യുന്നത് എങ്ങനെയാണ്?
>
> ഞാന്‍ ഒരു മലയാളം വെബ് സൈറ്റ് ക്രിയേറ്റ് ചെയ്യുവാന്‍ ശ്രമിച്ചു. അതില്‍ യൂനിക്കോഡുപയോഗിച്ച്
> മലയാളം ഡിസ്പ്ളേ ചെയ്യാന്‍ ശ്രമിക്കുംബോള്‍ വിവിധ ഓപ്പരേറ്റിങ്ങ് സിസ്റ്റങ്ങളില് വിവിധ സൈസ്സ്
> ആണ് കാണിക്കുന്നത്. ഫോണ്ട് സൈസ്സ് ഒരുപോലെ ആക്കാന്‍ വഴിയുണ്ടോ? ഫോണ്ട് ഫാമിലി ഒരെണ്നം സെറ്റ്
> ചെയ്താല്‍ ഇത് മാറൂമോ? എനിക്ക് വെബ് ഡിസൈന്‍ ബേസിക്സ് മാത്രമേ അറിയൂ.. please help..
>
ഒരു ഫോണ്ട് ഫാമിലിയും സൈസും സെറ്റ് ചെയ്താല്‍, ആ ഫോണ്ട് ഉപയോക്താവിന്റെ കമ്പ്യൂട്ടറില്‍ ഉണ്ടെങ്കില്‍ അത് കാണിക്കും. ഇല്ലെങ്കില്‍ മറ്റേതെങ്കിലും യൂണിക്കോഡ് ഫോണ്ടിലേക്ക് ഫോള്‍ബാക്ക് ചെയ്യും. സൈസ്, ഓരോ ഫോണ്ടിനും ഓരോന്നായിരിക്കും. അതാണു് താങ്കളുടെ കാര്യത്തില്‍ സംഭവിച്ചതെന്നു്‌ തോന്നുന്നു.

ഫോണ്ട് എംബഡിങ്ങ് ആണു് ഒരു പരിഹാരം. ഫോണ്ട് എംബഡ് ചെയ്താല്‍, എല്ലാ സ്ഥലത്തും ഒരേ ഫോണ്ടും ഒരേ സൈസും ഉറപ്പുവരുത്താന്‍ കഴിയും (പക്ഷേ, ഇതും ഉപയോക്താവിനു് വേണമെങ്കില്‍ ഓവര്‍റൈഡ് ചെയ്യാവുന്നതാണു്). കൂടുതല്‍ അറിയാന്‍ @font-face നെ പറ്റി ഇന്റര്‍നെറ്റില്‍ ഒന്നു് പരതി നോക്കൂ.

-- 
Regards
Balasankar C
http://balasankarc.in



More information about the discuss mailing list