[smc-discuss] ജിയോഡാറ്റ - നയം/പ്രവർത്തി

Akhil Krishnan S akhilkrishnans at gmail.com
Wed Oct 12 03:26:11 PDT 2016


Anivar Aravind ഫേസ്ബുക്കിലെഴുതിയത്:

https://m.facebook.com/story.php?story_fbid=1777739509142404&id=100007191162710

*എല്ലാം ശരിയാക്കേണ്ടത് ഇങ്ങനെയല്ല*
*വിഷയം മാപ്പിങ് പ്ലാറ്റ്ഫോമാണ്.*
*വാഹനങ്ങൾ ജിപിഎസ് അധിഷ്ടതമാക്കി ട്രാക്ക് ചെയ്യാനുള്ള കേരള സർക്കാരിന്റെ
പദ്ധതിയുടെ റോഡ് മാപ്പ് പ്ലാറ്റ്ഫോം ഓപ്പൺ സ്റ്റ്രീറ്റ്മാപ്പ് എന്ന
സ്വതന്ത്രമാപ്പിങ് പ്ലാറ്റ്ഫോം അധിഷ്ഠിതമായി നിർമ്മിക്കാനായിരുന്നു
മുമ്പുണ്ടായിരുന്ന തീരുമാനം. സിഡാക്കിനായിരുന്നു ചുമതല. ഇത് കേരളത്തിന്റെ
സ്വതന്ത്രലഭ്യതയിലുള്ളറോഡ് മാപ്പുകൾ മെച്ചപ്പെടുത്തുന്ന ഒരു
പ്രവർത്തനമാവുമായിരുന്നു .*
*എന്നാൽ ഇപ്പോഴത് മാപ്പ്മൈ ഇന്ത്യ എന്ന കുത്തക അസ്വതന്ത്ര പ്ലാറ്റ്ഫോം
ഇക്കാര്യത്തിൽ ഉപയോഗിയ്ക്കാൻ ചുമതലപ്പെടുത്തുകയും 1,27,35,500 രൂപ ( ഒരുകോടി
27 ലക്ഷത്തിലധികം) ഇക്കാര്യത്തിനായി ഈ സാമ്പത്തിക വർഷം അനുവദിക്കുകയും
ചെയ്തിരിക്കുകയാണ്.*
*സംസ്ഥാനത്തിന്റെ റോഡ് മാപ്പിങ് സ്വതന്ത്രമായി മെച്ചപ്പെടുത്താ*
*നുപയോഗിയ്ക്കേണ്ട ഇത്രയും പൊതുപണം ഒരു കുത്തക കമ്പനിയുടെ മാപ്പിങ്
പ്ലാറ്റ്ഫോം സബ്സ്ക്രിപ്ഷനു*
*പയോഗിയ്ക്കുന്നത് തീർത്തും തെറ്റായ നടപടിയാണ്. അഴിമതി ആണോ എന്ന്
എനിക്കറിയില്ല. സിഡാക്കിലെ ഡെവലപ്പർമാരുടെ എളൂപ്പത്തിനും സൗകര്യത്തിനും ആയല്ല
പൊതുപണം ചെലവിടേണ്ടത് എന്നു മാത്രം പറയുന്നു.*
*ഓപ്പൺ സ്റ്റ്രീറ്റ്മാപ്പ് ഉപയോഗിച്ച് കേരളത്തിന്റെ മാപ്പിങ് മെച്ചപ്പെടുത്തു*
*ം എന്ന് കഴിഞ്ഞവർഷം പ്രഖ്യാപിച്ച് ഈ രംഗത്ത് പ്രവർത്തനങ്ങളൊന്നും സിഡാക്ക്
നടത്തിയതായി അറിവില്ല . ഒരു ഇമ്പ്ലിമെന്റേഷൻ ഏജൻസിയുടെ പണിയെടുക്കായ്മ കുത്തക
പ്ലാറ്റ്ഫോമുകൾ ഉപയോഗിയ്ക്കാൻ ഉള്ള പോളിസിന്യായമാവരുത് .*
*ഇത് എഴുതുമ്പോൾതന്നെ ഓപ്പൺസ്റ്റ്രീറ്റ്മാപ്പ് ഉപയോഗിച്ച് തൃശ്ശൂർ ജില്ലയിലെ
വേലൂർ പഞ്ചായത്തിൽ വിദ്യ എഞ്ചിനീയറിങ് കോളേജിലെ വിദ്യാർത്ഥികൾ അവിടുത്തെ നാഷണൽ
സർവീസ് സ്കീം ടെക്നിക്കൽസെല്ലിന്റെ ആഭിമുഖ്യത്തിൽ പഞ്ചായത്തിലെ റോഡുകളുടെ
കമ്മ്യൂണിറ്റി മാപ്പിങ് ചെയ്തു കൊണ്ടിരിക്കുന്നുണ്ട്. സ്വതന്ത്ര
മലയാളംകമ്പ്യൂട്ടിങ് സന്നദ്ധ പ്രവർത്തകരും ഇതുമായി സഹകരിച്ചിരുന്നു. ഇത്തരം
സാമൂഹ്യ മാപ്പിങ് ചെയ്യാനുള്ള മുൻകൈകൾക്കു പകരം കുത്തക പ്ലാറ്റ്ഫോമുകളു*
*ടെ സബ്സ്ക്രിപ്ഷൻ വാങ്ങുക എന്ന ബ്യൂറോക്രാറ്റിക് യുക്തി തിരുത്തപ്പെടേണ്ടതാണ്
.*
*കഴിഞ്ഞ ഗവൺമെന്റിന്റെ കാലത്തെ വാർത്ത*
*http://www.thehindu.com/news/national/kerala/crowdsourcing-to-map-road-network-in-kerala/*
<http://www.thehindu.com/news/national/kerala/crowdsourcing-to-map-road-network-in-kerala/>
*article7238824.ece*
*മാപ്പ്മൈ ഇന്ത്യ മാപ്പിങ് പ്ലാറ്റ്ഫോമായി ഉപയോഗിയ്ക്കാൻ തീരുമാനിച്ചും പണം
അനുവദിച്ചുമുള്ള ഈ ഗവണ്മെന്റിന്റെ സെപ്റ്റംബർ 30 ലെ ഉത്തരവ്.*
*https://www.kerala.gov.in/documents/10180/a259f258-aeb8-48*
<https://www.kerala.gov.in/documents/10180/a259f258-aeb8-48>
*2c-9cf4-1557dcad43c4*
*മാപ്പ്മൈഇന്ത്യയാണോ ഓപ്പൺസ്റ്റ്രീറ്റ്മാപ്പാണോ ഇടതുപക്ഷത്തിന്റെ നയം എന്ന്
കാണേണ്ടത് ഇത്തരം ഓർഡറുകളിലാണ്. മാനിഫെസ്റ്റോയിലല്ല.*

------------------

സമാനമായ ഒന്ന് കളക്ടറായ മിർ മുഹമ്മദ് അലിയുടെ നേതൃത്വത്തിലും
നടന്നുവരുന്നുണ്ടു്. സ്കൂൾ വിദ്യാർത്ഥികളേയും പ്രദേശവാസികളേയും
സഹകരിപ്പിച്ചുകൊണ്ട് ഗവ. ഓഫീസുകളും മറ്റു പ്രാദേശിക ബിസിനസുകളും ഗൂഗിൾ
മാപ്പിലേക്കു ചേർത്ത് 'മാപ് മൈ ഹോം' അധിഷ്ഠിതമായി ഒരു പെർഫോർമൻസ് ട്രാക്കിങ്
സിസ്റ്റം.

https://thelogicalindian.com/story-feed/exclusive/an-i-a-s-officers-initiative-will-now-be-implemented-throughout-kerala/

ജിയോഡാറ്റ ഒരു പ്രധാന ബിസിനസ് മോഡലാകുന്ന ഇക്കാലത്ത് ഗൂഗിൾ തങ്ങളുടെ സ്വന്തം
പണം മുടക്കി ഗൂഗിൾ മാപിനെ മെച്ചപ്പെടുത്തുന്നതായി കണ്ടിട്ടുണ്ട്. ഇവിടെയാണു
സർക്കാൻ പണം മുടക്കി പൊതുപങ്കാളിത്തത്തോടെ ഗൂഗിൾ മാപിലേക്കു വിവരം പൂൾ
ചെയ്യിക്കുന്ന അവസ്ഥ. അതും പൊതുപണം കൊണ്ടുള്ളതെല്ലാം ഓപൺസോഴ്സിൽ വരണമെന്ന
പ്രത്യക്ഷനയം സ്വീകരിച്ച സർക്കാരിന്റെ കീഴിൽ.

സസ്നേഹം,
അഖിൽ
-------------- next part --------------
An HTML attachment was scrubbed...
URL: <http://lists.smc.org.in/pipermail/discuss-smc.org.in/attachments/20161012/9f2edd0e/attachment.htm>


More information about the discuss mailing list