[smc-discuss] മലയാള ഭാഷാ ബില്ല്

Jijimon Abraham ggacvx at gmail.com
Fri Nov 27 06:25:30 PST 2015


ആധാർ ഉൾപ്പെടെയുള്ള ഒഫീഷ്യൽ ഡോക്യുമെന്റുകളിലെ, വിന്റോസ് കാർത്തിക ഫോണ്ടു
മൂലമുണ്ടാകുന്ന അസഹനീയമായ അക്ഷരത്തെറ്റുകളും ദൃശ്യവൈകല്ല്യങ്ങളും
മാറ്റുന്നതിന് വേണ്ട നിർദ്ധേശങ്ങളും സഹായങ്ങളും സ്വ.മ.ക.
ചെയ്തുകൊടുക്കുമോ?


On 11/27/15, Anivar Aravind <anivar.aravind at gmail.com> wrote:
> വിവരസാങ്കേതിക രംഗത്ത് മലയാളഭാഷയുടെ ഉപയോഗത്തിന് സ്വതന്ത്രസോഫ്ട്‌വെയറും
> മറ്റും വികസിപ്പിക്കാൻ ഐ.ടി വകുപ്പ് നടപടിയെടുക്കണം.
> സർക്കാരിന്റെ ഇ-ഭരണത്തിൽ മലയാളവും വേണം.
>
> ആര്‍ക്കെങ്കിലും ഈ കരട് ബില്ലിന്റെ ലിങ്ക് തരാമോ
>
> ---------- Forwarded message ----------
> From: Sandeep N Das <sandeepndas at gmail.com>
> Date: 2015-11-27 7:24 GMT+05:30
> Subject: [Wikiml-l] ഔദ്യോഗിക കാര്യങ്ങളെല്ലാം മലയാളത്തിലാക്കിയില്ലെങ്കിൽ
> 5000 മുതൽ 25000 രൂപ വരെ പിഴ
> To: Malayalam Wikimedia Project Mailing list <wikiml-l at lists.wikimedia.org>
>
>
> എല്ലാം മലയാളത്തിൽ വേണം; ഇല്ലെങ്കിൽ 25000 രൂപ വരെ പിഴ
>
> Friday, 27 November 2015 7.21 AM IST
>
> November 27, 2015, 3:00 am  മലയാള ഭാഷാ ബില്ലിൽ കർശന വ്യവസ്ഥകൾ
> മലയാള ഭാഷാ വികസന വകുപ്പ് രൂപീകരിക്കും
>
> തിരുവനന്തപുരം: ഔദ്യോഗിക കാര്യങ്ങളെല്ലാം മലയാളത്തിലാക്കിയില്ലെങ്കിൽ 5000
> മുതൽ 25000 രൂപ വരെ പിഴ വിധിക്കാൻ നിർദ്ദേശം. വ്യവസ്ഥകൾ ലംഘിക്കുന്ന
> ഉദ്യോഗസ്ഥൻ സിവിൽ സർവീസസ് ചട്ടപ്രകാരം മേജർശിക്ഷ ലഭിക്കുന്ന കുറ്റം ചെയ്തതായി
> കണക്കാക്കും.
> കഴിഞ്ഞദിവസം മന്ത്രിസഭ അംഗീകരിച്ച് നിയമസഭയിൽ അവതരിപ്പിക്കുന്ന മലയാള ഭാഷ
> (വ്യാപനവും പരിപോഷണവും) ബില്ലിന്റെ കരടിലാണ് ഈ നിർദ്ദേശങ്ങൾ. വ്യവസ്ഥകൾ
> സംസ്ഥാനമൊട്ടാകെ കാര്യക്ഷമമായി നടപ്പാക്കാൻ മലയാള ഭാഷാ വികസന വകുപ്പ്
> രൂപീകരിക്കും.
>
> പ്രധാന നിർദ്ദേശങ്ങൾ
>
> കീഴ്ക്കോടതികളിലെ വിധിന്യായങ്ങൾ മലയാളത്തിലാക്കാൻ ഹൈക്കോടതി നടപടിയെടുക്കണം.
> ഇതിനുള്ള അടിസ്ഥാനസൗകര്യങ്ങൾ സർക്കാർ ഹൈക്കോടതിക്ക് ലഭ്യമാക്കണം. പെറ്റി
> കേസുകളിലെ വിധിന്യായങ്ങളും മലയാളത്തിലാക്കണം.
> സർക്കാർ ഉത്തരവുകളിലും ചട്ടങ്ങളിലും റഗുലേഷനുകളിലും ബൈലാകളിലും ഭാഷ
> മലയാളമായിരിക്കണം. ഒപ്പം ഇംഗ്ലീഷ് പരിഭാഷയും പ്രസിദ്ധീകരിക്കണം.
> ഇംഗ്ലീഷിലുള്ള പ്രധാന കേന്ദ്ര, സംസ്ഥാന നിയമങ്ങളും ഭേദഗതികളും ആക്ടുകളുടെ
> ഇംഗ്ലീഷിലുള്ള ചട്ടങ്ങളും മലയാളത്തിലാക്കണം.
>  എല്ലാ ഔദ്യോഗികാവശ്യങ്ങൾക്കും മലയാളം ഉപയോഗിക്കണം. സർക്കാർ വകുപ്പുകൾക്കും
> അർദ്ധസർക്കാർ, പൊതുമേഖലാ, സ്വയംഭരണ, സഹകരണ സ്ഥാപനങ്ങൾക്കും ഇത് ബാധകമാണ്.
> പി.എസ്.സിയോ ഈ സ്ഥാപനങ്ങളോ നടത്തുന്ന മത്സരപരീക്ഷകളിലെ ചോദ്യങ്ങൾ
> മലയാളത്തിലും വേണം.
> ഈ സ്ഥാപനങ്ങളുടെ വെബ്സൈറ്റ് വിവരങ്ങൾ മലയാളത്തിലും ലഭ്യമാക്കണം.
> ഈ സ്ഥാപനങ്ങളുടെ പേരും ഉദ്യോഗസ്ഥരുടെ പേരും ഉദ്യോഗപ്പേരും രേഖപ്പെടുത്തുന്ന
> ബോർഡുകളും വാഹനബോർഡുകളും മലയാളത്തിലാക്കണം.
> അർദ്ധ ജുഡിഷ്യൽ അധികാരമുള്ള സ്ഥാപനങ്ങളിലെയും ഉത്തരവുകളും വിധിന്യായങ്ങളും
> മലയാളത്തിലാകണം.
> വിവരസാങ്കേതിക രംഗത്ത് മലയാളഭാഷയുടെ ഉപയോഗത്തിന് സ്വതന്ത്രസോഫ്ട്‌വെയറും
> മറ്റും വികസിപ്പിക്കാൻ ഐ.ടി വകുപ്പ് നടപടിയെടുക്കണം.
> സർക്കാരിന്റെ ഇ-ഭരണത്തിൽ മലയാളവും വേണം.
> കേന്ദ്രസർക്കാർ, കേന്ദ്രസർക്കാർ സ്ഥാപനങ്ങൾ, മറ്റ് രാജ്യങ്ങൾ, മറ്റ്
> സംസ്ഥാനങ്ങൾ, ഹൈക്കോടതി, സുപ്രീംകോടതി എന്നിവയുമായുള്ള കത്തിടപാടുകൾക്കും
> നിയമപരമായ ഇടപെടലുകൾക്കും ഇംഗ്ളീഷ് ഉപയോഗിക്കാം.
> സർക്കാരുമായുള്ള ഭാഷാന്യൂനപക്ഷങ്ങളുടെ കത്തിടപാടുകൾക്ക് അവരുടെ ഭാഷകളോ
> ഇംഗ്ലീഷോ ഉപയോഗിക്കാം.
> മറ്റ് സംസ്ഥാനങ്ങളിലെയും വിദേശത്തെയും മലയാളികളല്ലാത്ത വിദ്യാർത്ഥികളെ 9, 10
> ക്ലാസുകളിലും ഹയർസെക്കൻഡറിയിലും മലയാളം പരീക്ഷയെഴുതുന്നതിൽ നിന്ന് ഒഴിവാക്കാം.
> സ്കൂൾ, പ്ലസ്ടു, ബിരുദ തലങ്ങളിൽ മലയാളം പഠിക്കാത്തവർ പി.എസ്.സി വഴി സർക്കാർ
> നിയമനം ലഭിക്കാൻ മലയാളം മിഷന്റെ സീനിയർ ഹയർ ഡിപ്ലോമയ്ക്ക് തുല്യമായ പരീക്ഷ
> വിജയിക്കണം. ലാസ്റ്റ്ഗ്രേഡ് ജീവനക്കാർക്ക് ഇത് ബാധകമല്ല.
> മലയാളം മാതൃഭാഷയല്ലാത്ത വിദ്യാർത്ഥികൾക്ക് മലയാളവും പഠിക്കാൻ അവസരം നൽകണം.
> ശാസ്ത്രസാങ്കേതിക രംഗത്തെ വികസനത്തിനനുസരിച്ച് ഏകീകൃത ലിപിവിന്യാസം വേണം.
> സർക്കാരിന്റെയോ തദ്ദേശ സ്ഥാപനങ്ങളുടെയോ അനുമതിയോടെ പ്രവർത്തിക്കുന്ന വാണിജ്യ,
> വ്യവസായ, വ്യാപാര സ്ഥാപനങ്ങൾ, ട്രസ്റ്റുകൾ, കൗൺസലിംഗ് സെന്ററുകൾ, ആശുപത്രികൾ,
> ലബോറട്ടറികൾ, വിനോദകേന്ദ്രങ്ങൾ, ഹോട്ടലുകൾ എന്നിവയുടെ ബോർഡുകളുടെ ആദ്യപകുതി
> മലയാളത്തിലാക്കണം.
> സർക്കാർ വകുപ്പുകളുടെയും തദ്ദേശസ്ഥാപനങ്ങളുടെയും ബോർഡുകളും പരസ്യങ്ങളും
> രസീതുകളും ബില്ലുകളും അറിയിപ്പുകളും മലയാളത്തിലാക്കണം.
> സംസ്ഥാനത്ത് നിർമ്മിക്കുന്നതോ വിൽക്കുന്നതോ ആയ എല്ലാ ഉത്പന്നങ്ങളുടെയും പേര്
> മലയാളത്തിലാക്കണം.
> സർക്കാർപരസ്യങ്ങളും വിജ്ഞാപനങ്ങളും സർക്കാർപരിപാടികളുടെ ലഘുലേഖകളും
> അറിയിപ്പുകളും നോട്ടീസുകളും മലയാളത്തിലാക്കണം.
> പത്രപ്പരസ്യങ്ങളിലും വലിപ്പത്തിന്റെ നിശ്ചിതശതമാനം മലയാളത്തിലാക്കണം
>
> http://news.keralakaumudi.com/beta/mobile/news.php?NewsId=TlRWTTAyNDk2MDM=&xP=RExZ&xDT=MjAxNS0xMS0yNyAwMzowMDowMA==&xD=MQ==&cID=Mw==
>
> Rgds,
> Sandeep N Das
> +91 9995480198
> +1 775 409 9710
>
> _______________________________________________
> Wikiml-l is the mailing list for Malayalam Wikimedia Projects
> email: Wikiml-l at lists.wikimedia.org
> Website: https://lists.wikimedia.org/mailman/listinfo/wikiml-l
>
> To stop receiving messages from Wikiml-l please visit:
> https://lists.wikimedia.org/mailman/options/wikiml-l
>


More information about the discuss mailing list