[smc-discuss] ഞാന്‍ പൂര്‍ണ്ണമായും ലിനക്സിലേക്ക് മാറാനുള്ള ശ്രമം തുടങ്ങിയിട്ട് കുറേ നാളായി.. പക്ഷേ ഇതുവരെ എനിക്കിണങ്ങുന്ന ഒരു ലിനക്സ് ഡിസ്ട്രോ കണ്ടെത്താനായില്ല. cont.....

sooraj kenoth soorajkenoth at gmail.com
Wed Oct 14 18:37:16 PDT 2015


എന്റെ അഭിപ്രായത്തില്‍ ഗ്നൂലിനക്സിലേക്ക് മാറുന്ന ഒറ്റപ്പെട്ട
ആളുകളെ(ഓഫീസുകളെ അല്ല എന്ന്) മൂന്നായി തിരിക്കാം. ആദ്യ തരത്തില്‍
പെട്ടവര്‍ക്ക് മാത്രമാണ് എത് ഡിസ്ട്രോ എന്ന ചോദ്യം കുഴക്കാന്‍ സാധ്യത
കൂടുതല്‍. രണ്ടാം തരത്തില്‍ പെട്ടവര്‍ക്ക് ഏത് ഡെസ്ക് ടോപ്പ് വേണം എന്ന
ചോദ്യമായിരിക്കും ഉണ്ടാവുക. മൂന്നാം തരത്തില്‍ പെട്ടവര്‍ക്ക് പൊതുവില്‍
ഇതൊന്നും വിഷയമാവേണ്ട കാര്യമില്ല. എല്ലാ ഡിസ്ട്രോകളും ഡെസ്ക് ടോപ്പുകളും
വ്യത്യാസപ്പെട്ടിരിക്കുന്നത് default ആയി എന്തൊക്കെ ഉള്‍ക്കൊള്ളുന്നു
എന്നതിനേക്കാള്‍, ഏത് തത്വചിന്തയില്‍ മുന്നോട്ട് പോകുന്നു എന്നതിലാണ്.
അതിനനുസരിച്ചാണ് അവരുടെ പാക്കേജുകള്‍ നിലനിര്‍ത്തുന്നതും
കൊണ്ടുപോകുന്നതും ഇന്‍സ്റ്റാള്‍ ചെയ്യുന്നതുമൊക്കെ. അതുപോലെ എന്ത് മാത്രം
കമ്യൂണിറ്റി സപ്പോര്‍ട്ട് ഉണ്ടെന്നും എത്രമാത്രം ഡോക്കുമെന്റേഷന്‍ ഉണ്ട്
എന്നുള്ളതും ചെറുതല്ലാത്ത വിഷയമാണ്.

നിങ്ങള്‍ ഒരു ഡെവലപ്പര്‍ ആണെങ്കില്‍ ഏറ്റവും പുതിയ അന്തരീക്ഷത്തില്‍
തന്നെ പണിയെടുക്കുന്നതായിരിക്കും നല്ലത്. അതിന് ഏറ്റവും നല്ലത് ആര്‍ച്ച്
തന്നെ ആയിരിക്കും. രണ്ടാം സ്ഥാനം ഡെബിയന്‍ സിഡിന് കൊടുക്കാം എന്ന്
തോന്നുന്നു. ഒരു സെര്‍വറോ മറ്റോ ആണ് ഉദ്ദേശിക്കുന്നതെങ്കില്‍ ഡെബിയന്‍
സ്റ്റേബിളിന് സമാനമായ ഒരു ഡിസ്ട്രോ നോക്കാം. സാധാരണ(ഒന്നാം തരം)
ഉപയോക്താവണെങ്കില്‍ മിന്റ് പോലുള്ള ഡിസ്ട്രോകള്‍ ഉപയോഗിക്കാം.

ഫെന്നക്കിന്റെ കാര്യത്തില്‍ ആര്‍ച്ചോ ഡെബിയലന്‍ സിഡോ ആയിരിക്കും നല്ലത്
എന്ന് തോന്നുന്നു. ബാക്കി ഒരോ അപ്ലിക്കേഷനും ഇന്‍സ്റ്റാള്‍ ചെയ്ത്
കോണ്‍ഫിഗര്‍ ചെയ്തെടുക്കുന്നതായിരിക്കും എളുപ്പം. ഒരു കാര്യം പ്രത്യേകം
ശ്രദ്ധിക്കണം. ഈ ഓരോ അപ്ലിക്കേഷനുകളുടെ പേരും അതിന്റെ കോണ്‍ഫിഗറേഷന്‍
ഫയലുകളും പ്രത്യേകം ബാക്ക് അപ്പ് എടുത്ത് ഡോക്കുമെന്റെ ചെയ്ത് വെക്കണം.
പിന്നീടെപ്പൊഴേലും പുതിയൊരു ഇന്‍സ്റ്റാളേഷന്‍ ചെയ്യുമ്പോ ഇതെല്ലാം
ഓര്‍മ്മയുണ്ടാവണം എന്നില്ല.

-- 
Regards
Sooraj Kenoth
"I am Being the Change I Wish to See in the World"


More information about the discuss mailing list