[smc-discuss] distraction free malayalam typing - Long text typing [backed with parayumpole]

ഫെന്നെക് എന്ന കുറുക്കൻ. fennecfox at openmailbox.org
Fri Apr 22 08:38:13 PDT 2016


ഞാന്‍ മലയാളം ടൈപ്പ് ചെയ്യാന്‍ പറയുംപോലെ ആണുപയോഗിക്കന്നത്. അതൊരു സാമാന്യം 
നല്ല ടൂള്‍ ആണ്. പക്ഷേ അതിന്റെ യൂസര്‍ ഇന്റര്‍ഫേസ് വളരെ ബുദ്ധിമുട്ടായി 
പലപ്പോഴും തോന്നിയിരുന്നു. അതുകൊണ്ട്, ഒരു വ്യത്യസ്തമായ യു ഐ ഊണ്ടാക്കാന്‍ 
ഞാന്‍ ശ്രമിച്ചു, മറ്റൊരു പ്രൊജക്ടിന്റെ ഭാഗമായിട്ടായാലും ഒന്നുണ്ടാക്കി. 
അത് ഗിറ്റ്‍ഹബില്‍ ഇട്ടിട്ടുണ്ട്. 
(https://github.com/iamjbn/MElegant-alpha) താല്പര്യമുള്ളവര്‍ക്ക് 
ഉപയോഗിച്ച് നോക്കാവുന്നതാണ്. എനിക്ക് ബേസിക്ക് ജവാസ്ക്രിപ്റ്റേ അറിയൂ.. 
അതാണുപയോഗിച്ചിരിക്കുന്നത്. അതുകൊണ്ട് ചില പ്രശ്നങ്ങ്നളുണ്ട്. അവ 
പരിഹരിക്കാന്‍ ഞാന്‍ ശ്രമിക്കാം. കൂടാതെ ആ ടൂളില്‍ രണ്ടു കാര്യങ്ങള്‍ കൂടി 
ചേര്‍ക്കണമെന്നു ആഗ്രഹമുണ്ട്., ഒന്ന്, യെല്ലോടെക്സ്റ്റ് 
(https://github.com/stefanvermaas/yellow-text) ഫീച്ചര്‍ ചേര്‍ക്കലും, 
മറ്റൊന്നു ഒരു markdown writer ആക്കി മാറ്റുകയുമാണ്. പറയുംപോലെ 
ഉപയോഗിക്കുന്നതുകൊണ്ട് ഇതിന്റെ ലൈസന്‍സ്, ക്രഡിറ്റ് എന്നിവ എങ്ങനെ 
വെയ്ക്കണം?

-- 
എന്ന്, ഫെന്നെക് എന്ന കുറുക്കൻ.



More information about the discuss mailing list