[smc-discuss] നമുക്ക് ചെയ്യാനുള്ള ചില കാര്യങ്ങള്‍

Ashik Salahudeen aashiks at aashiks.in
Fri Mar 18 07:42:50 PDT 2016


അതേയ്.

എല്ലാരും വായോ. നമ്മുക്ക് ചെയ്യാന്‍ കുറച്ച് കാര്യങ്ങളുണ്ട്.

0. GSOC - അക്ഷയ് ആണെ കമ്മ്യൂണിറ്റിക്കായി പിള്ളാരോട് സംസാരിക്കുന്നത്. ഹൃഷി
മെന്റര്‍മാരോഡ് സംസാരിക്ക്ണ്ട്. ഉഷാര്‍ ഉഷാര്‍. ഇതില്‍ അങ്ങനെ ഒന്നും
ചെയ്യാനില്ല. പിള്ളാരുടെ മെയില് ശ്രദ്ധിച്ച് വായിച്ചാ മതി.
ഏറ്റെടുക്കാമ്പറ്റ്വെങ്കി കൈ വെക്കുക. ഇല്ലെങ്കി ഇല്ല.

1. പ്രോഗ്രാമ്മര്‍മ്മാരെയ് - https://gitlab.com/groups/smc/issues. ഇത്
നമ്മക്ക് ഒരു ദിവസം ഇരുന്ന് ഏതാ ചെയ്യണ്ടെ ഏതാ ചെയ്യണ്ടാത്തെ ഏതാ പെട്ടന്ന്‍
ചെയ്യാന്‍ പറ്റുന്നെ എന്നൊക്കെ ഒന്നു നോക്കിയാലോ ?

2. എല്ലാരും - https://gitlab.com/smc/plan - ഈ റെപ്പൊ ഇല്‍ ഇച്ചിരി
സാധനങ്ങളുണ്ട്. ഇതും ഒന്നു നോക്കണം  ചില സാധങ്ങള്‍ GSOC ഇല്‍ പോയേക്കാം .
അല്ലാത്തത് നമ്മക്ക് .

3. നമ്മുടെ 15ആം വാര്‍ഷികം വരുവാണെ. അതിന് നമ്മക്ക് പരിപാടികള്‍ വേണം. അതായത്
ഒരു വല്യ എവന്റല്ല. ചെറിയ ഒരുപാട് പരിപാടികള്‍. ഇതിനെക്കുറിച്ച് ആലോചിക്കണം.

4. നമ്മള്‍ക്ക് https://www.discourse.org/  എവിടേലും ഇന്‍സ്ടാള് ചെയ്തിട്ട്
 ചര്‍ച്ചകള്‍ അതിലോട്ട് മാറ്റിയാലോ ? നല്ല നീളത്തില്‍ പോയാല്‍ ഈ മെയിലുകളീന്ന്
ഒന്നും മനസ്സിലാകാറില്ല.

ബാക്കി ചില്ലറ കാര്യങ്ങളെക്കാള്‍ #1 , #3 ആണ് ഇച്ചിരി പ്രാധാന്യം ഉള്ളത്. അത്
പയ്യെ ചെയ്തു തുടങ്ങണം. എന്തേയ് ? പയ്യെ ഒന്നൊന്നായി ചെയ്യുവല്ലേ ?


--
ആഷിക്
-------------- next part --------------
An HTML attachment was scrubbed...
URL: <http://lists.smc.org.in/pipermail/discuss-smc.org.in/attachments/20160318/75d838b2/attachment.htm>


More information about the discuss mailing list