[smc-discuss] ഞാന്‍ പൂര്‍ണ്ണമായും ലിനക്സിലേക്ക് മാറാനുള്ള ശ്രമം തുടങ്ങിയിട്ട് കുറേ നാളായി.. പക്ഷേ ഇതുവരെ എനിക്കിണങ്ങുന്ന ഒരു ലിനക്സ് ഡിസ്ട്രോ കണ്ടെത്താനായില്ല. cont.....

Santhosh Thottingal santhosh.thottingal at gmail.com
Mon Oct 12 03:20:42 PDT 2015


മെയിലിന്റെ സബ്ജക്ടും ബോഡീം ഒന്നാണല്ലോ ;)

തറ മതി, ബാക്കി എല്ലാം നമ്മുടെ ടേസ്റ്റനുസരിച്ച് സ്വയം നിര്‍മിച്ചോളാം എന്നാണെങ്കി
ഡെബിയന്‍ നിര്‍ദ്ദേശിക്കുന്നു ഏഴെട്ടുകൊല്ലമായി ഞാന്‍ അതാണുപയോഗിക്കുന്നതു്. വെറും ഡെസ്ക്ടോപ്
എന്ന രീതിയില്‍ മാത്രമല്ല, എന്റെ ജോലിസംബന്ധമായ അഡ്വാന്‍സ്ഡ് പരിപാടികളെല്ലാം
അതിലാണു്(ഡെബിയന്‍ അണ്‍സ്റ്റേബിള്‍ ആണു് ഉപയോഗിക്കുന്നതു്). മിനിമല്‍ ഇന്‍സ്റ്റാളേഷന്‍ ചെയ്ത്,
ഇഷ്ടപ്പെട്ട Desktop environment, Development tools എല്ലാം അതിന്റെ വിശാലമായ
റിപ്പോയില്‍നിന്നും എടുത്ത് പണിയാം.

Distro hopping ഒക്കെ ഒരു രസമല്ലേ? :) അതിനു പറ്റുന്ന കാലത്തു് അതൊക്കെ പരമാവധി ചെയ്യൂ.

-- 
Santhosh Thottingal
http://thottingal.in




More information about the discuss mailing list