[smc-discuss] Aisan and other complex text language copy/conversion issue in PDF

Nandakumar Edamana nandakumar at nandakumar.co.in
Sat Dec 30 16:17:23 PST 2017


അനോട്ടേഷന്‍ ഉള്‍പ്പെടുത്തുകയാണ് പെട്ടെന്ന് ചെയ്യാവുന്ന പരിഹാരം. 
നാമായിട്ട് ഉണ്ടാക്കുന്ന പിഡിഎഫില്‍ ഇത് ഒരു ബുദ്ധിമുട്ടേ അല്ല.
ആദ്യമേ ജനറേറ്റ് ചെയ്തുകഴിഞ്ഞ പിഡിഎഫിലും സുഖമായി അനോട്ടേഷന്‍ 
ഉള്‍പ്പെടുത്താം. എന്നാല്‍ ഇതിന് ടെക്സ്റ്റ് രണ്ടാമത് അടിച്ചുണ്ടാക്കണമല്ലോ.


On Saturday 30 December 2017 11:48 PM, sooraj kenoth wrote:
> 2017, ഡിസംബർ 30 8:24 PM നു, Santhosh Thottingal
>> പിഡിഎഫ് ഒരിക്കലും ഡാറ്റയുടെ പ്രൈമറി സോഴ്സായി ഒരു വർക്ക് ഫ്ലോയിലും
>> ഉപയോഗിക്കരുതു്. അതു് പ്രിന്റർ റെഡി - eyes only ഉപയോഗത്തിനാണ് ഡിസൈൻ
>> ചെയ്തിരിക്കുന്നതു്.  സെർച്ച്, ചെറിയ തോതിലുള്ള ടെക്സ്റ്റ് കോപിയിങ്ങ്
>> ഒക്കെയാണ് അതിൽ നിന്നും പ്രതീക്ഷിക്കാവൂ.
> pdf-നെ വിവരങ്ങള്‍ സൂക്ഷിക്കാനും മാറ്റം വരാതെ കൈമാറാനും മാത്രം
> ഉപയോഗിക്കാം എന്നാണ് ഞാനും പഠിച്ചത്. പക്ഷേ നമ്മുടെ സര്‍ക്കാര്‍
> സംവിധാനത്തില്‍ ഉപയോഗിക്കുന്ന e-office സോഫ്റ്റ്വെയറില്‍ pdf-ഒരു പ്രൈമറി
> സോഴ്സാണ്. ഇത്രയും വലിയ സംവിധാനത്തില്‍ വന്ന ഈ പിഴവിന് തല്കാലത്തെ
> ഉപയോഗത്തിന് ഒരു വര്‍ക്ക് എറൌണ്ട് വേണം. e-office-നെ മാറ്റി
> പ്രതിഷ്ഠിക്കണം എന്നുണ്ട്. പക്ഷേ അത്ര എളുപ്പം നടക്കുന്ന ഒരു പണിയല്ല
> അത്. പിന്നെ ഡാറ്റാ ഷീറ്റ് പോലെ റെഫറന്‍സ് പുസ്തകങ്ങളും pdf-ലാണ്. അതില്‍
> നിന്നും ആവശ്യമായ വിവരം മറ്റു ഡോക്കുമെന്റിലേക്ക് മാറ്റാന്‍ കോപ്പി
> +പേസ്റ്റ് മാത്രമേ വഴിയുള്ളു. നിലവില്‍ മലയാളത്തില്‍ അത് നടക്കില്ല.
> പിന്നെ സെര്‍ച്ചും.
>
>



More information about the discuss mailing list