[smc-discuss] [DAKF] ജിയോഡാറ്റ - നയം/പ്രവർത്തി

manoj k manojkmohanme03107 at gmail.com
Mon Oct 17 19:00:33 PDT 2016


അപ്ഡേറ്റ് വല്ലതുമുണ്ടോ ?

Manoj.K/മനോജ്.കെ
www.manojkmohan.com

2016-10-12 15:56 GMT+05:30 Akhil Krishnan S <akhilkrishnans at gmail.com>:

> Anivar Aravind ഫേസ്ബുക്കിലെഴുതിയത്:
>
> https://m.facebook.com/story.php?story_fbid=1777739509142404&id=
> 100007191162710
>
> *എല്ലാം ശരിയാക്കേണ്ടത് ഇങ്ങനെയല്ല*
> *വിഷയം മാപ്പിങ് പ്ലാറ്റ്ഫോമാണ്.*
> *വാഹനങ്ങൾ ജിപിഎസ് അധിഷ്ടതമാക്കി ട്രാക്ക് ചെയ്യാനുള്ള കേരള സർക്കാരിന്റെ
> പദ്ധതിയുടെ റോഡ് മാപ്പ് പ്ലാറ്റ്ഫോം ഓപ്പൺ സ്റ്റ്രീറ്റ്മാപ്പ് എന്ന
> സ്വതന്ത്രമാപ്പിങ് പ്ലാറ്റ്ഫോം അധിഷ്ഠിതമായി നിർമ്മിക്കാനായിരുന്നു
> മുമ്പുണ്ടായിരുന്ന തീരുമാനം. സിഡാക്കിനായിരുന്നു ചുമതല. ഇത് കേരളത്തിന്റെ
> സ്വതന്ത്രലഭ്യതയിലുള്ളറോഡ് മാപ്പുകൾ മെച്ചപ്പെടുത്തുന്ന ഒരു
> പ്രവർത്തനമാവുമായിരുന്നു .*
> *എന്നാൽ ഇപ്പോഴത് മാപ്പ്മൈ ഇന്ത്യ എന്ന കുത്തക അസ്വതന്ത്ര പ്ലാറ്റ്ഫോം
> ഇക്കാര്യത്തിൽ ഉപയോഗിയ്ക്കാൻ ചുമതലപ്പെടുത്തുകയും 1,27,35,500 രൂപ ( ഒരുകോടി
> 27 ലക്ഷത്തിലധികം) ഇക്കാര്യത്തിനായി ഈ സാമ്പത്തിക വർഷം അനുവദിക്കുകയും
> ചെയ്തിരിക്കുകയാണ്.*
> *സംസ്ഥാനത്തിന്റെ റോഡ് മാപ്പിങ് സ്വതന്ത്രമായി മെച്ചപ്പെടുത്താ*
> *നുപയോഗിയ്ക്കേണ്ട ഇത്രയും പൊതുപണം ഒരു കുത്തക കമ്പനിയുടെ മാപ്പിങ്
> പ്ലാറ്റ്ഫോം സബ്സ്ക്രിപ്ഷനു*
> *പയോഗിയ്ക്കുന്നത് തീർത്തും തെറ്റായ നടപടിയാണ്. അഴിമതി ആണോ എന്ന്
> എനിക്കറിയില്ല. സിഡാക്കിലെ ഡെവലപ്പർമാരുടെ എളൂപ്പത്തിനും സൗകര്യത്തിനും ആയല്ല
> പൊതുപണം ചെലവിടേണ്ടത് എന്നു മാത്രം പറയുന്നു.*
> *ഓപ്പൺ സ്റ്റ്രീറ്റ്മാപ്പ് ഉപയോഗിച്ച് കേരളത്തിന്റെ മാപ്പിങ് മെച്ചപ്പെടുത്തു*
> *ം എന്ന് കഴിഞ്ഞവർഷം പ്രഖ്യാപിച്ച് ഈ രംഗത്ത് പ്രവർത്തനങ്ങളൊന്നും സിഡാക്ക്
> നടത്തിയതായി അറിവില്ല . ഒരു ഇമ്പ്ലിമെന്റേഷൻ ഏജൻസിയുടെ പണിയെടുക്കായ്മ കുത്തക
> പ്ലാറ്റ്ഫോമുകൾ ഉപയോഗിയ്ക്കാൻ ഉള്ള പോളിസിന്യായമാവരുത് .*
> *ഇത് എഴുതുമ്പോൾതന്നെ ഓപ്പൺസ്റ്റ്രീറ്റ്മാപ്പ് ഉപയോഗിച്ച് തൃശ്ശൂർ ജില്ലയിലെ
> വേലൂർ പഞ്ചായത്തിൽ വിദ്യ എഞ്ചിനീയറിങ് കോളേജിലെ വിദ്യാർത്ഥികൾ അവിടുത്തെ നാഷണൽ
> സർവീസ് സ്കീം ടെക്നിക്കൽസെല്ലിന്റെ ആഭിമുഖ്യത്തിൽ പഞ്ചായത്തിലെ റോഡുകളുടെ
> കമ്മ്യൂണിറ്റി മാപ്പിങ് ചെയ്തു കൊണ്ടിരിക്കുന്നുണ്ട്. സ്വതന്ത്ര
> മലയാളംകമ്പ്യൂട്ടിങ് സന്നദ്ധ പ്രവർത്തകരും ഇതുമായി സഹകരിച്ചിരുന്നു. ഇത്തരം
> സാമൂഹ്യ മാപ്പിങ് ചെയ്യാനുള്ള മുൻകൈകൾക്കു പകരം കുത്തക പ്ലാറ്റ്ഫോമുകളു*
> *ടെ സബ്സ്ക്രിപ്ഷൻ വാങ്ങുക എന്ന ബ്യൂറോക്രാറ്റിക് യുക്തി
> തിരുത്തപ്പെടേണ്ടതാണ് .*
> *കഴിഞ്ഞ ഗവൺമെന്റിന്റെ കാലത്തെ വാർത്ത*
>
> *http://www.thehindu.com/news/national/kerala/crowdsourcing-to-map-road-network-in-kerala/*
> <http://www.thehindu.com/news/national/kerala/crowdsourcing-to-map-road-network-in-kerala/>
> *article7238824.ece*
> *മാപ്പ്മൈ ഇന്ത്യ മാപ്പിങ് പ്ലാറ്റ്ഫോമായി ഉപയോഗിയ്ക്കാൻ തീരുമാനിച്ചും പണം
> അനുവദിച്ചുമുള്ള ഈ ഗവണ്മെന്റിന്റെ സെപ്റ്റംബർ 30 ലെ ഉത്തരവ്.*
> *https://www.kerala.gov.in/documents/10180/a259f258-aeb8-48*
> <https://www.kerala.gov.in/documents/10180/a259f258-aeb8-48>
> *2c-9cf4-1557dcad43c4*
> *മാപ്പ്മൈഇന്ത്യയാണോ ഓപ്പൺസ്റ്റ്രീറ്റ്മാപ്പാണോ ഇടതുപക്ഷത്തിന്റെ നയം എന്ന്
> കാണേണ്ടത് ഇത്തരം ഓർഡറുകളിലാണ്. മാനിഫെസ്റ്റോയിലല്ല.*
>
> ------------------
>
> സമാനമായ ഒന്ന് കളക്ടറായ മിർ മുഹമ്മദ് അലിയുടെ നേതൃത്വത്തിലും
> നടന്നുവരുന്നുണ്ടു്. സ്കൂൾ വിദ്യാർത്ഥികളേയും പ്രദേശവാസികളേയും
> സഹകരിപ്പിച്ചുകൊണ്ട് ഗവ. ഓഫീസുകളും മറ്റു പ്രാദേശിക ബിസിനസുകളും ഗൂഗിൾ
> മാപ്പിലേക്കു ചേർത്ത് 'മാപ് മൈ ഹോം' അധിഷ്ഠിതമായി ഒരു പെർഫോർമൻസ് ട്രാക്കിങ്
> സിസ്റ്റം.
>
> https://thelogicalindian.com/story-feed/exclusive/an-i-a-s-
> officers-initiative-will-now-be-implemented-throughout-kerala/
>
> ജിയോഡാറ്റ ഒരു പ്രധാന ബിസിനസ് മോഡലാകുന്ന ഇക്കാലത്ത് ഗൂഗിൾ തങ്ങളുടെ സ്വന്തം
> പണം മുടക്കി ഗൂഗിൾ മാപിനെ മെച്ചപ്പെടുത്തുന്നതായി കണ്ടിട്ടുണ്ട്. ഇവിടെയാണു
> സർക്കാൻ പണം മുടക്കി പൊതുപങ്കാളിത്തത്തോടെ ഗൂഗിൾ മാപിലേക്കു വിവരം പൂൾ
> ചെയ്യിക്കുന്ന അവസ്ഥ. അതും പൊതുപണം കൊണ്ടുള്ളതെല്ലാം ഓപൺസോഴ്സിൽ വരണമെന്ന
> പ്രത്യക്ഷനയം സ്വീകരിച്ച സർക്കാരിന്റെ കീഴിൽ.
>
> സസ്നേഹം,
> അഖിൽ
>
> --
> You received this message because you are subscribed to the Google Groups
> "സ്വതന്ത്ര വിജ്ഞാന ജനാധിപത്യ സഖ്യം പൊതുവേദി" group.
> To unsubscribe from this group and stop receiving emails from it, send an
> email to dakf+unsubscribe at googlegroups.com.
> For more options, visit https://groups.google.com/d/optout.
>
-------------- next part --------------
An HTML attachment was scrubbed...
URL: <http://lists.smc.org.in/pipermail/discuss-smc.org.in/attachments/20161018/eb41d97e/attachment-0001.html>


More information about the discuss mailing list