[smc-discuss] കേരള പഠന കോണ്‍ഗ്രസ് : ഭാഷയും സാങ്കേതികവിദ്യയും സെമിനാര്‍

Adv. T.K Sujith tksujith at gmail.com
Fri Jun 19 10:26:58 PDT 2015


ഭാഷയും നവസാങ്കേതികവിദ്യകളും : സെമിനാർ
ജൂലൈ 12നു തൃശ്ശൂരിൽ
====================================
സുഹൃത്തുക്കളെ,
എ.കെ.ജി. പഠനഗവേഷണകേന്ദ്രം സംഘടിപ്പിക്കാൻ പോകുന്ന നാലാമത്
രാജ്യാന്തരപഠനകോൺഗ്രസിന്റെ മുന്നോടിയായി മലയാളഭാഷയും നവസാങ്കേതികവിദ്യയും എന്ന
സെമിനാർ നടത്തുന്നു. തൃശൂരിൽ ജൂലൈ 12നു രാവിലെ 10നു തുടങ്ങുന്ന സെമിനാർ
വൈകിട്ട് 3 30നു നടക്കുന്ന സമാപനസമ്മേളനത്തോടെ അവസാനിക്കും.

രാവിലെ 9നു രജിസ്റ്റ്രേഷൻ ആരംഭിക്കും. രജിസ്റ്റ്രേഷൻ ഫീ 100 രൂപയാണ്.
താല്പര്യമുള്ള എല്ലാവർക്കും സെമിനാറിൽ പങ്കെടുക്കാം. aleeshdr at gmail.com എന്ന
വിലാസത്തിലേക്ക് ഇ-മെയിൽ അയച്ചോ 9447614774 എന്ന നമ്പരിലേക്ക് SMS അയച്ചോ
രജിസ്റ്റർ ചെയ്യാം.

ആറ് ഉപമേഖലകളായിത്തിരിച്ചാണ് ഈ വിഷയം സെമിനാറിൽ ചർച്ച ചെയ്യുന്നത്. അവയുടെ
ചുരുക്കം ചുവടെ:
വിഷയം 1
മലയാളം വിവരസാങ്കേതികവിദ്യയും ഔദ്യോഗിക ഭരണനിർവ്വഹണവും
(സർക്കാർ സേവനങ്ങളും വിവരലഭ്യതയും മലയാളത്തിലൂടെ,  മലയാളവും ഭാഷാ
സാങ്കേതികവിദ്യയും നീതിന്യായ സംവിധാനങ്ങളിൽ,   ഇ-ഭരണ സംരംഭങ്ങൾ മലയാളത്തിൽ,
ഭാഷാസങ്കേതികവിദ്യയും സർക്കാർ ജീവനക്കാരുടെ ശാക്തീകരണവും,   മേല്പറഞ്ഞ
രംഗങ്ങളിൽ മൊബൈൽ ഫോൺ സങ്കേതത്തിന്റെ സാദ്ധ്യതകൾ, തുടങ്ങിയവ)
വിഷയം 2
വിദ്യാഭ്യാസരംഗത്ത് മലയാളം വിവിരസാങ്കേതികവിദ്യ
(മലയാളം സാങ്കേതികവിദ്യയും പാഠ്യപദ്ധതികളും,    ഭാഷാസങ്കേതികവിദ്യയും പഠന
പരിശീലനവും അദ്ധ്യാപക ശാക്തീകരണവും,   മലയാളത്തിലെ പഠനോപാധികളുടെ വികസനം,
ഉന്നതവിദ്യാഭ്യാസവും ഭാഷാസാങ്കേതികവിദ്യയും,   ഡിജിറ്റൽ പാഠപുസ്തകങ്ങളും
പാഠപുസ്തകങ്ങളുടെ സ്വതന്ത്ര ലൈസൻസിങ്ങും ആക്സസബിലിറ്റിയും)
വിഷയം 3
മലയാളം വിവരസാങ്കേതികവിദ്യ പൊതു മണ്ഡലത്തിൽ – ഉള്ളടക്കവികസനവും പ്രോത്സാഹനവും
(പകർപ്പവകാശങ്ങളും തുറന്ന പൊതുവിജ്ഞാനസ്രോതസ്സുകളും,   പരമ്പരാഗത
ഉള്ളടക്കങ്ങളുടെ വിവരാർജ്ജനവും ശേഖരണവും,   മലയാളം സാങ്കേതികവിദ്യ -
പൊതുജനപരിശീലനവും വ്യാപനവും,    സാമൂഹ്യശൃംഖലകളും നവമാദ്ധ്യമങ്ങളും മലയാളം
സാങ്കേതികവിദ്യാ പശ്ചാത്തലത്തിൽ,   പുരാവസ്തുസൂക്ഷിപ്പുകൾ, വാമൊഴി ഉള്ളടക്കം,
കേരള ചരിത്ര - സാംസ്കാരിക പാരമ്പര്യത്തിന്റെ വിവരാർജ്ജനം,   ഗ്രന്ഥശാലകളും
ഭാഷാസാങ്കേതികവിദ്യയും)
വിഷയം 4
അച്ചടി, പ്രസാധനം, മാദ്ധ്യമ മേഖലകളിലെ മലയാളം സാങ്കേതികവിദ്യാവ്യാപനം
(പത്രപ്രസാധനവും മലയാളം സാങ്കേതികവിദ്യയും,   പുസ്തകപ്രസാധനവും മലയാളം
സാങ്കേതികവിദ്യയും,   മലയാളത്തിലെ ആധുനിക മുദ്രണവിദ്യ,   ഓൺലൈൻ പ്രസാധനം,
പ്രസാധന - മാദ്ധ്യമ രംഗത്തെ യുണീകോഡ് വ്യാപനം,    അച്ചടി സാങ്കേതിക വിദ്യകളുടെ
വികാസം,    അക്ഷരരൂപ വികസനം)
വിഷയം 5
ഇന്ത്യൻ ഭാഷാകമ്പ്യൂട്ടിംഗ് ഗവേഷണവും വികസനവും
(ഇന്ത്യൻ ഭാഷാസാങ്കേതികവിദ്യാ ഗവേഷണ വികസനതന്ത്രവും സമീപനവും,    നാച്ചുറൽ
ലാംഗ്വേജ് പ്രോസസിംഗ് മലയാള പശ്ചാത്തലത്തിൽ, ഭാഷാസാങ്കേതികവിദ്യാ ഗവേഷണങ്ങളുടെ
ഏകോപനവും പ്രയോഗവ്യാപനവും,    ഭാഷാസാങ്കേതിക ഗവേഷണസൗകര്യങ്ങൾ - വെല്ലുവിളികളും
പരിഹാരങ്ങളും,    സാമൂഹിക പ്രോജക്ടുകളും സാമൂഹിക ധനസമാഹരണവും,     മലയാളം
സാങ്കേതികവിദ്യാരംഗത്തെ സ്വതന്ത്രസംരംഭങ്ങൾ - വികാസവും പ്രാധാന്യവും,
ഭിന്നശേഷിക്കാർക്കു സഹായകരമായ ഭാഷാസാങ്കേതികവിദ്യ)
വിഷയം 6
മലയാളം ഭാഷാസാങ്കേതികവിദ്യയും മലയാളം മാനകീകരണവും
(നിലവിലുള്ള മാനദണ്ഡങ്ങളുടെ ഉപയോഗം മെച്ചപ്പെടുത്തൽ,     സോഫ്റ്റ്വെയറുകളുടെ
പ്രാദേശികവല്ക്കരണവും ഭാഷാസ്വാംശീകരണവും,   മലയാളത്തിലുള്ള എൻകോഡിംഗ്,
നിവേശകരീതികൾ (ഇൻപുട്ട് മെത്തേഡ്സ്), രൂപവിന്യസനം (ഫോർമാറ്റിംഗ്), പദസഞ്ചയനം
തുടങ്ങിയവ,    ഭാഷാസാങ്കേതികമാനകീകരണം സമീപനങ്ങളും പ്രയോഗവും)



-- 
Adv. T.K Sujith     | *അഡ്വ. ടി.കെ സുജിത്*
Alappuzha, Kerala | *ആലപ്പുഴ, കേരളം*
09846012841
-------------- next part --------------
An HTML attachment was scrubbed...
URL: <http://lists.smc.org.in/pipermail/discuss-smc.org.in/attachments/20150619/dab29487/attachment.htm>


More information about the discuss mailing list