[smc-discuss] ഞാന്‍ പൂര്‍ണ്ണമായും ലിനക്സിലേക്ക് മാറാനുള്ള ശ്രമം തുടങ്ങിയിട്ട് കുറേ നാളായി.. പക്ഷേ ഇതുവരെ എനിക്കിണങ്ങുന്ന ഒരു ലിനക്സ് ഡിസ്ട്രോ കണ്ടെത്താനായില്ല. cont.....

akshay akshay at autistici.org
Tue Oct 13 06:04:32 PDT 2015


On Tuesday, October 13, 2015 05:52:11 PM V. Sasi Kumar wrote:
> 
> Mac OSന്റെ ഒരു ഗുണം അതിന്റെ ദൃഢതയാണു്. മാക് ഉപയോഗിക്കുന്ന മിക്കവരും അതു്
> ഷട്‍ഡൌണ്‍ ചെയ്യാറേയില്ല. ഞാനുപയോഗിക്കുന്നതു് ഡെബിയന്‍ ജെസ്സിയാണു്.
> എന്നാലും ദിവസവും രാത്രിയിലോ മറ്റോ ഒന്നു് അടച്ചുപൂട്ടി വീണ്ടും
> തുടങ്ങിയില്ലെങ്കില്‍ അതു് വല്ലാതെ ഇഴയാന്‍ തുടങ്ങുന്നു.
> ഞാനുപയോഗിക്കുന്നതു് Mate ആണു്. കാരണം അതില്‍ typing break കൊടുക്കാനുള്ള
> സാദ്ധ്യതയുണ്ടു്. മറ്റൊന്നിലും അതു് കാണാനായില്ല. ഇനി മേറ്റിന്റെ
> പ്രശ്നമാണോ എന്നറിയില്ല. ഇതിനൊരു പരിഹാരം തിരയുകയാണു് കുറച്ചുനാളായിട്ടു്.
> ആര്‍ക്കെങ്കിലും എന്തെങ്കിലും നിര്‍ദ്ദേശമുണ്ടെങ്കില്‍ പറയുമല്ലോ.

ഞാന്‍ ആര്‍ച്ച് ലിനക്സും കെഡിഇയും വെച്ചു് ദിവസങ്ങളോളം കമ്പ്യൂട്ടര്‍ ഓണില്‍ തന്നെ ഉടാറുണ്ടല്ലോ. ബാഹ്യകാരണങ്ങള്‍ കൊണ്ടു് മാത്രമേ ഷട്ട് ഡൗണ്‍ വരേണ്ടിവരാറുള്ളൂ. മേറ്റിന്റെ 
കുഴപ്പം ആവാന്‍ തന്നാണു് സാധ്യത. കെ ഡി ഇയില്‍ RSIBreak എന്ന ഒരു് സാധനം കാണാനുണ്ടു്. ഒന്നുപയോഗിച്ചു് നോക്കൂ. ഇഷ്ടപ്പെട്ടാലോ.


More information about the discuss mailing list