[smc-discuss] ഹയര്‍ സെക്കന്‍ഡറിയിലും ഇനി സ്വതന്ത്ര സോഫ്റ്റ്‌വെയര്‍

abhijith abhijithb21 at openmailbox.org
Mon Feb 27 00:42:43 PST 2017


ഒരു മലയാളിയും ഗ്നൂഖാത്ത ഡെവലപ്പറുമായതില്‍ ഇപ്പൊ വളരെയധികം
സന്തോഷിക്കുന്നു. ഈ മെയിലയച്ചതിന് പ്രത്യേകം നന്ദി!
On Monday 27 February 2017 02:15 AM, Murali Paramu wrote:
> തിരുവനന്തപുരം > പ്രൈമറി, ഹൈസ്കൂള്‍ തലങ്ങള്‍ക്കു പിന്നാലെ സംസ്ഥാനത്ത്
> ഹയര്‍ സെക്കന്‍ഡറി തലത്തിലും പൂര്‍ണമായി സ്വതന്ത്ര സോഫ്റ്റ്‌വെയര്‍
> ഉപയോഗിക്കാന്‍ പൊതുവിദ്യാഭ്യാസ വകുപ്പ് തീരുമാനിച്ചു. ഐടി@സ്കൂളിന്റെ
> നേതൃത്വത്തില്‍ ഹൈസ്കൂള്‍ തലംവരെയുള്ള ഇന്‍ഫര്‍മേഷന്‍ ആന്‍ഡ്
> കമ്യൂണിക്കേഷന്‍സ് ടെക്നോളജി (ഐസിടി) പഠനത്തിന്റെ‘ഭാഗമായി
> പൊതുവിദ്യാഭ്യാസ മേഖലയില്‍ നിലവില്‍ ഏറ്റവും ബൃഹത്തായ സ്വതന്ത്ര
> സോഫ്റ്റ്‌വെ‌യര്‍ വിന്യാസമുള്ള സംസ്ഥാനമാണ് കേരളം.
>
> പാഠ്യപദ്ധതിയുടെ ഘടനയും ആശയവും ഒട്ടും മാറ്റാതെ തന്നെ സോഫ്റ്റ്വെയറില്‍
> മാത്രം മാറ്റംവരുത്തിയാണ് ഇത് നടപ്പാക്കുന്നത്.
> ഉടമസ്ഥാവകാശമുള്ള‘'ടാലി'’സോഫ്റ്റ്വെയറിന് പകരം‘'ഗ്നൂ ഖാത്ത',
> മൈക്രോസോഫ്റ്റ് എക്സല്‍, ആക്സസ് എന്നിവയ്ക്കു പകരം 'ലിബര്‍ ഓഫീസ്
> കാല്‍ക്, 'ബേസ്' തുടങ്ങിയ സ്വതന്ത്ര സോഫ്റ്റ്വെയര്‍ ആപ്ളിക്കേഷനുകള്‍
> ഉള്‍പ്പെടുത്തിയാകും പാഠപുസ്തകം തയ്യാറാക്കുക.
>
> ഐടി@സ്കൂള്‍ ഗ്നു/ലിനക്സ് ഓപ്പറേറ്റിങ് സിസ്റ്റത്തില്‍ സാധാരണ
> പ്രവര്‍ത്തനങ്ങള്‍ക്കു പുറമെ, ഓഫീസ് പാക്കേജുകള്‍, ഡാറ്റാ ബേസ്
> ആപ്ളിക്കേഷനുകള്‍, ഡിടിപി ഗ്രാഫിക്സ് ഇമേജ് എഡിറ്റിങ് സോഫ്റ്റ്വെയറുകള്‍,
> സൌണ്ട് റെക്കോഡിങ് വീഡിയോ എഡിറ്റിങ് അനിമേഷന്‍ പാക്കേജുകള്‍,
> പ്രോഗ്രാമിങ്ങിനുള്ള ഐഡിഇകള്‍, ജിയോഗ്രഫിക്കല്‍ ഇന്‍ഫര്‍മേഷന്‍ സിസ്റ്റം,
> വെബ് ഡാറ്റാബേസ് സര്‍വറുകള്‍ തുടങ്ങിയവ ഉള്‍പ്പെടുത്തിയിട്ടുണ്ട്. വിവിധ
> വിഷയങ്ങള്‍ ഐടി ഉപയോഗിച്ച് പഠിക്കാനായി അന്താരാഷ്ട്ര പ്രസിദ്ധമായ
> ജിയോജിബ്ര, ഫെറ്റ്, സ്റ്റെല്ലേറിയം, കാല്‍സ്യം, മാര്‍ബിള്‍, രാസ്മോള്‍,
> ജീപ്ളെയ്റ്റ്സ്, ജികോമ്പ്രിസ്, പൈസിയോ ഗെയിം, ജെ ഫ്രാക്ഷന്‍ലാബ്,
> ഡോ.ജിയോ. തുടങ്ങിയ സ്വതന്ത്ര സോഫ്റ്റ്വെയറുകള്‍ ഹയര്‍ സെക്കന്‍ഡറി
> പാക്കേജില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.
>
> ഇതെല്ലാം ഉടമസ്ഥാവകാശ ആപ്ളിക്കേഷനുകളാണെങ്കില്‍ മെഷീന്‍ ഒന്നിന്
> ചുരുങ്ങിയത് ഒന്നര ലക്ഷം രൂപ ലൈസന്‍സ് ഇനത്തില്‍ നല്‍കേണ്ടി
> വരുമായിരുന്നു. ഇവ പ്രീലോഡ് ചെയ്തു നല്‍കുന്നതിനാല്‍ ഇരുപതിനായിരത്തോളം
> ലാപ്ടോപ്പുകള്‍ക്കും ഡെസ്ക്ടോപ്പുകള്‍ക്കുമായി ഏകദേശം 300 കോടി രൂപ
> സംസ്ഥാന സര്‍ക്കാരിന് ലാഭിക്കാനാകും. കാലാകാലങ്ങളായുള്ള അപ്ഡേഷനുകള്‍
> വേണ്ട അധിക ചെലവ് കൂടാതെയാണിത്്. സാമ്പത്തിക ലാഭത്തിനുപരി ആവശ്യാനുസരണം
> പങ്കുവയ്ക്കാനും  മാറ്റംവരുത്തി പ്രസിദ്ധീകരിക്കാനും സ്വതന്ത്ര
> സോഫ്റ്റ്വെയര്‍ കൊണ്ട് സാധിക്കും. ആപ്ളിക്കേഷനുകളുടെ കസ്റ്റമൈസേഷന്‍,
> അധ്യാപക പരിശീലനം, വീഡിയോ ട്യൂട്ടോറിയല്‍ എന്നിങ്ങനെ പാഠഭാഗങ്ങളുടെ
> വിനിമയം വളരെ ലളിതമാക്കാനുള്ള എല്ലാ സംവിധാനവും ഐടി അറ്റ് സ്കൂള്‍
> ഏര്‍പ്പെടുത്തും. ഇതനുസരിച്ചുള്ള മാറ്റം ഐടി പാഠപുസ്തകങ്ങളിലും ഉണ്ടാകും.
>
>
> (Source:
> http://www.deshabhimani.com/news/kerala/free-software-state-higher-secondary/626591​​)
>
>
> -- 
> ~~~~~~~~~~~~~
> സ്നേഹാദരങ്ങളോടെ
> ഐ.പി.മുരളി
> thanks & regards,
> i.p.murali
> +971-50-6764556
> +971-55-5379729
>
>
> _______________________________________________
> Swathanthra Malayalam Computing discuss Mailing List
> Project: https://savannah.nongnu.org/projects/smc
> Web: http://smc.org.in | IRC : #smc-project @ freenode
> discuss at lists.smc.org.in
> http://lists.smc.org.in/listinfo.cgi/discuss-smc.org.in
>

-------------- next part --------------
An HTML attachment was scrubbed...
URL: <http://lists.smc.org.in/pipermail/discuss-smc.org.in/attachments/20170227/7c2ea795/attachment-0001.html>


More information about the discuss mailing list