[smc-discuss] ഞാന്‍ പൂര്‍ണ്ണമായും ലിനക്സിലേക്ക് മാറാനുള്ള ശ്രമം തുടങ്ങിയിട്ട് കുറേ നാളായി.. പക്ഷേ ഇതുവരെ എനിക്കിണങ്ങുന്ന ഒരു ലിനക്സ് ഡിസ്ട്രോ കണ്ടെത്താനായില്ല. cont.....

ഫെന്നെക് എന്ന കുറുക്കൻ. fennecfox at openmailbox.org
Thu Dec 3 07:14:13 PST 2015


On 2015-10-12 13:43, ഫെന്നെക് എന്ന കുറുക്കൻ. wrote:

ഞാന്‍ അങ്ങനെ എലമന്ററി ഇടാന്‍ തീരുമാനിച്ചു.. ഞാന്‍ ഇതിനു മുന്‍പ് LUNA 
ആയിരുന്നു ഉപയോഗിച്ച് നോക്കിയത്, അതിന് ഹാഡ്‍വയര്‍ സപ്പോട്ട് വളരെ 
കുറവായിരുന്ന്. എന്നാല്‍,FREYA അത് അടിപൊളി. വലിയ മാറ്റമുണ്ട്. എല്ലാ 
ഡ്രൈവറും എടുത്തിട്ടുണ്ടെന്നാണ് എന്റെ വിശ്വാസം. ആകെയുള്ള ഒരേയൊരു, വലിയൊരു 
പ്രശ്നം ഹീറ്റിങ്ങ് പ്രോബ്ലം ആണ്. ലാപ്പ് വെറുതെ ഓണ്‍ ആയിരിക്കുംബോഴെല്ലാം 
വല്ലാണ്ട് ഹീറ്റ് ആകുന്നു. പിന്നെ ബാറ്ററി ബാക്കപ്പ് വളരെ കുറഞ്ഞു.. TLP, 
Google Laptop Mode Tools, some other tweeks എല്ലാം നോക്കി, ഒരു 
രക്ഷയുമില്ല.. കൂടുതല്‍ പണിയാന്‍ ഒരു പേടി, കാരണം, സോഫ്വെയര്‍, കോണ്‍ഫിഗ്. 
ചേന്‍ജുകള്‍ എങ്ങാനും ഹാഡ്‍വയറിനു പ്രശ്നമായാലോ?  ഇനി മറ്റു ഡിസ്റ്റ്രോ 
വല്ലതും നോക്കണോ? (പപ്പി ഹീറ്റ് ആകുന്നില്ല. അപ്പോള്‍ അത് ആര്‍ക്ക് 
ലിനക്സിന്റെ മൊത്തം ഗുണമാണോ? ഏതായാലും എനിക്ക് പപ്പി ഇടാന്‍ ആഗ്രഹമില്ല..)

-- 
എന്ന്, ഫെന്നെക് എന്ന കുറുക്കൻ.


More information about the discuss mailing list