[smc-discuss] തീരത്തിന്റെ വരും പതിപ്പ്

Kunjappu Abhijith.R gadha1998 at gmail.com
Sat Sep 5 07:46:18 PDT 2015


വളരെ പഴയ മെയിലാണെങ്കിലും ഇങ്ങനെയുണ്ടെന്ന് ഇപ്പോഴാണ് വായിച്ചത്, നന്ദി

2015-07-05 9:56 GMT+05:30 Nandakumar Edamana <nandakumar at nandakumar.co.in>:

> നമസ്കാരം!
>
> തീരം നിഘണ്ടുവിന്റെ പുതിയ പതിപ്പ് (0.3.0) പുറത്തിറക്കാനുള്ള പരിപാടികള്‍
> നടക്കുകയാണ്. സംസാരശേഷിയുള്ള ഒരു ഇംഗ്ലീഷ്-മലയാളം ഉഭയദിശാ ഓഫ്‌ലൈന്‍
> നിഘണ്ടുവാണ് തീരം. ഓളം ഡേറ്റാസെറ്റും (olam.in) ഇസ്പീക്ക് ടി.ടി.എസ്.
> എഞ്ചിനും ഉപയോഗപ്പെടുത്തുന്ന ഇത് കാഴ്ചശക്തിയില്ലാത്തവരുള്‍പ്പെടെ
> ഒരുപാടുപേര്‍ക്ക് ഉപകാരപ്പെടുന്നുണ്ടെന്ന് അറിയുന്നു. ഈ പശ്ചാത്തലത്തിലാണ്
> പുതിയ പതിപ്പ് ഒരുക്കുന്നത്. ആല്‍ഫാ പതിപ്പ് ഇറങ്ങിയാല്‍ ഈ ലിസ്റ്റില്‍
> അറിയിക്കാം.
>
> നിലവിലെ പതിപ്പ് http://nandakumar.co.in/apps/theeram/ എന്ന പേജില്‍
> ലഭ്യമാണ്. ഇത് ഗ്നു/ലിനക്സിലും വിന്‍ഡോസിലും പ്രവര്‍ത്തിക്കും. പുതിയ പതിപ്പും
> രണ്ട് ഓപ്പറേറ്റിങ് സിസ്റ്റങ്ങളെയും ലക്ഷ്യമാക്കുന്നുണ്ട്. എന്നാല്‍
> വിന്‍ഡോസില്‍ എല്ലാ സംവിധാനങ്ങളും പ്രവര്‍ത്തിക്കുമോ എന്ന് പറയാനാവില്ല (ഞാന്‍
> വിന്‍ഡോസ് ഉപയോഗിക്കുന്നില്ല).
>
> പരിപൂര്‍ണ്ണമായും സ്വതന്ത്രസോഫ്റ്റ്‌വെയറായ ഇതിനെ കുറേക്കൂടി കമ്മ്യൂണിറ്റി
> അധിഷ്ഠിതമാക്കാനാണ് ശ്രമം. ഉപയോക്താക്കള്‍ക്ക് വാക്കുകള്‍ സമര്‍പ്പിക്കാനുള്ള
> സംവിധാനമാണ് ഇതിനായി ഒരുക്കുന്നത്. ഇതൊരുപക്ഷേ ഇതും കഴിഞ്ഞുള്ള പതിപ്പുകളിലേ
> പ്രായോഗികമായുള്ളൂ എന്നുവരാം. ഹോട്ട്കീ സംവിധാനവും ഇപ്പോള്‍
> ഉള്‍‌പ്പെടുത്താനായിട്ടില്ല.
>
> ഏതായാലും ഈ പതിപ്പിലെ പ്രത്യേകതകള്‍ ഇവയായിരിക്കും:
>
> * കഴിഞ്ഞ പതിപ്പിന്റെ ആയിരത്തിലൊന്ന് സേര്‍ച്ച് ഡിലേ (500 മി.സെ. -> 0.5
> മി.സെ.)
> * ഓട്ടോമാറ്റി അപ്‌ഡേറ്റ് പരിശോധന -- ഡേറ്റാബെയിസിന് മാത്രവും ആപ്ലിക്കേഷനും.
> * സെറ്റിങ്സ് പൂര്‍ണ്ണമായും gsettings-ലേക്ക് (സ്കീമാ സംവിധാനം)
>
> വാക്കുകള്‍ ടൈപ്പുചെയ്യുമ്പോള്‍ സജഷന്‍ ബോക്സ് വരുത്തണമെന്ന് പലരും
> പറഞ്ഞിരുന്നു. ഈ സംവിധാനം ചേര്‍ത്തുനോക്കിയെങ്കിലും തത്കാലം ഒഴിവാക്കുകയാണ്
> (സോഴ്സ് കോഡില്‍ കമന്റ് ചെയ്ത് കാണാം). അന്ധര്‍ക്ക് ഇത്
> ബുദ്ധിമുട്ടായിരിക്കുമെന്നതാണ് കാരണം. ഡിഫോള്‍ട്ടായി ഓഫാക്കിവച്ചാലും
> ഓണാക്കുമ്പോള്‍ തീരം പതുക്കെയാവുന്നുണ്ട്. സജഷന്‍ ബോക്സിലേക്ക് വാക്കുകള്‍
> ചേര്‍ക്കുന്നത് ശാസ്ത്രീയമാക്കിയാല്‍ സേര്‍ച്ച് ടൈമിനെപ്പോലെ ഈ പ്രശ്നവും
> പരിഹരിക്കാം. അത് അടുത്ത പതിപ്പുകളില്‍ ആലോചിക്കാം.
>
> സി, ജിടികെ+ എന്നിവയാണ് തീരത്തിന്റെ കാതല്‍. ഇന്റര്‍നെറ്റ് ഉപയോഗത്തിന് cURL
> ഉപയോഗിക്കുന്നു.
>
> എന്തെങ്കിലും നിര്‍ദേശങ്ങളുണ്ടെങ്കില്‍ അറിയിക്കാനപേക്ഷ. ഗിറ്റ്ഹബ്ബിന്റെ
> കാര്യമാണെങ്കില്‍ ദയവായി പറയരുതേ! അതെനിക്കലര്‍ജ്ജിയാണ്!
> താത്പര്യമുള്ളവര്‍ക്ക് തീരത്തിന്റെ ഫോര്‍ക്ക് സ്വന്തം വകുപ്പില്‍ ഗിറ്റിലിടാം,
> വികസിപ്പിക്കാം (തീരം എന്ന പേരില്‍നിന്നും വേര്‍തിരിച്ചറിയുന്ന മറ്റൊരു പേര്
> കൊടുക്കാനപേക്ഷ). ഇത് സ്വതന്ത്രസോഫ്റ്റ്‌വെയറാണ് :)
>
> തീരത്തിന് കാര്യമായ പിന്തുണ നല്‍കുന്ന എല്ലാവരുടെയും പേര്
> http://nandakumar.co.in/apps/theeram/thanks എന്ന പേജില്‍
> ഉള്‍പ്പെടുത്തുന്നുണ്ട് (ഇടുന്നതേയുള്ളൂ, ഒരല്‍പ്പം വൈകും). ആരുടെയെങ്കിലും
> പേര് വിട്ടുപോയിട്ടുണ്ടെങ്കില്‍ (മറ്റുള്ളവരുടെതുമാവാം) ചൂണ്ടിക്കാട്ടാനപേക്ഷ.
>
> നന്ദകുമാര്‍.
> _______________________________________________
> Swathanthra Malayalam Computing discuss Mailing List
> Project: https://savannah.nongnu.org/projects/smc
> Web: http://smc.org.in | IRC : #smc-project @ freenode
> discuss at lists.smc.org.in
> http://lists.smc.org.in/listinfo.cgi/discuss-smc.org.in
>
>
-------------- next part --------------
An HTML attachment was scrubbed...
URL: <http://lists.smc.org.in/pipermail/discuss-smc.org.in/attachments/20150905/b90503ee/attachment.htm>


More information about the discuss mailing list