[smc-discuss] distraction free malayalam typing - Long text typing [backed with parayumpole]

Nandakumar Edamana nandakumar at nandakumar.co.in
Sat Apr 23 05:25:12 PDT 2016


നല്ല ഉദ്യമം! ആളുകള്‍ക്ക് ഒരൊറ്റ ഫയലായി സേവ് ചെയ്യാനാകണമെന്ന ലക്ഷ്യം 
വച്ചതുകൊണ്ടും എച്ച്.ടി.എം.എല്‍.5, സി.എസ്.എസ്.3 എന്നിവ 
വ്യാപകമായിട്ടില്ലാത്ത കാലത്ത് ഉണ്ടാക്കിയതുകൊണ്ടുമാണ് പറയുംപോലെ 
ആകര്‍ഷകമല്ലാത്ത ഒരു എച്ച്.ടി.എം.എല്‍. ഫയല്‍ മാത്രമായി മാറിയത്. 
ലേയൗട്ടിന് ടേബിള്‍ പോലുള്ള പഴയ രീതികള്‍ ഉപേക്ഷിക്കണമെന്ന് ഏറെക്കാലമായി 
ആശിച്ചിരുന്നു. പറയുംപോലെയുടെ കടുത്ത ഭാഷാനിയമങ്ങളില്‍ അയവുവരുത്താന്‍ 
ഓട്ടോകറക്ഷന്‍/സജഷന്‍ ചേര്‍ക്കണമെന്നും തീരുമാനിച്ചു. അതിന്റെ ഭാഗമായി 
ഉണ്ടാക്കിത്തുടങ്ങിയത് അതേപടി നില്‍‌ക്കുന്നു:

http://nandakumar.co.in/apps/parayumpole/v2.0-alpha/

താങ്കള്‍ ഉണ്ടാക്കിയത് ഏറെ ആകര്‍ഷകമാണ്. ഓരോ വാക്കിനും സ്ക്രീന്‍ മാറുന്നത് 
വേഗത്തില്‍ ടൈപ്പ് ചെയ്യാനാഗ്രഹിക്കുന്നവരെ സംബന്ധിച്ച് 
അരോചകമായിരിക്കില്ലേ എന്ന് ശങ്കിക്കുന്നു. എന്തായാലും മുന്നോട്ടുപോവുക.

ഇനി ലൈസന്‍സിന്റെ കാര്യം.

പ്രൊജക്റ്റിന് മൊത്തത്തില്‍ ജി.പി.എല്‍. 3 തെരഞ്ഞെടുക്കുന്നതാവും ഉചിതം 
(താങ്കള്‍ പ്രൊപ്രൈറ്ററി ലൈബ്രറികളെ ആശ്രയിച്ചിട്ടില്ലെന്നു കരുതട്ടെ). 
ആട്രിബ്യൂഷന്‍ ഇങ്ങനെ നല്‍കാം:

Copyright 2016 YOURNAME <email>
Distributed as free software under GNU GPL v3.
Core part Parayumpole Copyright 2013 - 2016 Nandakumar Edamana 
<nandakumar at nandakumar.co.in, nandakumar96 at gmail.com>, Under GNU GPL v3.

ഓരോ ഫയലിനുള്ളിനും യോജിച്ച ആട്രിബ്യൂഷന്‍ നല്കാന്‍ ശ്രമിക്കുമല്ലോ.

ആശംസകള്‍.

On 2016-04-22 10:38, ഫെന്നെക് എന്ന കുറുക്കൻ. wrote:
> ഞാന്‍ മലയാളം ടൈപ്പ് ചെയ്യാന്‍ പറയുംപോലെ ആണുപയോഗിക്കന്നത്. അതൊരു
> സാമാന്യം നല്ല ടൂള്‍ ആണ്. പക്ഷേ അതിന്റെ യൂസര്‍ ഇന്റര്‍ഫേസ് വളരെ
> ബുദ്ധിമുട്ടായി പലപ്പോഴും തോന്നിയിരുന്നു. അതുകൊണ്ട്, ഒരു വ്യത്യസ്തമായ
> യു ഐ ഊണ്ടാക്കാന്‍ ഞാന്‍ ശ്രമിച്ചു, മറ്റൊരു പ്രൊജക്ടിന്റെ
> ഭാഗമായിട്ടായാലും ഒന്നുണ്ടാക്കി. അത് ഗിറ്റ്‍ഹബില്‍ ഇട്ടിട്ടുണ്ട്.
> (https://github.com/iamjbn/MElegant-alpha) താല്പര്യമുള്ളവര്‍ക്ക്
> ഉപയോഗിച്ച് നോക്കാവുന്നതാണ്. എനിക്ക് ബേസിക്ക് ജവാസ്ക്രിപ്റ്റേ അറിയൂ..
> അതാണുപയോഗിച്ചിരിക്കുന്നത്. അതുകൊണ്ട് ചില പ്രശ്നങ്ങ്നളുണ്ട്. അവ
> പരിഹരിക്കാന്‍ ഞാന്‍ ശ്രമിക്കാം. കൂടാതെ ആ ടൂളില്‍ രണ്ടു കാര്യങ്ങള്‍
> കൂടി ചേര്‍ക്കണമെന്നു ആഗ്രഹമുണ്ട്., ഒന്ന്, യെല്ലോടെക്സ്റ്റ്
> (https://github.com/stefanvermaas/yellow-text) ഫീച്ചര്‍ ചേര്‍ക്കലും,
> മറ്റൊന്നു ഒരു markdown writer ആക്കി മാറ്റുകയുമാണ്. പറയുംപോലെ
> ഉപയോഗിക്കുന്നതുകൊണ്ട് ഇതിന്റെ ലൈസന്‍സ്, ക്രഡിറ്റ് എന്നിവ എങ്ങനെ
> വെയ്ക്കണം?




More information about the discuss mailing list