[smc-discuss] GNUKhata Workshop,7th March 2017 - Report & Photos

manoj k manojkmohanme03107 at gmail.com
Tue Mar 7 23:35:46 PST 2017


ഗ്നൂഖാത്ത അക്കൗണ്ടിങ്ങ് സോഫ്റ്റ് വെയര്‍ പരിശീലനം നടത്തി

തൃശ്ശൂര്‍ സ്വതന്ത്ര സോഫ്റ്റ് വെയര്‍ യൂസര്‍ ഗ്രൂപ്പിന്റെ ആഭിമുഖ്യത്തില്‍
ഐസിഫോസ്സിന്റെ സഹായത്തോടെ ഗ്നൂഖാത്ത എന്ന സ്വതന്ത്രവും സൌജന്യവുമായ
അക്കൌണ്ടിങ്ങ് സോഫ്റ്റ് വെയര്‍ പരിശീല്നത്തിനായി ഏകദിന വര്‍ക്കഷോപ്പ് നടത്തി.

വിവിധ മേഖലകളില്‍ നിന്നായി നാല്പതോളം പേര്‍ പങ്കെടുത്തു.

വലിയ പ്രതിഭലത്തുക നല്‍കി വാങ്ങേണ്ടി വരുന്ന ടാലി പോലുള്ള അക്കൌണ്ടിങ്ങ്
സോഫ്റ്റ് വെയറുകള്‍ക്ക് ബദലായി ഡിജിറ്റല്‍ ഫ്രീഢം ഫൌണ്ടേഷന്‍ തദ്ദേശീയമായി
വികസിപ്പിച്ചെടുത്ത സ്വതന്ത്ര സോഫ്റ്റ് വെയറാണ് ഗ്നൂഖാത്ത.

കേരള സര്‍ക്കാര്‍ സ്ഥാപനമായ ഐസിഫോസ് ഈ പദ്ധതിയെ പിന്തുണച്ചിട്ടുണ്ട്. സ്വതന്ത്ര
സോഫ്റ്റ് വെയറിലേക്ക് ചുവടുമാറുന്ന കേരള ഹയ്യര്‍ സെക്കണ്ടറി സിലബസ്സില്‍
ടാലിക്ക് പകരമായി ഗ്നൂഖാത്ത ഉള്‍പ്പെടുത്തിയിട്ടുണ്ട്.

തൃശ്ശൂര്‍ പി ജി സെന്ററില്‍ നടന്ന ഏകദിന പരിശീലന പരിപാടി ഗ്നൂഖാത്ത കോര്‍
ഡെവലപ്പറായ അഭിജിത്ത് ബാലനാണ് നയിച്ചത്. ഐറ്റി @ സ്കൂള്‍ അദ്ധ്യാപകരും, ഹയ്യര്‍
സെക്കണ്ടറി അദ്ധ്യാപകരും, കോസ്റ്റ് അക്കൌണ്ടന്‍സി വിദ്യാര്‍ത്ഥികളും
ചാര്‍ട്ടേര്‍ഡ് അക്കൌണ്ടന്റുകളും പങ്കെടുത്തു.

കൂടുതല്‍ വിവരങ്ങള്‍ക്കായി gnukhata.in വെബ്സൈറ്റും സ്വതന്ത്ര സോഫ്റ്റ് വെയര്‍
സംബന്ധിച്ച വിവരങ്ങള്‍ക്കായി tcr.fsug.in വെബ്സൈറ്റും സന്ദര്‍ശിക്കുക.

Ranjit Panicker, Pirate Praveen, Sooraj Kenoth, Manoj Karingamadathil, Manu
Krishnan T V, Sruthi, Syam G Krishnan, Ambady Anand Sivasankaran and Kannan
തുടങ്ങിയവർ പങ്കെടുത്തു.

ഗ്രൂപ്പ് ഫോട്ടോ:
https://www.dropbox.com/s/fv0hcwh8q626phk/DSC08305-001.JPG?dl=0

മറ്റുഫോട്ടോസ്:
https://www.dropbox.com/sh/fki0wd5x6t1o4ww/AAA2QNwRjDL1bWnmAt4XrJqRa?dl=0

ഫേസ്ബുക്കിൽ: https://www.facebook.com/manoj.k.mohan/posts/10208672260430350

ഗൂഗിൾപ്ലസ്സിൽ: http://bit.ly/2lCZf3x
-------------- next part --------------
An HTML attachment was scrubbed...
URL: <http://lists.smc.org.in/pipermail/discuss-smc.org.in/attachments/20170308/7d4031af/attachment.htm>


More information about the discuss mailing list