[smc-discuss] ഞാന്‍ പൂര്‍ണ്ണമായും ലിനക്സിലേക്ക് മാറാനുള്ള ശ്രമം തുടങ്ങിയിട്ട് കുറേ നാളായി.. പക്ഷേ ഇതുവരെ എനിക്കിണങ്ങുന്ന ഒരു ലിനക്സ് ഡിസ്ട്രോ കണ്ടെത്താനായില്ല. cont.....

V. Sasi Kumar sasi.cess at gmail.com
Tue Oct 13 05:22:11 PDT 2015


On Tue, 2015-10-13 at 17:00 +0530, Arun Joseph wrote:
> എനിക്കും കുറുക്കന്റെ അതേ അഭിരുചിയാണുള്ളത് . ഞാനും ഉബുണ്ടുവും മിന്റും
> എലമെന്ററിയുമൊക്കെ കുറെ നാളുകളായി ഉപയോഗിച്ചിരുന്നു.
> ഡെബിയൻ ജെസ്സിയിൽ ഇപ്പോൾ ഞാൻ തൃപ്തനാണ് . കുറച്ച് അഴിച്ചുപണികൾ വേണം, അത്
> മനോഹരമായ ഒന്നാവും.
> ഹാക്കിന്തൊഷിനോട് ഞാൻ യോജിക്കുന്നില്ല.

Mac OSന്റെ ഒരു ഗുണം അതിന്റെ ദൃഢതയാണു്. മാക് ഉപയോഗിക്കുന്ന മിക്കവരും അതു്
ഷട്‍ഡൌണ്‍ ചെയ്യാറേയില്ല. ഞാനുപയോഗിക്കുന്നതു് ഡെബിയന്‍ ജെസ്സിയാണു്.
എന്നാലും ദിവസവും രാത്രിയിലോ മറ്റോ ഒന്നു് അടച്ചുപൂട്ടി വീണ്ടും
തുടങ്ങിയില്ലെങ്കില്‍ അതു് വല്ലാതെ ഇഴയാന്‍ തുടങ്ങുന്നു.
ഞാനുപയോഗിക്കുന്നതു് Mate ആണു്. കാരണം അതില്‍ typing break കൊടുക്കാനുള്ള
സാദ്ധ്യതയുണ്ടു്. മറ്റൊന്നിലും അതു് കാണാനായില്ല. ഇനി മേറ്റിന്റെ
പ്രശ്നമാണോ എന്നറിയില്ല. ഇതിനൊരു പരിഹാരം തിരയുകയാണു് കുറച്ചുനാളായിട്ടു്.
ആര്‍ക്കെങ്കിലും എന്തെങ്കിലും നിര്‍ദ്ദേശമുണ്ടെങ്കില്‍ പറയുമല്ലോ.

ശശി


-- 
Dr. V. Sasi Kumar
Scientist (Retd)
Centre for Earth Science Studies
PB No. 7250
Thuruvikkal PO
Thiruvananthapuram 695031
India
http://glimpsesofthought.wordpress.com/
sip:sasi at sip.linphone.org



More information about the discuss mailing list