[smc-discuss] തീരത്തിന്റെ വരും പതിപ്പ്

Kunjappu Abhijith.R gadha1998 at gmail.com
Sat Sep 5 07:55:11 PDT 2015


എനിക്കൊരു എററ്, വരുന്നു, കുഴപ്പമുണ്ടോ?

Lintian check results for /home/appu/Downloads/theeram_0.2.0_amd64.deb:
E: theeram: control-file-has-bad-permissions preinst 0775 != 0755
E: theeram: control-file-has-bad-owner preinst nandakumar/nandakumar !=
root/root
E: theeram: wrong-file-owner-uid-or-gid usr/ 1000/1000
E: theeram: wrong-file-owner-uid-or-gid usr/bin/ 1000/1000
E: theeram: wrong-file-owner-uid-or-gid usr/bin/theeram 1000/1000
E: theeram: wrong-file-owner-uid-or-gid usr/share/ 1000/1000
E: theeram: wrong-file-owner-uid-or-gid usr/share/applications/ 1000/1000
E: theeram: wrong-file-owner-uid-or-gid
usr/share/applications/theeram.desktop 1000/1000
E: theeram: wrong-file-owner-uid-or-gid usr/share/icons/ 1000/1000
E: theeram: wrong-file-owner-uid-or-gid usr/share/icons/theeram.png
1000/1000
E: theeram: wrong-file-owner-uid-or-gid usr/share/icons/theeram.svg
1000/1000
E: theeram: wrong-file-owner-uid-or-gid usr/share/locale/ 1000/1000
E: theeram: wrong-file-owner-uid-or-gid usr/share/locale/ml/ 1000/1000
E: theeram: wrong-file-owner-uid-or-gid usr/share/locale/ml/LC_MESSAGES/
1000/1000
E: theeram: wrong-file-owner-uid-or-gid
usr/share/locale/ml/LC_MESSAGES/theeram.mo 1000/1000
E: theeram: wrong-file-owner-uid-or-gid usr/share/theeram/ 1000/1000
E: theeram: wrong-file-owner-uid-or-gid usr/share/theeram/LICENSE 1000/1000
E: theeram: wrong-file-owner-uid-or-gid usr/share/theeram/data/ 1000/1000
E: theeram: wrong-file-owner-uid-or-gid
usr/share/theeram/data/olam_enml_modif.csv 1000/1000


2015-09-05 20:16 GMT+05:30 Kunjappu Abhijith.R <gadha1998 at gmail.com>:

> വളരെ പഴയ മെയിലാണെങ്കിലും ഇങ്ങനെയുണ്ടെന്ന് ഇപ്പോഴാണ് വായിച്ചത്, നന്ദി
>
> 2015-07-05 9:56 GMT+05:30 Nandakumar Edamana <nandakumar at nandakumar.co.in>
> :
>
>> നമസ്കാരം!
>>
>> തീരം നിഘണ്ടുവിന്റെ പുതിയ പതിപ്പ് (0.3.0) പുറത്തിറക്കാനുള്ള പരിപാടികള്‍
>> നടക്കുകയാണ്. സംസാരശേഷിയുള്ള ഒരു ഇംഗ്ലീഷ്-മലയാളം ഉഭയദിശാ ഓഫ്‌ലൈന്‍
>> നിഘണ്ടുവാണ് തീരം. ഓളം ഡേറ്റാസെറ്റും (olam.in) ഇസ്പീക്ക് ടി.ടി.എസ്.
>> എഞ്ചിനും ഉപയോഗപ്പെടുത്തുന്ന ഇത് കാഴ്ചശക്തിയില്ലാത്തവരുള്‍പ്പെടെ
>> ഒരുപാടുപേര്‍ക്ക് ഉപകാരപ്പെടുന്നുണ്ടെന്ന് അറിയുന്നു. ഈ പശ്ചാത്തലത്തിലാണ്
>> പുതിയ പതിപ്പ് ഒരുക്കുന്നത്. ആല്‍ഫാ പതിപ്പ് ഇറങ്ങിയാല്‍ ഈ ലിസ്റ്റില്‍
>> അറിയിക്കാം.
>>
>> നിലവിലെ പതിപ്പ് http://nandakumar.co.in/apps/theeram/ എന്ന പേജില്‍
>> ലഭ്യമാണ്. ഇത് ഗ്നു/ലിനക്സിലും വിന്‍ഡോസിലും പ്രവര്‍ത്തിക്കും. പുതിയ പതിപ്പും
>> രണ്ട് ഓപ്പറേറ്റിങ് സിസ്റ്റങ്ങളെയും ലക്ഷ്യമാക്കുന്നുണ്ട്. എന്നാല്‍
>> വിന്‍ഡോസില്‍ എല്ലാ സംവിധാനങ്ങളും പ്രവര്‍ത്തിക്കുമോ എന്ന് പറയാനാവില്ല (ഞാന്‍
>> വിന്‍ഡോസ് ഉപയോഗിക്കുന്നില്ല).
>>
>> പരിപൂര്‍ണ്ണമായും സ്വതന്ത്രസോഫ്റ്റ്‌വെയറായ ഇതിനെ കുറേക്കൂടി കമ്മ്യൂണിറ്റി
>> അധിഷ്ഠിതമാക്കാനാണ് ശ്രമം. ഉപയോക്താക്കള്‍ക്ക് വാക്കുകള്‍ സമര്‍പ്പിക്കാനുള്ള
>> സംവിധാനമാണ് ഇതിനായി ഒരുക്കുന്നത്. ഇതൊരുപക്ഷേ ഇതും കഴിഞ്ഞുള്ള പതിപ്പുകളിലേ
>> പ്രായോഗികമായുള്ളൂ എന്നുവരാം. ഹോട്ട്കീ സംവിധാനവും ഇപ്പോള്‍
>> ഉള്‍‌പ്പെടുത്താനായിട്ടില്ല.
>>
>> ഏതായാലും ഈ പതിപ്പിലെ പ്രത്യേകതകള്‍ ഇവയായിരിക്കും:
>>
>> * കഴിഞ്ഞ പതിപ്പിന്റെ ആയിരത്തിലൊന്ന് സേര്‍ച്ച് ഡിലേ (500 മി.സെ. -> 0.5
>> മി.സെ.)
>> * ഓട്ടോമാറ്റി അപ്‌ഡേറ്റ് പരിശോധന -- ഡേറ്റാബെയിസിന് മാത്രവും ആപ്ലിക്കേഷനും.
>> * സെറ്റിങ്സ് പൂര്‍ണ്ണമായും gsettings-ലേക്ക് (സ്കീമാ സംവിധാനം)
>>
>> വാക്കുകള്‍ ടൈപ്പുചെയ്യുമ്പോള്‍ സജഷന്‍ ബോക്സ് വരുത്തണമെന്ന് പലരും
>> പറഞ്ഞിരുന്നു. ഈ സംവിധാനം ചേര്‍ത്തുനോക്കിയെങ്കിലും തത്കാലം ഒഴിവാക്കുകയാണ്
>> (സോഴ്സ് കോഡില്‍ കമന്റ് ചെയ്ത് കാണാം). അന്ധര്‍ക്ക് ഇത്
>> ബുദ്ധിമുട്ടായിരിക്കുമെന്നതാണ് കാരണം. ഡിഫോള്‍ട്ടായി ഓഫാക്കിവച്ചാലും
>> ഓണാക്കുമ്പോള്‍ തീരം പതുക്കെയാവുന്നുണ്ട്. സജഷന്‍ ബോക്സിലേക്ക് വാക്കുകള്‍
>> ചേര്‍ക്കുന്നത് ശാസ്ത്രീയമാക്കിയാല്‍ സേര്‍ച്ച് ടൈമിനെപ്പോലെ ഈ പ്രശ്നവും
>> പരിഹരിക്കാം. അത് അടുത്ത പതിപ്പുകളില്‍ ആലോചിക്കാം.
>>
>> സി, ജിടികെ+ എന്നിവയാണ് തീരത്തിന്റെ കാതല്‍. ഇന്റര്‍നെറ്റ് ഉപയോഗത്തിന് cURL
>> ഉപയോഗിക്കുന്നു.
>>
>> എന്തെങ്കിലും നിര്‍ദേശങ്ങളുണ്ടെങ്കില്‍ അറിയിക്കാനപേക്ഷ. ഗിറ്റ്ഹബ്ബിന്റെ
>> കാര്യമാണെങ്കില്‍ ദയവായി പറയരുതേ! അതെനിക്കലര്‍ജ്ജിയാണ്!
>> താത്പര്യമുള്ളവര്‍ക്ക് തീരത്തിന്റെ ഫോര്‍ക്ക് സ്വന്തം വകുപ്പില്‍ ഗിറ്റിലിടാം,
>> വികസിപ്പിക്കാം (തീരം എന്ന പേരില്‍നിന്നും വേര്‍തിരിച്ചറിയുന്ന മറ്റൊരു പേര്
>> കൊടുക്കാനപേക്ഷ). ഇത് സ്വതന്ത്രസോഫ്റ്റ്‌വെയറാണ് :)
>>
>> തീരത്തിന് കാര്യമായ പിന്തുണ നല്‍കുന്ന എല്ലാവരുടെയും പേര്
>> http://nandakumar.co.in/apps/theeram/thanks എന്ന പേജില്‍
>> ഉള്‍പ്പെടുത്തുന്നുണ്ട് (ഇടുന്നതേയുള്ളൂ, ഒരല്‍പ്പം വൈകും). ആരുടെയെങ്കിലും
>> പേര് വിട്ടുപോയിട്ടുണ്ടെങ്കില്‍ (മറ്റുള്ളവരുടെതുമാവാം) ചൂണ്ടിക്കാട്ടാനപേക്ഷ.
>>
>> നന്ദകുമാര്‍.
>> _______________________________________________
>> Swathanthra Malayalam Computing discuss Mailing List
>> Project: https://savannah.nongnu.org/projects/smc
>> Web: http://smc.org.in | IRC : #smc-project @ freenode
>> discuss at lists.smc.org.in
>> http://lists.smc.org.in/listinfo.cgi/discuss-smc.org.in
>>
>>
>
-------------- next part --------------
An HTML attachment was scrubbed...
URL: <http://lists.smc.org.in/pipermail/discuss-smc.org.in/attachments/20150905/7a78fcc4/attachment-0001.html>


More information about the discuss mailing list