[smc-discuss] എന്താകണം ഐ.ടി. നയം? ഒരു ചര്‍ച്ച

Sivahari Nandakumar sivaharivkm at gmail.com
Mon Jul 11 23:15:57 PDT 2016


സുഹൃത്തുക്കളേ,

പുതിയ സര്‍ക്കാരിന്റെ ഐ.ടി. നയം ഉടന്‍ രൂപീകരിച്ച് പ്രഖ്യാപിക്കും എന്നാണ് നാം
കരതുന്നത്. ഐ.ടി. യുമായി ബന്ധപ്പെട്ട് നിക്കുന്ന സമൂഹത്തിന്റെ നാനാ
തുറകളിലുള്ളവരുടെ അഭിപ്രായം ആരാഞ്ഞ് ക്രോഡീകരിച്ച് സര്‍ക്കാരിന്
സമര്‍പ്പിക്കുവാനുള്ള ഒരു ശ്രമത്തിലാണ് ഡി.എ.കെ.എഫും, സോഫ്റ്റ്‍വെയര്‍ ഫ്രീഡം
ലോ സെന്ററും ഇന്‍ഫോ പാര്‍ക്ക് ഗ്രന്ഥശാല പ്രവര്‍ത്തകരും.

ഇതിനായി വരുന്ന ശനിയാഴ്ച ജൂലൈ 16-ാം തീയതി കൊച്ചി ഇന്‍ഫോപാര്‍ക്കില്‍ വെച്ച്
രാവിലെ 9.30 മുതല്‍ ഉച്ചക്ക് 1.30വരെ ഒരു ശില്പശാല നടത്തുകയാണ്. ഒരു കരടു് രേഖ
അവതരിപ്പിച്ച് ഗ്രൂപ്പ് തിരിഞ്ഞ് ചര്‍ച്ച ചെയ്ത് സര്‍ക്കാരിന്
സമര്‍പ്പിക്കാനുള്ള അഭിപ്രായങ്ങള്‍ രൂപീകരിക്കാം എന്നാണ് കരുതുന്നത്. ഈ
അഭിപ്രായങ്ങള്‍ മുഖ്യമന്ത്രിക്ക് നേരിട്ട് സമര്‍പ്പിക്കുന്നതുമാണ്.

പ്രാരംഭ ചര്‍ച്ചകള്‍ ഒരു വാട്ട്സ് ആപ്പ് ഗ്രൂപ്പില്‍ തുടങ്ങിക്കഴിഞ്ഞു.
താത്പര്യമുള്ളവര്‍ നമ്പര്‍ തന്നാല്‍ അതിലേക്ക് ചേര്‍ക്കാം.

എല്ലാവര്‍ക്കും ശില്പശാലയിലേക്ക് സ്വാഗതം. ശില്പശാലയില്‍ പങ്കെടുക്കാന്‍
ആഗ്രഹിക്കുന്നവര്‍ https://goo.gl/3J94Ab ല്‍ രജിസ്റ്റര്‍ ചെയ്യുക.


-- 
with warm regards
Sivahari Nandakumar
Appropriate Technology Promotion Society
Eroor, Vyttila 09446582917
http://sivaharicec.blogspot.com
--------------------------------------------------------
      fighting for knowledge freedom
-------------- next part --------------
An HTML attachment was scrubbed...
URL: <http://lists.smc.org.in/pipermail/discuss-smc.org.in/attachments/20160712/fad59d6e/attachment-0001.html>


More information about the discuss mailing list