[smc-discuss] Pirate Camps - follow up to Jessie Release Parties and Diaspora Yatra

sooraj kenoth soorajkenoth at gmail.com
Mon May 4 07:34:23 PDT 2015


2015-05-04 14:09 GMT+05:30 Pirate Praveen
>> I will project this as an independent initiative.
>
> പൈറേറ്റ് ക്യാമ്പെന്നതിനൊപ്പം എസ്എംസി ക്യാമ്പെന്നു് കൂടി വിളിക്കാമെങ്കിലോ?
> (വിമാനക്കമ്പനികളുടെ code sharing പോലെ
> https://en.wikipedia.org/wiki/Codeshare_agreement)

അല്പം കൂടി സ്വീകാര്യമായ ഒന്നാണ് എങ്കിലും ഇന്ന ഒരു പേര് എന്നിടാതെ
എല്ലാര്‍ക്കും ക്രെഡിറ്റ് കൊടുക്കുന്ന എല്ലാരുടേയും പങ്കാളിത്തം ഉറപ്പ്
വരുത്താന്‍ സാധിക്കുന്ന ഒന്നല്ലേ നല്ലത്? ഈ വാര്‍ത്തിയില്‍ കൊടുത്തതുപോലെ
പിന്തുടരുന്നതായിരിക്കില്ലേ എല്ലാരുടേയും പങ്കാളിത്തം ഉറപ്പുവരുത്താനുള്ള
നല്ല മാര്‍ഗ്ഗം?

http://tinyurl.com/mnp3lnp

ഒരോരുത്തരും സ്വതന്ത്രമായി പേരിടുന്നത് വ്യത്യസ്തമായ പരിപാടി ആണെന്ന്
പ്രതീതി ഉണ്ടാക്കാം. അത് നല്ലതിനാണ് എന്ന അഭിപ്രായം എനിക്കില്ല. SMC
അടക്കം പല സ്വതന്ത്ര സോഫ്റ്റ്‍വെയര്‍ കൂട്ടായ്മകളും വളരെ നേരത്തേ ഇവിടെ
ഒണ്‍ലൈനില്‍ ഉള്ളവരാണ്. എന്നാല്‍ അതിനേക്കാള്‍ എത്രയോ മുന്നേ ആളുകളുടെ
മനസ്സില്‍ ഇടംപിടച്ചിട്ടുള്ളവരാണ് KSSP അടക്കമുള്ള സംഘടനകള്‍. നമ്മള്‍
പലപ്പോഴും ഓണ്‍ലൈനില്‍ ഒതുങ്ങുമ്പോള്‍ KSSP-ഉം DAKF-ഉം അടക്കം അവരില്‍
നല്ലൊരു പങ്കും ഓഫ്‍ലൈനില്‍ കാര്യങ്ങള്‍ നടത്തുന്നവരാണ്. നമ്മുടെ ലക്ഷ്യം
സ്വതന്ത്രസോഫ്റ്റ്‍വെയര്‍ കൂടുതല്‍ പേരില്‍ എത്തിക്കലും,
ഒരോരുത്തര്‍ക്കും അത് ഒരു തരത്തില്‍ അല്ലെങ്കില്‍ മറ്റൊരു തരത്തില്‍
ജീവിതമാര്‍ഗ്ഗാമാക്കാന്‍ സഹായിക്കലും അതുവഴി കൂടുതല്‍
കോണ്ട്രിബ്യൂട്ടേര്‍സിനെ ഇവിടെ എത്തിക്കലും അല്ലേ? അപ്പോ ഒരോ
സംഘടനയ്ക്കും സ്വതന്ത്രമായി പരിപാടി നടത്താന്‍ അവസരമൊരുക്കുകയും അതിന്
വേണ്ട ജനകീയമായ ഒരു പശ്ചാത്തലമൊരുക്കുകയും അല്ലേ നല്ലത്?

അപ്പോ ഇന്നപേരില്‍ അല്ലാതെ എല്ലാരും ചേരുന്ന കൂട്ടായ്മ നടത്തുന്ന പരിപാടി
എന്ന് പറയുന്നതായിരിക്കില്ലേ നല്ലത്?

-- 
Regards
Sooraj Kenoth
"I am Being the Change I Wish to See in the World"


More information about the discuss mailing list