[smc-discuss] ഞാന്‍ പൂര്‍ണ്ണമായും ലിനക്സിലേക്ക് മാറാനുള്ള ശ്രമം തുടങ്ങിയിട്ട് കുറേ നാളായി.. പക്ഷേ ഇതുവരെ എനിക്കിണങ്ങുന്ന ഒരു ലിനക്സ് ഡിസ്ട്രോ കണ്ടെത്താനായില്ല. cont.....

ഫെന്നെക് എന്ന കുറുക്കൻ. fennecfox at openmailbox.org
Mon Oct 12 01:13:11 PDT 2015


ഞാന്‍ പൂര്‍ണ്ണമായും ലിനക്സിലേക്ക് മാറാനുള്ള ശ്രമം തുടങ്ങിയിട്ട് കുറേ 
നാളായി.. പക്ഷേ ഇതുവരെ എനിക്കിണങ്ങുന്ന ഒരു ലിനക്സ് ഡിസ്ട്രോ 
കണ്ടെത്താനായില്ല. ഒരു ഇടയ്ക്ക് ഞാന്‍ ഉബുണ്ടു നെറ്റ്ബുക്ക് കുറേ നാള്‍ 
ഉപയോഗിച്ചിരുന്നു ( അപ്പ്ഡേറ്റ് ചെയ്തിരുന്നില്ല ). അത് എനിക്കിഷ്ടപ്പെട്ട 
ഒരു ഡിസ്ട്രോ ആയിരുന്നു. പക്ഷേ ഇപ്പോള്‍ അത് ലഭ്യമല്ല എന്നു തോന്നുന്നു.. 
പിന്നെ എനിക്കിഷ്ടപ്പെട്ട മറ്റൊരു ഡിസ്: ആണ്, എലമെന്‍ററി ലിനക്സ്.. പക്ഷേ 
അതിന് എന്തൊക്കെയോ വലിയ പോരായ്മകള്‍ ഫീല്‍ ചെയ്യുന്നു ( ആപ്പ്ളിക്കേഷന്‍ 
ലെവലില്‍ ). ഇതില്‍നിന്നും എന്‍റെ ടേസ്റ്റ് ഏകദേശം മനസിലായിക്കാണുമല്ലോ? 
ഒരു സിമ്പിള്‍, ബ്യൂട്ടിഫുള്‍ നെറ്റ്ബുക്ക് ലൈക്ക് യു. ഐ. ഒത്തിരി 
ആപ്പുകള്‍ ഒന്നും വേണ്ട, പക്ഷേ ഉള്ളത് നല്ലവ ആയിരിക്കണം ( പിന്നീട് 
ഇന്സ്റ്റാള്‍ ചെയ്യാനാകുന്നതായാലും മതി ). പിന്നെ വെരി വെരി മിനിമല്‍. 
ഒത്തിരി എക്സ്റ്റേണല്‍ ഡ്രൈവര്‍ സപ്പോര്‍ട്ട് ഒന്നും വേണ്ട.. (ബേസിക്ക് 
കോണ്‍ഫിഗ്, സ്മൂത്ത് ഇന്പുട്ട്, ഔട്ട്പുട്ട്, എന്നിവ നിര്‍ബന്ധം). പിന്നെ 
ഒരു അടിപൊളി ടെര്‍മിനലും (ഡെവ്. ടൂള്സ് :) ).. ചുരുക്കിപ്പറഞ്ഞാല്‍ എന്‍റ് 
റ്റു എന്‍റ് ഇന്‍റഗ്രേഷന്‍ എന്ന ആശയത്തിന്‍റെ ഏറ്റവും 
അടുത്തുകൂടിപ്പോകുന്നത്.. ഇങ്ങനെ ഒന്ന് കിട്ടാന്‍ വഴിയുണ്ടോ?


#ഒരു നല്ല തറ കെട്ടിത്തന്നാല്‍ മതി, അതിനുമുകളില്‍ താജ്മഹല്‍ പണിയാം എന്ന 
സ്റ്റൈല്‍.. :)

-- 
എന്ന്, ഫെന്നെക് എന്ന കുറുക്കൻ.


More information about the discuss mailing list