[smc-discuss] മലയാള ഭാഷാ ബില്ല്

Jijimon Abraham ggacvx at gmail.com
Fri Nov 27 17:10:55 PST 2015


 Anivar Aravind
"സർക്കാർ സമീപിയ്ക്കുകയാണെങ്കിൽ നമുക്കു‌വേണ്ട സഹായങ്ങളും
മാർഗ്ഗനിർദ്ദേശങ്ങളും നൽകാവുന്നതാണ്"
സർക്കാരിനങ്ങനെയുള്ള, തിരിച്ചറിവും, പ്രശ്നങ്ങളും ആവശ്യങ്ങളുമൊന്നുമില്ലല്ലോ?
അതാണല്ലോ നമ്മുടെ പ്രശ്നവും.
തിരിച്ചറിവുണ്ടാവുന്നതുവരെ കാത്തിരിക്കാം!


On 11/27/15, Kevin Siji <kevinsiji at gmail.com> wrote:
> കരടു് ബില്ലിലെ എന്തെല്ലാം കരടുകൾ അരിച്ചു മാറ്റപ്പെടുമെന്നു് കാത്തിരുന്നു
> കാണാം.
>
> 2015-11-27 20:29 GMT+05:30 Anivar Aravind <anivar.aravind at gmail.com>:
>
>> കരട് ബില്ല് ആദ്യം കാണണം.
>> സർക്കാർ സമീപിയ്ക്കുകയാണെങ്കിൽ നമുക്കു‌വേണ്ട സഹായങ്ങളും
>> മാർഗ്ഗനിർദ്ദേശങ്ങളും നൽകാവുന്നതാണ്
>> On 27-Nov-2015 7:55 pm, "Jijimon Abraham" <ggacvx at gmail.com> wrote:
>>
>>> ആധാർ ഉൾപ്പെടെയുള്ള ഒഫീഷ്യൽ ഡോക്യുമെന്റുകളിലെ, വിന്റോസ് കാർത്തിക ഫോണ്ടു
>>> മൂലമുണ്ടാകുന്ന അസഹനീയമായ അക്ഷരത്തെറ്റുകളും ദൃശ്യവൈകല്ല്യങ്ങളും
>>> മാറ്റുന്നതിന് വേണ്ട നിർദ്ധേശങ്ങളും സഹായങ്ങളും സ്വ.മ.ക.
>>> ചെയ്തുകൊടുക്കുമോ?
>>>
>>>
>>> On 11/27/15, Anivar Aravind <anivar.aravind at gmail.com> wrote:
>>> > വിവരസാങ്കേതിക രംഗത്ത് മലയാളഭാഷയുടെ ഉപയോഗത്തിന് സ്വതന്ത്രസോഫ്ട്‌വെയറും
>>> > മറ്റും വികസിപ്പിക്കാൻ ഐ.ടി വകുപ്പ് നടപടിയെടുക്കണം.
>>> > സർക്കാരിന്റെ ഇ-ഭരണത്തിൽ മലയാളവും വേണം.
>>> >
>>> > ആര്‍ക്കെങ്കിലും ഈ കരട് ബില്ലിന്റെ ലിങ്ക് തരാമോ
>>> >
>>> > ---------- Forwarded message ----------
>>> > From: Sandeep N Das <sandeepndas at gmail.com>
>>> > Date: 2015-11-27 7:24 GMT+05:30
>>> > Subject: [Wikiml-l] ഔദ്യോഗിക കാര്യങ്ങളെല്ലാം
>>> > മലയാളത്തിലാക്കിയില്ലെങ്കിൽ
>>> > 5000 മുതൽ 25000 രൂപ വരെ പിഴ
>>> > To: Malayalam Wikimedia Project Mailing list <
>>> wikiml-l at lists.wikimedia.org>
>>> >
>>> >
>>> > എല്ലാം മലയാളത്തിൽ വേണം; ഇല്ലെങ്കിൽ 25000 രൂപ വരെ പിഴ
>>> >
>>> > Friday, 27 November 2015 7.21 AM IST
>>> >
>>> > November 27, 2015, 3:00 am  മലയാള ഭാഷാ ബില്ലിൽ കർശന വ്യവസ്ഥകൾ
>>> > മലയാള ഭാഷാ വികസന വകുപ്പ് രൂപീകരിക്കും
>>> >
>>> > തിരുവനന്തപുരം: ഔദ്യോഗിക കാര്യങ്ങളെല്ലാം മലയാളത്തിലാക്കിയില്ലെങ്കിൽ
>>> > 5000
>>> > മുതൽ 25000 രൂപ വരെ പിഴ വിധിക്കാൻ നിർദ്ദേശം. വ്യവസ്ഥകൾ ലംഘിക്കുന്ന
>>> > ഉദ്യോഗസ്ഥൻ സിവിൽ സർവീസസ് ചട്ടപ്രകാരം മേജർശിക്ഷ ലഭിക്കുന്ന കുറ്റം
>>> ചെയ്തതായി
>>> > കണക്കാക്കും.
>>> > കഴിഞ്ഞദിവസം മന്ത്രിസഭ അംഗീകരിച്ച് നിയമസഭയിൽ അവതരിപ്പിക്കുന്ന മലയാള ഭാഷ
>>> > (വ്യാപനവും പരിപോഷണവും) ബില്ലിന്റെ കരടിലാണ് ഈ നിർദ്ദേശങ്ങൾ. വ്യവസ്ഥകൾ
>>> > സംസ്ഥാനമൊട്ടാകെ കാര്യക്ഷമമായി നടപ്പാക്കാൻ മലയാള ഭാഷാ വികസന വകുപ്പ്
>>> > രൂപീകരിക്കും.
>>> >
>>> > പ്രധാന നിർദ്ദേശങ്ങൾ
>>> >
>>> > കീഴ്ക്കോടതികളിലെ വിധിന്യായങ്ങൾ മലയാളത്തിലാക്കാൻ ഹൈക്കോടതി
>>> നടപടിയെടുക്കണം.
>>> > ഇതിനുള്ള അടിസ്ഥാനസൗകര്യങ്ങൾ സർക്കാർ ഹൈക്കോടതിക്ക് ലഭ്യമാക്കണം. പെറ്റി
>>> > കേസുകളിലെ വിധിന്യായങ്ങളും മലയാളത്തിലാക്കണം.
>>> > സർക്കാർ ഉത്തരവുകളിലും ചട്ടങ്ങളിലും റഗുലേഷനുകളിലും ബൈലാകളിലും ഭാഷ
>>> > മലയാളമായിരിക്കണം. ഒപ്പം ഇംഗ്ലീഷ് പരിഭാഷയും പ്രസിദ്ധീകരിക്കണം.
>>> > ഇംഗ്ലീഷിലുള്ള പ്രധാന കേന്ദ്ര, സംസ്ഥാന നിയമങ്ങളും ഭേദഗതികളും
>>> > ആക്ടുകളുടെ
>>> > ഇംഗ്ലീഷിലുള്ള ചട്ടങ്ങളും മലയാളത്തിലാക്കണം.
>>> >  എല്ലാ ഔദ്യോഗികാവശ്യങ്ങൾക്കും മലയാളം ഉപയോഗിക്കണം. സർക്കാർ
>>> വകുപ്പുകൾക്കും
>>> > അർദ്ധസർക്കാർ, പൊതുമേഖലാ, സ്വയംഭരണ, സഹകരണ സ്ഥാപനങ്ങൾക്കും ഇത് ബാധകമാണ്.
>>> > പി.എസ്.സിയോ ഈ സ്ഥാപനങ്ങളോ നടത്തുന്ന മത്സരപരീക്ഷകളിലെ ചോദ്യങ്ങൾ
>>> > മലയാളത്തിലും വേണം.
>>> > ഈ സ്ഥാപനങ്ങളുടെ വെബ്സൈറ്റ് വിവരങ്ങൾ മലയാളത്തിലും ലഭ്യമാക്കണം.
>>> > ഈ സ്ഥാപനങ്ങളുടെ പേരും ഉദ്യോഗസ്ഥരുടെ പേരും ഉദ്യോഗപ്പേരും
>>> രേഖപ്പെടുത്തുന്ന
>>> > ബോർഡുകളും വാഹനബോർഡുകളും മലയാളത്തിലാക്കണം.
>>> > അർദ്ധ ജുഡിഷ്യൽ അധികാരമുള്ള സ്ഥാപനങ്ങളിലെയും ഉത്തരവുകളും
>>> > വിധിന്യായങ്ങളും
>>> > മലയാളത്തിലാകണം.
>>> > വിവരസാങ്കേതിക രംഗത്ത് മലയാളഭാഷയുടെ ഉപയോഗത്തിന് സ്വതന്ത്രസോഫ്ട്‌വെയറും
>>> > മറ്റും വികസിപ്പിക്കാൻ ഐ.ടി വകുപ്പ് നടപടിയെടുക്കണം.
>>> > സർക്കാരിന്റെ ഇ-ഭരണത്തിൽ മലയാളവും വേണം.
>>> > കേന്ദ്രസർക്കാർ, കേന്ദ്രസർക്കാർ സ്ഥാപനങ്ങൾ, മറ്റ് രാജ്യങ്ങൾ, മറ്റ്
>>> > സംസ്ഥാനങ്ങൾ, ഹൈക്കോടതി, സുപ്രീംകോടതി എന്നിവയുമായുള്ള കത്തിടപാടുകൾക്കും
>>> > നിയമപരമായ ഇടപെടലുകൾക്കും ഇംഗ്ളീഷ് ഉപയോഗിക്കാം.
>>> > സർക്കാരുമായുള്ള ഭാഷാന്യൂനപക്ഷങ്ങളുടെ കത്തിടപാടുകൾക്ക് അവരുടെ ഭാഷകളോ
>>> > ഇംഗ്ലീഷോ ഉപയോഗിക്കാം.
>>> > മറ്റ് സംസ്ഥാനങ്ങളിലെയും വിദേശത്തെയും മലയാളികളല്ലാത്ത വിദ്യാർത്ഥികളെ
>>> > 9,
>>> 10
>>> > ക്ലാസുകളിലും ഹയർസെക്കൻഡറിയിലും മലയാളം പരീക്ഷയെഴുതുന്നതിൽ നിന്ന്
>>> ഒഴിവാക്കാം.
>>> > സ്കൂൾ, പ്ലസ്ടു, ബിരുദ തലങ്ങളിൽ മലയാളം പഠിക്കാത്തവർ പി.എസ്.സി വഴി
>>> സർക്കാർ
>>> > നിയമനം ലഭിക്കാൻ മലയാളം മിഷന്റെ സീനിയർ ഹയർ ഡിപ്ലോമയ്ക്ക് തുല്യമായ
>>> > പരീക്ഷ
>>> > വിജയിക്കണം. ലാസ്റ്റ്ഗ്രേഡ് ജീവനക്കാർക്ക് ഇത് ബാധകമല്ല.
>>> > മലയാളം മാതൃഭാഷയല്ലാത്ത വിദ്യാർത്ഥികൾക്ക് മലയാളവും പഠിക്കാൻ അവസരം
>>> > നൽകണം.
>>> > ശാസ്ത്രസാങ്കേതിക രംഗത്തെ വികസനത്തിനനുസരിച്ച് ഏകീകൃത ലിപിവിന്യാസം
>>> > വേണം.
>>> > സർക്കാരിന്റെയോ തദ്ദേശ സ്ഥാപനങ്ങളുടെയോ അനുമതിയോടെ പ്രവർത്തിക്കുന്ന
>>> വാണിജ്യ,
>>> > വ്യവസായ, വ്യാപാര സ്ഥാപനങ്ങൾ, ട്രസ്റ്റുകൾ, കൗൺസലിംഗ് സെന്ററുകൾ,
>>> ആശുപത്രികൾ,
>>> > ലബോറട്ടറികൾ, വിനോദകേന്ദ്രങ്ങൾ, ഹോട്ടലുകൾ എന്നിവയുടെ ബോർഡുകളുടെ
>>> > ആദ്യപകുതി
>>> > മലയാളത്തിലാക്കണം.
>>> > സർക്കാർ വകുപ്പുകളുടെയും തദ്ദേശസ്ഥാപനങ്ങളുടെയും ബോർഡുകളും പരസ്യങ്ങളും
>>> > രസീതുകളും ബില്ലുകളും അറിയിപ്പുകളും മലയാളത്തിലാക്കണം.
>>> > സംസ്ഥാനത്ത് നിർമ്മിക്കുന്നതോ വിൽക്കുന്നതോ ആയ എല്ലാ ഉത്പന്നങ്ങളുടെയും
>>> പേര്
>>> > മലയാളത്തിലാക്കണം.
>>> > സർക്കാർപരസ്യങ്ങളും വിജ്ഞാപനങ്ങളും സർക്കാർപരിപാടികളുടെ ലഘുലേഖകളും
>>> > അറിയിപ്പുകളും നോട്ടീസുകളും മലയാളത്തിലാക്കണം.
>>> > പത്രപ്പരസ്യങ്ങളിലും വലിപ്പത്തിന്റെ നിശ്ചിതശതമാനം മലയാളത്തിലാക്കണം
>>> >
>>> >
>>> http://news.keralakaumudi.com/beta/mobile/news.php?NewsId=TlRWTTAyNDk2MDM=&xP=RExZ&xDT=MjAxNS0xMS0yNyAwMzowMDowMA==&xD=MQ==&cID=Mw==
>>> >
>>> > Rgds,
>>> > Sandeep N Das
>>> > +91 9995480198
>>> > +1 775 409 9710
>>> >
>>> > _______________________________________________
>>> > Wikiml-l is the mailing list for Malayalam Wikimedia Projects
>>> > email: Wikiml-l at lists.wikimedia.org
>>> > Website: https://lists.wikimedia.org/mailman/listinfo/wikiml-l
>>> >
>>> > To stop receiving messages from Wikiml-l please visit:
>>> > https://lists.wikimedia.org/mailman/options/wikiml-l
>>> >
>>> _______________________________________________
>>> Swathanthra Malayalam Computing discuss Mailing List
>>> Project: https://savannah.nongnu.org/projects/smc
>>> Web: http://smc.org.in | IRC : #smc-project @ freenode
>>> discuss at lists.smc.org.in
>>> http://lists.smc.org.in/listinfo.cgi/discuss-smc.org.in
>>>
>>>
>> _______________________________________________
>> Swathanthra Malayalam Computing discuss Mailing List
>> Project: https://savannah.nongnu.org/projects/smc
>> Web: http://smc.org.in | IRC : #smc-project @ freenode
>> discuss at lists.smc.org.in
>> http://lists.smc.org.in/listinfo.cgi/discuss-smc.org.in
>>
>>
>>
>
>
> --
> Regards,
> Kevin
>


More information about the discuss mailing list