[smc-discuss] iBus and Linux Mint

Anoop Panavalappil gnuanu at gmail.com
Fri May 1 07:47:50 PDT 2015


On Dec 2, 2013 11:39 PM, "Anoop Narayanan" <anoop.ind at gmail.com> wrote:
>
>
> ശരിയായി. ഹോംഫോൾഡറിലെ .xinputrc എന്ന ഫയൽ ഡിലീറ്റ് ചെയ്യുകയും, സിസ്റ്റം
സ്റ്റാർട്ടപ്പിൽ നിന്ന് ഐബസ് എടുത്തുകളയുകയും ചെയ്ത്  കമ്പ്യൂട്ടർ
റീസ്റ്റാർട്ട് ചെയ്തപ്പോൾ സംഗതി പ്രവർത്തിക്കാൻ തുടങ്ങി.

ചെറിയ ഒരു ഓ.ടോ.
Ibus നു പകരം fcitx ഉപയോഗിച്ച് നോക്കു. എന്റെ അഭിപ്രായത്തിൽ ഐബസിനേക്കാൾ
നല്ലത് അതാണ്.

>
> എല്ലാവർക്കും നന്ദി. :-)
>
>
> 2013/12/2 Anoop Narayanan <anoop.ind at gmail.com>
>>
>>
>> ഇന്നലെ ഉബുണ്ടു 13.04-ൽ നിന്ന് ലിനക്സ് മിന്റ് സിന്നമോൺ പെട്ര( 16) ലേക്ക്
മാറി. സംഭവം കൊള്ളാമെങ്കിലും റീസ്റ്റാർട്ട് ചെയ്തതു മുതൽ ഒരു പ്രശ്നം.
സിസ്റ്റം ആദ്യം ഇൻസ്റ്റാൾ ചെയ്തപ്പോൾ ibus ലഭ്യമായിരുന്നില്ല. ഐബസും
മലയാളവുമൊക്കെ apt വഴി ഇൻസ്റ്റാൾ ചെയ്ത് ibus-daemon start ചെയ്തപ്പോൾ മലയാളം
എഴുതാൻ പറ്റി. ലോഗിൻ ചെയ്യുമ്പോൾ തന്നെ ഐബസ് സ്റ്റാർട്ട് ചെയ്യാനായി സിസ്റ്റം
സ്റ്റാർട്ട് അപ്പ് പ്രോഗ്രാമിലേക്ക്  ഐബസ് ചേർത്ത് സിസ്റ്റം റീസ്റ്റാർട്ട്
ചെയ്തു. അതിനു ശേഷം ഇൻപുട്ട് മെത്തേഡ് മലയാളമാക്കി കീബോർഡിൽ ടൈപ്പ്
ചെയ്യുന്നതൊന്നും സ്ക്രീനിൽ വരുന്നില്ല.  അക്ഷരങ്ങൾക്കു മാത്രമാണു പ്രശ്നം.
അക്കങ്ങളും മറ്റു കാരക്റ്ററുകളും ടൈപ്പ് ചെയ്യാൻ സാധിക്കുന്നുണ്ട്. മൊഴിയാണു
ഇൻപുട്ട് മെത്തേഡ്. സ്വനലേഖ  ഇൻപുട്ട് മെത്തേഡായി ചേർത്തപ്പോൾ   നമ്മൾ
എഴുതുമ്പോൾ ആ അക്ഷരം ഡ്രോപ്ഡൗണിൽ കാണിക്കുന്നുണ്ട്. പക്ഷേ എഴുതേണ്ട സ്ഥലത്ത്
അതു വരുന്നില്ല.
>>
>> ഈ പ്രശ്നം പരിഹരിക്കാൻ എന്തെങ്കിലും മാർഗമുണ്ടോ?
>>
>> --
>> With Regards,
>> Anoop
>
>
>
>
> --
> With Regards,
> Anoop
>
> _______________________________________________
> Swathanthra Malayalam Computing discuss Mailing List
> Project: https://savannah.nongnu.org/projects/smc
> Web: http://smc.org.in | IRC : #smc-project @ freenode
> discuss at lists.smc.org.in
> http://lists.smc.org.in/listinfo.cgi/discuss-smc.org.in
>
>
-------------- next part --------------
An HTML attachment was scrubbed...
URL: <http://lists.smc.org.in/pipermail/discuss-smc.org.in/attachments/20150501/a8ae627a/attachment.htm>


More information about the discuss mailing list