[smc-discuss] ഞാന്‍ പൂര്‍ണ്ണമായും ലിനക്സിലേക്ക് മാറാനുള്ള ശ്രമം തുടങ്ങിയിട്ട് കുറേ നാളായി.. പക്ഷേ ഇതുവരെ എനിക്കിണങ്ങുന്ന ഒരു ലിനക്സ് ഡിസ്ട്രോ കണ്ടെത്താനായില്ല. cont.....

V. Sasi Kumar sasi.fsf at autistici.org
Wed Oct 14 04:57:06 PDT 2015


On 14-10-2015 13:30, ഫെന്നെക് എന്ന കുറുക്കൻ. wrote:
> 
> അതേ ഞാനും അതേ പ്രശ്നം തന്നെ ആണ് അനുഭവിക്കുന്നത്. മാക്ക് ഒരുവിധത്തില്‍
> ഒരു പ്രോ ലിനക്സ് തന്നെയാണ്. എനിക്ക് ഒരു കിഡില്ലം ലിനക്സ് സിസ്റ്റം
> ഉപയോഗിക്കുന്ന അതേ ഫീല്‍ തന്നെയാണ് കിട്ടുന്നത്.., അത് പ്രത്യേകിച്ച്
> ടെര്‍മിനലില്‍ ഫീല്‍ ചെയ്യാന്‍ കഴിയുന്നുണ്ട്. മാക്ക് തന്ന ആ ഒരു ഫീല്‍
> ആണ് എന്നെ ലിനക്സിലേക്ക് മാറാന്‍ പ്രേരിപ്പിക്കുന്നത്. ആപ്പ്സ് ഒരു
> പ്രശ്നം തന്നെയാണ് എന്നെനിക്കറൈയാം, പക്ഷേ മറ്റൂള്ളവയെല്ലാം സ്മൂത്ത് ആയി
> കിട്ടുകയാണെങ്കില്‍ അതു സഹിക്കാവുന്നതേ ഉള്ളൂ.. സ്മൂത്ത്, മിനിമല്‍,
> മാക്ക്ബുക്ക് ഹാഡ്‍വെയര്‍ സപ്പോര്‍ട്ട് ഇവ മൂന്നും കിട്ടിയാല്, പിന്നെ
> ഞാന്‍ റെഡി.. നമ്മുടെ linus torvalds പുള്ലീടെ മാക്ക്ബുക്കില്‍ ഏത്
> ലിനക്സ് ആണ് ഇട്ടിരിക്കുന്നത്? മാക്കില്‍ നിന്ന് ലിനക്സിലേക്ക്
> മാറിക്കഴിയുമ്പോള്‍ എനിക്ക് കരയേണ്ടിവരരുത് എന്ന ആഗ്രഹം മാത്രമേ ഉള്ളൂ.

ലിനക്സ് എന്നതും അതോടൊപ്പം സാധാരണ ഉപയോഗിക്കുന്ന ഗ്നു സോഫ്റ്റ്‌വെയറും 
സ്വതന്ത്രമാണു്. മാക് മാക് അങ്ങനെയല്ല. അതാണു് വ്യത്യാസം. 
സ്വാതന്ത്ര്യത്തില്‍ വിശ്വസിക്കുന്ന ഡവലപ്പര്‍മാരും കമ്പ്യൂട്ടര്‍ 
ഉപയോക്താക്കളും അതുകൊണ്ടാണു് ഗ്നുവും ലിനക്സും അതുപോലത്തെ മറ്റു സ്വതന്ത്ര 
സോഫ്റ്റ്‍വെയറും മെച്ചമായി കാണുന്നതു്. ഈ ലിസ്റ്റ് നിലനല്‍ക്കുന്നതുതന്നെ 
സ്വതന്ത്ര സോഫ്റ്റ്‌വെയര്‍ കാരണമാണു്. മാത്രമല്ല, മാക് ലിനക്സല്ല. രണ്ടും 
യൂണിക്സ് മാതൃകയില്‍ നിര്‍മ്മിച്ചതാണെന്ന ബന്ധമേയുള്ളൂ ഇവതമ്മില്‍. 
മാക്കില്‍ FreeBSDയുടെ ഭാഗങ്ങളുണ്ടെന്നതു് സത്യമാണു്. പക്ഷെ ഫ്രീ 
ബീയെസ്‌‍ഡി ലിനക്സല്ല. പഴയ യൂണിക്സിന്റെ ഒരു ഭാഗമാണു്. അതുകൂടാതെ വേറെ ചില 
OSകളുടെ ഭാഗങ്ങളും അതിലുണ്ടു്. അതിന്റെ ലൈസന്‍സ് വായിച്ചുനോക്കിയാല്‍ 
കാണാം.

ശശി
> 
-- 
V. Sasi Kumar
Free Software Foundation of India
Thiruvananthapuram
http://swatantryam.wordpress.com
sip:sasi at sip.linphone.org
cell:9895465365


More information about the discuss mailing list