[smc-discuss] Pirate Camps - follow up to Jessie Release Parties and Diaspora Yatra

Anivar Aravind anivar.aravind at gmail.com
Thu May 7 21:42:19 PDT 2015


2015-05-08 7:22 GMT+05:30 sooraj kenoth <soorajkenoth at gmail.com>:

> 2015, മേയ് 8 6:30 AM നു, Pirate Praveen  എഴുതി:
> > ഉറങ്ങുന്നവരെ ഉണർത്താം ഉറക്കം നടിക്കുന്നവരെ...
>
> അതും മനസ്സിലായില്ല. എന്നെയാണോ ഉദ്ദേശിച്ചത്?
>
> നമ്മള്‍ പൈറേറ്റ് പാര്‍ട്ടി എന്ന് പറഞ്ഞ് ഇറങ്ങിയപ്പോഴും, അതിന് ശേഷം
> പാര്‍ട്ടി അല്ല ഒരു മൂവ്മെന്റ് ആണ് വേണ്ടത് എന്ന് പറഞ്ഞ് രണ്ടാമത്
> ഇറങ്ങിയപ്പോഴും സ്വാതന്ത്രമായ അറിവായിരുന്നു മുഖ്യ അജണ്ടയായി
> പറഞ്ഞിരുന്നത്. സ്വതന്ത്രസോഫ്റ്റ്‍വെയറും സ്വാതന്ത്രമായ അറിവും തമ്മില്‍
> ബന്ധമില്ല എന്നാണോ പ്രവീണും പറയുന്നത്?
>
> അതുപോലെ പൈറസിയും പൈറേറ്റും തമ്മില്‍ തെറ്റിദ്ധരിപ്പിക്കുന്ന ഒരു ഏച്ച്
> കെട്ടലാണ് നടത്തിയിരിക്കുന്നത്. കോപ്പി റൈറ്റ് ലംഘിക്കുന്നതിനെ അല്ലേ
> ആളുകളായ ആളുകളൊക്കെ "പൈറസി" എന്ന് പറയുന്നത്? ഞാനൊഴിച്ച് വേറെ ആരും പങ്ക്
> വെക്കല്‍ വിരുദ്ധ നിയമം (കോപ്പിറൈറ്റ്) ലംഘിക്കാം എന്ന് പറഞ്ഞതായി
> ഓര്‍ക്കുന്നില്ല. പിന്നീട് അത് അംഗീകരിക്കാന്‍ പോയിട്ട് എവിയെങ്കിലും
> ചര്‍ച്ചയ്ക്കിടുക പോലും ചെയ്തിട്ടില്ല. അത്തരത്തില്‍ ഒരു നിയമ ലംഘന
> നിലപാടുകള്‍ സ്വീകരിക്കേണ്ടതില്ല എന്നായിരുന്നു തീരുമാനം. അപ്പോ അതെങ്ങനെ
> മൂവ്മെന്റിന്റെ ഭാഗമാവും?
>

നിങ്ങളുടെ പൈറേറ്റ് മൂവ്മെന്റിന്റെ രാഷ്ട്രീയ ചര്‍ച്ചകള്‍ക്ക് സ്വന്തം
ലിസ്റ്റൊന്നും ഇല്ലേ ?
ഈ ലിസ്റ്റില്‍ സ്വതന്ത്രസോഫ്റ്റ്‌വെയര്‍ വിഷയങ്ങള്‍ പോരേ ?

അനിവര്‍
-------------- next part --------------
An HTML attachment was scrubbed...
URL: <http://lists.smc.org.in/pipermail/discuss-smc.org.in/attachments/20150508/00765146/attachment.htm>


More information about the discuss mailing list