[smc-discuss] വിവരസാങ്കേതികവിദ്യാ നയരൂപരേഖ 2017

manoj k manojkmohanme03107 at gmail.com
Wed Mar 15 07:01:53 PDT 2017


കേരളസർക്കാറിന്റെ വിവരസാങ്കേതികവിദ്യാ നയരൂപരേഖ(Draft-2017) പ്രഖ്യാപിച്ചു.
https://kerala.gov.in/documents/10180/9c14d673-40e1-4ad4-b846-f9a55885bd71

*പിണറായി വിജയന്റെ ഫേസ്ബുക്ക് പേജിലെ പോസ്റ്റ്;*
സമ്പദ്ഘടനയെ ശക്തിപ്പെടുത്താനും പുതിയ വൈജ്ഞാനിക സമൂഹത്തെ വാര്‍ത്തെടുക്കാനും
ഉദ്ദേശിച്ചുള്ള സംസ്ഥാന ഐ.ടി. നയം 2017 പ്രഖ്യാപിച്ചു. ഇതിന്റെ കരടു രൂപരേഖ
നിയമസഭയിൽ അവതരിപ്പിച്ചു.
ഇ-ഗവേണന്‍സ്, ഡിജിറ്റല്‍ വിഭജനം ഇല്ലാതാക്കാനുള്ള മാര്‍ഗനിര്‍ദ്ദേശങ്ങൾ,
വ്യവസായ പ്രോത്സാഹനം, സ്വതന്ത്ര സോഫ്റ്റ്‌വെയർ വിനിയോഗം, നൂതന
സാങ്കേതികവിദ്യകളും സംരംഭകത്വവും പ്രോത്സാഹിപ്പിക്കൽ, വൈജ്ഞാനിക
സമൂഹത്തിനാവശ്യമായ മാനവ വിഭവശേഷി വര്‍ദ്ധിപ്പിക്കൽ , ഡിജിറ്റൽ സംഭരണനയം,
ഉത്തരവാദിത്വപൂര്‍ണമായ സൈബർ ഉപയോഗവും സൈബർ സുരക്ഷയും എന്നിവയുമായി ബന്ധപ്പെട്ട
ഉപനയങ്ങളും സഭയ്ക്ക് മുമ്പാകെ വെച്ചു.
ഈ രേഖ സംബന്ധിച്ച് പൊതുജനങ്ങൽക്കും ഈ മേഖലയിലെ വിദഗ്ദ്ധർക്കും അഭിപ്രായങ്ങളും
നിർദ്ദേശങ്ങളും മുന്നോട്ടു വെയ്ക്കാം. ലഭിക്കുന്ന ക്രിയാത്മക നിര്‍ദ്ദേശങ്ങളിൽ
സ്വീകാര്യമായവ അന്തിമനയത്തിൽ ഉൾപ്പെടുത്തും. പൊതുവായ നയസമീപനം തുടരുമ്പോഴും
അനുഭവങ്ങളുടെ വെളിച്ചത്തില്‍ വര്‍ഷം തോറും ഉപനയങ്ങൾ വിലയിരുത്തി കൂടുതൽ
പ്രസക്തമായ രീതിയിൽ നടപ്പിലാക്കാനാണ് സർക്കാർ ഉദ്ദേശിക്കുന്നത്.
ഡിജിറ്റൽ സാങ്കേതികവിദ്യയെ നാടിന്റെ വികസനത്തിന് ഉപയോഗപ്പെടുത്തുക എതാണ്
സര്‍ക്കാരിന്റെ നയം. ഇത് ഉപയോഗിച്ച് സര്‍ക്കാർ സേവനങ്ങള്‍ കാര്യക്ഷമമാക്കാനും,
എളുപ്പത്തില്‍ ലഭ്യമാക്കാനും സാധിക്കുുണ്ടെ് ഉറപ്പുവരുത്തുക എതും ഇതിന്റെ
ഭാഗമാണ്. ഇന്ത്യയില്‍ നിലനില്‍ക്കുന്ന ഡിജിറ്റല്‍ വിഭജനത്തെ മറികടക്കാൻ
കഴിയുന്ന നിരവധി സാധ്യതകൾ കേരളത്തില്‍ നിലനില്‍ക്കുുണ്ട്. ഇത് പൂര്‍ണമായി
ഉപയോഗിക്കും.

Manoj.K/മനോജ്.കെ
www.manojkmohan.com
-------------- next part --------------
An HTML attachment was scrubbed...
URL: <http://lists.smc.org.in/pipermail/discuss-smc.org.in/attachments/20170315/e5b05e51/attachment.htm>


More information about the discuss mailing list