[smc-discuss] [DAKF] ജിയോഡാറ്റ - നയം/പ്രവർത്തി

DON DOMINIC MATHEW christylopez111 at gmail.com
Mon Oct 17 19:15:13 PDT 2016


Ariyilla

On Oct 18, 2016 7:30 AM, "manoj k" <manojkmohanme03107 at gmail.com> wrote:

> അപ്ഡേറ്റ് വല്ലതുമുണ്ടോ ?
>
> Manoj.K/മനോജ്.കെ
> www.manojkmohan.com
>
> 2016-10-12 15:56 GMT+05:30 Akhil Krishnan S <akhilkrishnans at gmail.com>:
>
>> Anivar Aravind ഫേസ്ബുക്കിലെഴുതിയത്:
>>
>> https://m.facebook.com/story.php?story_fbid=1777739509142404
>> &id=100007191162710
>>
>> *എല്ലാം ശരിയാക്കേണ്ടത് ഇങ്ങനെയല്ല*
>> *വിഷയം മാപ്പിങ് പ്ലാറ്റ്ഫോമാണ്.*
>> *വാഹനങ്ങൾ ജിപിഎസ് അധിഷ്ടതമാക്കി ട്രാക്ക് ചെയ്യാനുള്ള കേരള സർക്കാരിന്റെ
>> പദ്ധതിയുടെ റോഡ് മാപ്പ് പ്ലാറ്റ്ഫോം ഓപ്പൺ സ്റ്റ്രീറ്റ്മാപ്പ് എന്ന
>> സ്വതന്ത്രമാപ്പിങ് പ്ലാറ്റ്ഫോം അധിഷ്ഠിതമായി നിർമ്മിക്കാനായിരുന്നു
>> മുമ്പുണ്ടായിരുന്ന തീരുമാനം. സിഡാക്കിനായിരുന്നു ചുമതല. ഇത് കേരളത്തിന്റെ
>> സ്വതന്ത്രലഭ്യതയിലുള്ളറോഡ് മാപ്പുകൾ മെച്ചപ്പെടുത്തുന്ന ഒരു
>> പ്രവർത്തനമാവുമായിരുന്നു .*
>> *എന്നാൽ ഇപ്പോഴത് മാപ്പ്മൈ ഇന്ത്യ എന്ന കുത്തക അസ്വതന്ത്ര പ്ലാറ്റ്ഫോം
>> ഇക്കാര്യത്തിൽ ഉപയോഗിയ്ക്കാൻ ചുമതലപ്പെടുത്തുകയും 1,27,35,500 രൂപ ( ഒരുകോടി
>> 27 ലക്ഷത്തിലധികം) ഇക്കാര്യത്തിനായി ഈ സാമ്പത്തിക വർഷം അനുവദിക്കുകയും
>> ചെയ്തിരിക്കുകയാണ്.*
>> *സംസ്ഥാനത്തിന്റെ റോഡ് മാപ്പിങ് സ്വതന്ത്രമായി മെച്ചപ്പെടുത്താ*
>> *നുപയോഗിയ്ക്കേണ്ട ഇത്രയും പൊതുപണം ഒരു കുത്തക കമ്പനിയുടെ മാപ്പിങ്
>> പ്ലാറ്റ്ഫോം സബ്സ്ക്രിപ്ഷനു*
>> *പയോഗിയ്ക്കുന്നത് തീർത്തും തെറ്റായ നടപടിയാണ്. അഴിമതി ആണോ എന്ന്
>> എനിക്കറിയില്ല. സിഡാക്കിലെ ഡെവലപ്പർമാരുടെ എളൂപ്പത്തിനും സൗകര്യത്തിനും ആയല്ല
>> പൊതുപണം ചെലവിടേണ്ടത് എന്നു മാത്രം പറയുന്നു.*
>> *ഓപ്പൺ സ്റ്റ്രീറ്റ്മാപ്പ് ഉപയോഗിച്ച് കേരളത്തിന്റെ മാപ്പിങ്
>> മെച്ചപ്പെടുത്തു*
>> *ം എന്ന് കഴിഞ്ഞവർഷം പ്രഖ്യാപിച്ച് ഈ രംഗത്ത് പ്രവർത്തനങ്ങളൊന്നും സിഡാക്ക്
>> നടത്തിയതായി അറിവില്ല . ഒരു ഇമ്പ്ലിമെന്റേഷൻ ഏജൻസിയുടെ പണിയെടുക്കായ്മ കുത്തക
>> പ്ലാറ്റ്ഫോമുകൾ ഉപയോഗിയ്ക്കാൻ ഉള്ള പോളിസിന്യായമാവരുത് .*
>> *ഇത് എഴുതുമ്പോൾതന്നെ ഓപ്പൺസ്റ്റ്രീറ്റ്മാപ്പ് ഉപയോഗിച്ച് തൃശ്ശൂർ ജില്ലയിലെ
>> വേലൂർ പഞ്ചായത്തിൽ വിദ്യ എഞ്ചിനീയറിങ് കോളേജിലെ വിദ്യാർത്ഥികൾ അവിടുത്തെ നാഷണൽ
>> സർവീസ് സ്കീം ടെക്നിക്കൽസെല്ലിന്റെ ആഭിമുഖ്യത്തിൽ പഞ്ചായത്തിലെ റോഡുകളുടെ
>> കമ്മ്യൂണിറ്റി മാപ്പിങ് ചെയ്തു കൊണ്ടിരിക്കുന്നുണ്ട്. സ്വതന്ത്ര
>> മലയാളംകമ്പ്യൂട്ടിങ് സന്നദ്ധ പ്രവർത്തകരും ഇതുമായി സഹകരിച്ചിരുന്നു. ഇത്തരം
>> സാമൂഹ്യ മാപ്പിങ് ചെയ്യാനുള്ള മുൻകൈകൾക്കു പകരം കുത്തക പ്ലാറ്റ്ഫോമുകളു*
>> *ടെ സബ്സ്ക്രിപ്ഷൻ വാങ്ങുക എന്ന ബ്യൂറോക്രാറ്റിക് യുക്തി
>> തിരുത്തപ്പെടേണ്ടതാണ് .*
>> *കഴിഞ്ഞ ഗവൺമെന്റിന്റെ കാലത്തെ വാർത്ത*
>>
>> *http://www.thehindu.com/news/national/kerala/crowdsourcing-to-map-road-network-in-kerala/*
>> <http://www.thehindu.com/news/national/kerala/crowdsourcing-to-map-road-network-in-kerala/>
>> *article7238824.ece*
>> *മാപ്പ്മൈ ഇന്ത്യ മാപ്പിങ് പ്ലാറ്റ്ഫോമായി ഉപയോഗിയ്ക്കാൻ തീരുമാനിച്ചും പണം
>> അനുവദിച്ചുമുള്ള ഈ ഗവണ്മെന്റിന്റെ സെപ്റ്റംബർ 30 ലെ ഉത്തരവ്.*
>> *https://www.kerala.gov.in/documents/10180/a259f258-aeb8-48*
>> <https://www.kerala.gov.in/documents/10180/a259f258-aeb8-48>
>> *2c-9cf4-1557dcad43c4*
>> *മാപ്പ്മൈഇന്ത്യയാണോ ഓപ്പൺസ്റ്റ്രീറ്റ്മാപ്പാണോ ഇടതുപക്ഷത്തിന്റെ നയം എന്ന്
>> കാണേണ്ടത് ഇത്തരം ഓർഡറുകളിലാണ്. മാനിഫെസ്റ്റോയിലല്ല.*
>>
>> ------------------
>>
>> സമാനമായ ഒന്ന് കളക്ടറായ മിർ മുഹമ്മദ് അലിയുടെ നേതൃത്വത്തിലും
>> നടന്നുവരുന്നുണ്ടു്. സ്കൂൾ വിദ്യാർത്ഥികളേയും പ്രദേശവാസികളേയും
>> സഹകരിപ്പിച്ചുകൊണ്ട് ഗവ. ഓഫീസുകളും മറ്റു പ്രാദേശിക ബിസിനസുകളും ഗൂഗിൾ
>> മാപ്പിലേക്കു ചേർത്ത് 'മാപ് മൈ ഹോം' അധിഷ്ഠിതമായി ഒരു പെർഫോർമൻസ് ട്രാക്കിങ്
>> സിസ്റ്റം.
>>
>> https://thelogicalindian.com/story-feed/exclusive/an-i-a-s-o
>> fficers-initiative-will-now-be-implemented-throughout-kerala/
>>
>> ജിയോഡാറ്റ ഒരു പ്രധാന ബിസിനസ് മോഡലാകുന്ന ഇക്കാലത്ത് ഗൂഗിൾ തങ്ങളുടെ സ്വന്തം
>> പണം മുടക്കി ഗൂഗിൾ മാപിനെ മെച്ചപ്പെടുത്തുന്നതായി കണ്ടിട്ടുണ്ട്. ഇവിടെയാണു
>> സർക്കാൻ പണം മുടക്കി പൊതുപങ്കാളിത്തത്തോടെ ഗൂഗിൾ മാപിലേക്കു വിവരം പൂൾ
>> ചെയ്യിക്കുന്ന അവസ്ഥ. അതും പൊതുപണം കൊണ്ടുള്ളതെല്ലാം ഓപൺസോഴ്സിൽ വരണമെന്ന
>> പ്രത്യക്ഷനയം സ്വീകരിച്ച സർക്കാരിന്റെ കീഴിൽ.
>>
>> സസ്നേഹം,
>> അഖിൽ
>>
>> --
>> You received this message because you are subscribed to the Google Groups
>> "സ്വതന്ത്ര വിജ്ഞാന ജനാധിപത്യ സഖ്യം പൊതുവേദി" group.
>> To unsubscribe from this group and stop receiving emails from it, send an
>> email to dakf+unsubscribe at googlegroups.com.
>> For more options, visit https://groups.google.com/d/optout.
>>
>
>
> _______________________________________________
> Swathanthra Malayalam Computing discuss Mailing List
> Project: https://savannah.nongnu.org/projects/smc
> Web: http://smc.org.in | IRC : #smc-project @ freenode
> discuss at lists.smc.org.in
> http://lists.smc.org.in/listinfo.cgi/discuss-smc.org.in
>
>
>
-------------- next part --------------
An HTML attachment was scrubbed...
URL: <http://lists.smc.org.in/pipermail/discuss-smc.org.in/attachments/20161018/38f93b66/attachment-0003.html>


More information about the discuss mailing list