[smc-discuss] Pirate Camps - follow up to Jessie Release Parties and Diaspora Yatra

sooraj kenoth soorajkenoth at gmail.com
Fri May 8 09:06:44 PDT 2015


2015, മേയ് 8 10:12 AM നു, Anivar Aravind എഴുതി:
>
> നിങ്ങളുടെ പൈറേറ്റ് മൂവ്മെന്റിന്റെ രാഷ്ട്രീയ ചര്‍ച്ചകള്‍ക്ക് സ്വന്തം
> ലിസ്റ്റൊന്നും ഇല്ലേ ?

ലിസ്റ്റല്ല, ലൂമിയോയില്‍ ആണ് ചര്‍ച്ച നടക്കാറ്.
ഇതാണ് ലിങ്ക്
<https://www.loomio.org/g/7qmru1SG/indian-pirates>

> ഈ ലിസ്റ്റില്‍ സ്വതന്ത്രസോഫ്റ്റ്‌വെയര്‍ വിഷയങ്ങള്‍ പോരേ ?

ഇവിടത്തെ ചര്‍ച്ചാ വിഷയം സ്വതന്ത്രസോഫ്റ്റ്‍വെയര്‍ തന്നെയാണല്ലോ?
സബ്ജക്റ്റ് ലൈനും മാറിയിട്ടില്ല, (Pirate Camps - follow up to Jessie
Release Parties and Diaspora Yatra).

പിന്നെ പരിപാടിക്ക് പേരിടുന്നതിനെ കുറിച്ചുള്ള ചര്‍ച്ചയില്‍ പൈറേറ്റ്
പാര്‍ട്ടി/മൂവ്-നെ പൈറസിയുമായി ബന്ധപ്പെടുത്തിയപ്പോള്‍ എനിക്കുണ്ടായ
സംശയം പങ്കു വെച്ചു എന്നേ ഉള്ളൂ. അനിവര്‍ തന്നെ പോസ്റ്റ് ചെയ്ത ഈ
എഴുത്താണ് ചര്‍ച്ച പൈറേറ്റുകളുടെ രാഷ്ട്രീയത്തിലേക്ക് എത്തിച്ചത്.

<http://lists.smc.org.in/pipermail/discuss-smc.org.in/2015-May/000326.html>

മൂന്നില്‍ നില്‍ക്കുന്ന പ്രവീണ്‍ വിശദീകരണം ഒന്നും എഴുതാഞ്ഞത്
കണ്ടപ്പോള്‍ എനിക്കും ഒരു സംശയമായി, ചോദ്യത്തിന് മാത്രം എവിടുന്നും
ഉത്തരം കിട്ടിയില്ല.

ഇവിടെ എന്റെ ചോദ്യം ഒന്നൂകൂടി എടുത്ത് ചോദിക്കാം. പൈറേറ്റ് മൂവില്‍
സ്വതന്ത്രമായ അറിവിനെ കുറിച്ചാണ് പ്രധാനമായും സംസാരിക്കുന്നത്. അപ്പോള്‍
പൈറേറ്റുകളും സ്വതന്ത്രസോഫ്റ്റ്‍വെയറും തമ്മിലുള്ള ബന്ധം മോരും മുതിരയും
പോലെ എന്ന് പറഞ്ഞത് എന്താണ് എന്ന് ഒന്ന് വിശദമാക്കാമോ? സ്വതന്ത്ര
സോഫ്റ്റ്‍വെയറും, സ്വതന്ത്രമായ അറിവും തമ്മില്‍ ഒരു ബന്ധവുമില്ല എന്ന്
അനിവര്‍ പറഞ്ഞത് ഒട്ടും ദഹിക്കുന്നില്ല. അങ്ങനെയാണെങ്കില്‍
സ്വതന്ത്രസോഫ്റ്റ്‍വെയര്‍ പ്രസ്ഥാനത്തിലെ അടിസ്ഥാന തത്ത്വത്തിനെ
തന്നെയല്ലേ അനിവര്‍ നിരാകരിക്കുന്നത്?

പിന്നെ പരിപാടിയുടെ പേരിടുന്നതിനെ കുറിച്ച്, നിലവിലുള്ള സംഘടനകളുടേയോ
കൂട്ടായ്മകളുടേയോ ഒറ്റ്ക്കുള്ള പേരില്‍ പരിപാടി സംഘടിപ്പിക്കുന്നതില്‍
എനിക്ക് യോജിപ്പില്ല. ശില്പ, ശാഖി തുടങ്ങി പേരില്‍ പുതിയ പേരിട്ട് ഒരു
പ്രൊജക്റ്റ് തുടങ്ങിയ പോലെ സ്വതന്ത്രമായ ഒരു പേരിട്ട് എല്ലാവരുടെയും
പങ്കാളിത്തത്തോടെ കൊണ്ടുപോകുന്നതിനോടാണ് എനിക്ക് യോജിപ്പ്.

-- 
Regards
Sooraj Kenoth
"I am Being the Change I Wish to See in the World"


More information about the discuss mailing list