[smc-discuss] Aisan and other complex text language copy/conversion issue in PDF

sooraj kenoth soorajkenoth at gmail.com
Sat Dec 30 10:18:00 PST 2017


2017, ഡിസംബർ 30 8:24 PM നു, Santhosh Thottingal
> പിഡിഎഫ് ഒരിക്കലും ഡാറ്റയുടെ പ്രൈമറി സോഴ്സായി ഒരു വർക്ക് ഫ്ലോയിലും
> ഉപയോഗിക്കരുതു്. അതു് പ്രിന്റർ റെഡി - eyes only ഉപയോഗത്തിനാണ് ഡിസൈൻ
> ചെയ്തിരിക്കുന്നതു്.  സെർച്ച്, ചെറിയ തോതിലുള്ള ടെക്സ്റ്റ് കോപിയിങ്ങ്
> ഒക്കെയാണ് അതിൽ നിന്നും പ്രതീക്ഷിക്കാവൂ.

pdf-നെ വിവരങ്ങള്‍ സൂക്ഷിക്കാനും മാറ്റം വരാതെ കൈമാറാനും മാത്രം
ഉപയോഗിക്കാം എന്നാണ് ഞാനും പഠിച്ചത്. പക്ഷേ നമ്മുടെ സര്‍ക്കാര്‍
സംവിധാനത്തില്‍ ഉപയോഗിക്കുന്ന e-office സോഫ്റ്റ്വെയറില്‍ pdf-ഒരു പ്രൈമറി
സോഴ്സാണ്. ഇത്രയും വലിയ സംവിധാനത്തില്‍ വന്ന ഈ പിഴവിന് തല്കാലത്തെ
ഉപയോഗത്തിന് ഒരു വര്‍ക്ക് എറൌണ്ട് വേണം. e-office-നെ മാറ്റി
പ്രതിഷ്ഠിക്കണം എന്നുണ്ട്. പക്ഷേ അത്ര എളുപ്പം നടക്കുന്ന ഒരു പണിയല്ല
അത്. പിന്നെ ഡാറ്റാ ഷീറ്റ് പോലെ റെഫറന്‍സ് പുസ്തകങ്ങളും pdf-ലാണ്. അതില്‍
നിന്നും ആവശ്യമായ വിവരം മറ്റു ഡോക്കുമെന്റിലേക്ക് മാറ്റാന്‍ കോപ്പി
+പേസ്റ്റ് മാത്രമേ വഴിയുള്ളു. നിലവില്‍ മലയാളത്തില്‍ അത് നടക്കില്ല.
പിന്നെ സെര്‍ച്ചും.


-- 
Regards
Sooraj Kenoth
"I am Being the Change I Wish to See in the World"


More information about the discuss mailing list