[smc-discuss] Fwd: സൈബര്‍ സുരക്ഷ – നവവാതായനങ്ങള്‍ തേടി ഐഐടിഎം-കെയില്‍ ഏകദിന അന്താരാഷ്ട്ര ശില്പശാല

Rajeev R.R rajeevnlp at gmail.com
Tue Oct 6 23:58:52 PDT 2015


--


*സൈബര്**‍ **സുരക്ഷ** – **നവവാതായനങ്ങള്**‍ **തേടി* *ഐഐടിഎം**-**കെയില്**‍ *
*ഏകദിന* *അന്താരാഷ്ട്ര* *ശില്പശാല*



        കേരളത്തിലെ ഐ.ടി. അനുബന്ധ മേഖലയിലെ ഏക വിദ്യാഭ്യാസ ഗവേഷണ സ്ഥാപനമായ ഐ.ഐ
.ഐ.ടി.എം-കെ അമേരിക്കയിലെ പ്രശസ്തമായ സ്റ്റീവന്‍സ് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ്
ടെക്നോളജിയുമായി ചേര്‍ന്നാണ് ഈ ശില്പശാല സംഘടിപ്പിക്കുന്നത്.

          ഒക്ടോബര്‍ 13ന് രാവിലെ ഡോ. ഗുല്‍ഷന്‍ റായ് (ദേശീയ സൈബര്‍ സുരക്ഷാ
കോര്‍ഡിനേറ്റര്‍, ഇന്ത്യ) മുഖ്യാതിഥിയായി നടക്കുന്ന ശില്പശാലയില്‍
ഇന്ത്യയിലെയും വിദേശത്തേയും ഈ രംഗത്തെ വിദഗ്ദ്ധര്‍ പങ്കെടുക്കും.

          സൈബര്‍ സുരക്ഷ ഇന്ന് ഒരു ആഗോള പ്രശ്നമായിക്കൊണ്ടിരിക്കുന്ന
സാഹചര്യത്തില്‍ കമ്പ്യൂട്ടര്‍ ഉപഭോക്താക്കളെ ഏറ്റവും അലട്ടുന്ന പ്രശ്നം അവരുടെ
വിവരശേഖരം എങ്ങനെ സുരക്ഷിതമാക്കാം എന്നുള്ളതാണ്. ഡിജിറ്റല്‍ ഇന്ത്യ പോലുള്ള
സംരഭവുമായി മുന്നോട്ടുപോകുന്ന നമ്മുടെ രാജ്യത്ത് ഇതിന്റെ കാലിക പ്രസക്തി ചര്‍
ച്ചചെയ്യുകയാണ് ഈ ശില്പശാലയുടെ ഉദ്ദേശ്യം.

          ഐ.ഐ.ഐ.ടി.എം-കെയിലെ സൈബര്‍ സുരക്ഷാ അന്താരാഷ്ട്ര പഠന ഗവേഷണ കേന്ദ്രം
ആണ് ശില്പശാല നടത്തുന്നത്.

          ഇന്ത്യയിലെ സൈബര്‍ സുരക്ഷാ പ്രവൃത്തി പരിചയത്തെക്കുറിച്ച് ഇന്ത്യന്‍
ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് സയന്‍സിലെ പ്രൊഫ. എന്‍. ബാലകൃഷ്ണന്‍ സംസാരിക്കുന്നു.

          സോഷ്യല്‍ മീഡിയയിലെ സൈബര്‍ സുരക്ഷാ എന്ന വിഷയത്തെ ആസ്പദമാക്കി
അമേരിക്കയിലെ സ്റ്റീവന്‍സ് ഇന്‍സ്റ്റിറ്റ്യൂട്ടിലെ ഡോ. കെ.പി. സുബ്ബലക്ഷ്മി
പ്രബന്ധം അവതരിപ്പിക്കും. സര്‍ക്കാര്‍ മേഖലയിലെ സൈബര്‍ സുരക്ഷയെക്കുറിച്ച് ശ്രീ
പി.എച്ച്. കുര്യന്‍ IAS (ഐ.ടി. പ്രിന്‍സിപ്പല്‍ സെക്രട്ടറി), ശ്രീ മനോജ്
എബ്രഹാം IPS (ഐജി, കേരളാ പോലീസ്) എന്നിവര്‍ പ്രസ്തുത ശില്പശാലയില്‍
സംസാരിക്കുന്നു.

          സൈബര്‍ സുരക്ഷയുമായി ബന്ധപ്പെട്ട വിവിധ വിഷയങ്ങളെക്കുറിച്ച് ഡോ.
ചന്ദ്രമൗലി, ഡോ. അഷറഫ് എന്നിവര്‍ അദ്ധ്യക്ഷത വഹിക്കുന്ന ചര്‍ച്ചാവേദിയില്‍ ഡോ.
ജോര്‍ജിയസ് പോര്‍ട്ടോകാലിദിസ് (സ്റ്റീവന്‍സ്), ഡോ. ദിലീപ് കൃഷ്ണസ്വാമി (ഐബിഎം),
ശ്രീ താണുദാസ് (വി.എസ്.എസ്.സി), ഡോ. ഗ്രെഗ് വെസന്‍ഡര്‍ (AT&T ലാബ്, യുഎസ്എ), ഡോ.
ടോണി തോമസ് (ഐ.ഐ.ഐ.ടി.എം-കെ), ശ്രീ ബി. രമണി (ഡയറക്ടര്‍, സിഡാക്), ശ്രീ മോഹന്‍
ദാസ് (സ്റ്റേറ്റ് ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍, കേരള) തുടങ്ങിയവര്‍ പങ്കെടുക്കും.

          സൈബര്‍ ഗവേഷണ കേന്ദ്രത്തിന്റെ അന്താരാഷ്ട്ര ഗവേഷണ സഹകരണ ചര്‍ച്ചയില്‍
പ്രൊഫ. എസ്. രാജീവ് അദ്ധ്യക്ഷത വഹിക്കും. പ്രസ്തുത ഫോറത്തില്‍ ഐ.ഐ.ഐ.ടി.എം-കെ
ചെയര്‍മാന്‍ ശ്രീ മാധവന്‍ നമ്പ്യാര്‍ IAS, ‍ഡോ. ദിനേശ് വര്‍മ്മ (സ്റ്റീവന്‍സ്),
ഡോ. ദേഹ്ഗനി (സ്റ്റീവന്‍സ്), ശ്രീ പി.എച്ച്. കുര്യന്‍ (ഐ.ടി. പ്രിന്‍സിപ്പല്‍
സെക്രട്ടറി), ഡോ. എം.എസ്. രാജശ്രീ (ഡയറക്ടര്‍, ഐ.ഐ.ഐ.ടി.എം-കെ), ശ്രീ സന്‍ജോയ്
ശര്‍മ്മ (ടാറ്റാ പവര്‍), ശ്രീ ബിനു കോശി (എര്‍ണസ്റ്റ് & യങ്) തുടങ്ങിയവര്‍
പങ്കെടുക്കും.

          നവ ഗവേഷണ വികസന കണ്ടെത്തലുകളെക്കുറിച്ചുള്ള ചര്‍ച്ചയില്‍ സിഡാക്
ഡയറക്ടര്‍ ശ്രീ ബി. രമണി അദ്ധ്യക്ഷത വഹിക്കും.

          ഡോ. ഉന്നത് പണ്ഡിറ്റ് (വാണീജ്യ-വ്യവസായ മന്ത്രാലയം, ഡല്‍ഹി), ഡോ.
രാജൂ ജോര്‍ജ് (ഡീന്‍, IIIST), ഡോ. സാബുതമ്പി (ഐ.ഐ.ഐ.ടി.എം-കെ) തുടങ്ങിയവര്‍
പങ്കെടുക്കും.

          നൂതന സംരഭകത്തെക്കുറിച്ച് ഡോ. ജയശങ്കര്‍ പ്രസാദ് (സിഇഒ, കേരള സംരഭക
മിഷന്‍) നയിക്കുന്ന ചര്‍ച്ചയില്‍, ഐ.ടി. മിഷന്‍ ഡയറക്ടര്‍ ശ്രീ മുഹമ്മദ്
സഫറുള്ള IAS, ഡോ. നിക്കോളസ് (സ്റ്റീവന്‍സ്), ഡോ. എലിസബത്ത് ഷെര്‍ളി (ഐ.ഐ.ഐ.ടി.
എം-കെ), ശ്രീ ബിനുശങ്കര്‍ (എര്‍ണസ്റ്റ് & യങ്) തുടങ്ങിയവര്‍ പങ്കെടുക്കും.

          സൈബര്‍ സുരക്ഷയെക്കുറിച്ചുള്ള ഈ അന്താരാഷ്ട്ര ശില്പശാലയില്‍‌
രാജ്യത്തെയും വിദേശത്തെയും പ്രമുഖ ഗവേഷകരുമായി കേരളത്തിലെ അദ്ധ്യാപക വിദ്യാര്‍
ത്ഥി ഗവേഷകര്‍ക്ക് സംവദിക്കാനുള്ള അവസരമാണ് സംജാതമായിരിക്കുന്നത്.

          പങ്കെടുക്കുവാന്‍ താല്പര്യമുള്ളവര്‍ക്ക്
http://www.iiitmk.ac.in/IWCTR/index.html എന്ന വെബ്ബ്സൈറ്റില്‍ ഒക്ടോബര്‍ 11
വരെ രജിസ്റ്റര്‍ ചെയ്യാം.






*Dr. Rajeev R.R.*
Indian Institute of Information Technology and Management-Kerala (IIITM-K),
IIITM-K Building, Technopark,
Trivandrum 695 581
Ph: +91-471-2784127,2700777 fax: 2527568
Mob: +919447280110
-------------- next part --------------
An HTML attachment was scrubbed...
URL: <http://lists.smc.org.in/pipermail/discuss-smc.org.in/attachments/20151007/347a339f/attachment-0001.htm>


More information about the discuss mailing list