[smc-discuss] തീരത്തിന്റെ വരും പതിപ്പ്

Nandakumar Edamana nandakumar at nandakumar.co.in
Sat Jul 4 21:26:27 PDT 2015


നമസ്കാരം!

തീരം നിഘണ്ടുവിന്റെ പുതിയ പതിപ്പ് (0.3.0) പുറത്തിറക്കാനുള്ള പരിപാടികള്‍ 
നടക്കുകയാണ്. സംസാരശേഷിയുള്ള ഒരു ഇംഗ്ലീഷ്-മലയാളം ഉഭയദിശാ ഓഫ്‌ലൈന്‍ 
നിഘണ്ടുവാണ് തീരം. ഓളം ഡേറ്റാസെറ്റും (olam.in) ഇസ്പീക്ക് ടി.ടി.എസ്. 
എഞ്ചിനും ഉപയോഗപ്പെടുത്തുന്ന ഇത് കാഴ്ചശക്തിയില്ലാത്തവരുള്‍പ്പെടെ 
ഒരുപാടുപേര്‍ക്ക് ഉപകാരപ്പെടുന്നുണ്ടെന്ന് അറിയുന്നു. ഈ പശ്ചാത്തലത്തിലാണ് 
പുതിയ പതിപ്പ് ഒരുക്കുന്നത്. ആല്‍ഫാ പതിപ്പ് ഇറങ്ങിയാല്‍ ഈ ലിസ്റ്റില്‍ 
അറിയിക്കാം.

നിലവിലെ പതിപ്പ് http://nandakumar.co.in/apps/theeram/ എന്ന പേജില്‍ 
ലഭ്യമാണ്. ഇത് ഗ്നു/ലിനക്സിലും വിന്‍ഡോസിലും പ്രവര്‍ത്തിക്കും. പുതിയ 
പതിപ്പും രണ്ട് ഓപ്പറേറ്റിങ് സിസ്റ്റങ്ങളെയും ലക്ഷ്യമാക്കുന്നുണ്ട്. 
എന്നാല്‍ വിന്‍ഡോസില്‍ എല്ലാ സംവിധാനങ്ങളും പ്രവര്‍ത്തിക്കുമോ എന്ന് 
പറയാനാവില്ല (ഞാന്‍ വിന്‍ഡോസ് ഉപയോഗിക്കുന്നില്ല).

പരിപൂര്‍ണ്ണമായും സ്വതന്ത്രസോഫ്റ്റ്‌വെയറായ ഇതിനെ കുറേക്കൂടി കമ്മ്യൂണിറ്റി 
അധിഷ്ഠിതമാക്കാനാണ് ശ്രമം. ഉപയോക്താക്കള്‍ക്ക് വാക്കുകള്‍ 
സമര്‍പ്പിക്കാനുള്ള സംവിധാനമാണ് ഇതിനായി ഒരുക്കുന്നത്. ഇതൊരുപക്ഷേ ഇതും 
കഴിഞ്ഞുള്ള പതിപ്പുകളിലേ പ്രായോഗികമായുള്ളൂ എന്നുവരാം. ഹോട്ട്കീ സംവിധാനവും 
ഇപ്പോള്‍ ഉള്‍‌പ്പെടുത്താനായിട്ടില്ല.

ഏതായാലും ഈ പതിപ്പിലെ പ്രത്യേകതകള്‍ ഇവയായിരിക്കും:

* കഴിഞ്ഞ പതിപ്പിന്റെ ആയിരത്തിലൊന്ന് സേര്‍ച്ച് ഡിലേ (500 മി.സെ. -> 0.5 
മി.സെ.)
* ഓട്ടോമാറ്റി അപ്‌ഡേറ്റ് പരിശോധന -- ഡേറ്റാബെയിസിന് മാത്രവും 
ആപ്ലിക്കേഷനും.
* സെറ്റിങ്സ് പൂര്‍ണ്ണമായും gsettings-ലേക്ക് (സ്കീമാ സംവിധാനം)

വാക്കുകള്‍ ടൈപ്പുചെയ്യുമ്പോള്‍ സജഷന്‍ ബോക്സ് വരുത്തണമെന്ന് പലരും 
പറഞ്ഞിരുന്നു. ഈ സംവിധാനം ചേര്‍ത്തുനോക്കിയെങ്കിലും തത്കാലം ഒഴിവാക്കുകയാണ് 
(സോഴ്സ് കോഡില്‍ കമന്റ് ചെയ്ത് കാണാം). അന്ധര്‍ക്ക് ഇത് 
ബുദ്ധിമുട്ടായിരിക്കുമെന്നതാണ് കാരണം. ഡിഫോള്‍ട്ടായി ഓഫാക്കിവച്ചാലും 
ഓണാക്കുമ്പോള്‍ തീരം പതുക്കെയാവുന്നുണ്ട്. സജഷന്‍ ബോക്സിലേക്ക് വാക്കുകള്‍ 
ചേര്‍ക്കുന്നത് ശാസ്ത്രീയമാക്കിയാല്‍ സേര്‍ച്ച് ടൈമിനെപ്പോലെ ഈ പ്രശ്നവും 
പരിഹരിക്കാം. അത് അടുത്ത പതിപ്പുകളില്‍ ആലോചിക്കാം.

സി, ജിടികെ+ എന്നിവയാണ് തീരത്തിന്റെ കാതല്‍. ഇന്റര്‍നെറ്റ് ഉപയോഗത്തിന് 
cURL ഉപയോഗിക്കുന്നു.

എന്തെങ്കിലും നിര്‍ദേശങ്ങളുണ്ടെങ്കില്‍ അറിയിക്കാനപേക്ഷ. ഗിറ്റ്ഹബ്ബിന്റെ 
കാര്യമാണെങ്കില്‍ ദയവായി പറയരുതേ! അതെനിക്കലര്‍ജ്ജിയാണ്! 
താത്പര്യമുള്ളവര്‍ക്ക് തീരത്തിന്റെ ഫോര്‍ക്ക് സ്വന്തം വകുപ്പില്‍ 
ഗിറ്റിലിടാം, വികസിപ്പിക്കാം (തീരം എന്ന പേരില്‍നിന്നും 
വേര്‍തിരിച്ചറിയുന്ന മറ്റൊരു പേര് കൊടുക്കാനപേക്ഷ). ഇത് 
സ്വതന്ത്രസോഫ്റ്റ്‌വെയറാണ് :)

തീരത്തിന് കാര്യമായ പിന്തുണ നല്‍കുന്ന എല്ലാവരുടെയും പേര് 
http://nandakumar.co.in/apps/theeram/thanks എന്ന പേജില്‍ 
ഉള്‍പ്പെടുത്തുന്നുണ്ട് (ഇടുന്നതേയുള്ളൂ, ഒരല്‍പ്പം വൈകും). ആരുടെയെങ്കിലും 
പേര് വിട്ടുപോയിട്ടുണ്ടെങ്കില്‍ (മറ്റുള്ളവരുടെതുമാവാം) 
ചൂണ്ടിക്കാട്ടാനപേക്ഷ.

നന്ദകുമാര്‍.



More information about the discuss mailing list